കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐ സംസ്ഥാനം മുഴുവന്‍ പുസ്തകം വിതരണം ചെയ്യും

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സ്‌കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും സ്‌കൂള്‍ കുട്ടികള്‍ക്ക് സര്‍ക്കാര്‍, പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി പുസ്തകം വിതരണം ചെയ്യാന്‍ തീരുമാനിച്ചു. ഇന്റര്‍നെറ്റില്‍ നിന്നും പാഠഭാഗം ഡൗണ്‍ലോഡ് ചെയ്തശേഷം അവയുടെ പ്രിന്റെടുത്ത് കുട്ടികള്‍ക്ക് നല്‍കാനാണ് തീരുമാനം. കുട്ടികള്‍ ഇവ തുന്നിച്ചേര്‍ത്ത് ഉപയോഗിക്കും.

'നമുക്ക് അറിവ് നേടാം അധികാരികള്‍ തിരിച്ചറിവ് നേടട്ടെ' എന്നു പുസ്തകചട്ടയില്‍ പ്രിന്റു ചെയ്യുമെന്നും എസ്‌ഐഐ അറിയിച്ചു. പാഠപുസ്തകമില്ലാത്തതിനാല്‍ കുട്ടികള്‍ ഏറെ ബുദ്ധമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വേറിട്ട പ്രതിഷേധം അരങ്ങേറുന്നത്. മന്ത്രി അബ്ദുറബ്ബിനെതിരായ പ്രതിഷേധം തുടരുമെന്നും എസ്എഫ്‌ഐ അറിയിച്ചു.

sfi

പാഠപുസ്തകമെത്താത്തതിനാല്‍ ഓണപ്പരീക്ഷ ഓണത്തിന് ശേഷം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ തള്ളിയെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണത്തിന് മുന്‍പ് പരീക്ഷ നടത്താന്‍ സാധിക്കില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. അതിനിടെ ഓണം നേരത്തെ ആയതാണ് ബുദ്ധിമുട്ടായതെന്ന മന്ത്രിയുടെ പ്രസ്താവനയും പ്രതിഷേധം ക്ഷണിച്ചുവരുത്തി.

പാഠപുസ്തക അച്ചടി മനപൂര്‍വം വൈകിപ്പിച്ചശേഷം സ്വകാര്യ പ്രസ്സുകളെ ഏല്‍പ്പിച്ച് പണം തട്ടാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പ്ലസ് ടു അടക്കം വിദ്യാഭ്യാസ വകുപ്പ് കൈവെച്ച മേഖലകളിലെല്ലാം കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി അടക്കമുള്ളവര്‍ അക്കാര്യത്തില്‍ നിസ്സംഗത പാലിക്കുകയാണ്.

English summary
state fails; sfi to supply school text books
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X