കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സ്ത്രീ പ്രവേശനം: ആര്‍എസ്എസിന് ചുട്ട മറുപടിയുമായി ദേവസ്വം ബോര്‍ഡ്, സംഭവം ഇങ്ങനെയാണ്

  • By Siniya
Google Oneindia Malayalam News

ശബരിമല: എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആര്‍ എസ് എസിന്റെ അഭിപ്രായത്തിന് മറുപടിയുമായി ദേവസ്വം ബോര്‍ഡ് രംഗത്ത്. ആചാരനുഷ്ടാനങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കുവെന്നും അഭിപ്രായ സമന്വയത്തിലൂടെ മാറ്റാന്‍ കഴിയില്ലെന്നും ദേവസ്വ ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിക്കുള്ള മറുപടിയായണ് ദേവസ്വം ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. ഭക്തജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനയാണിത്. ശബരിമല ക്ഷേത്രം ഉണ്ടായിട്ട് 800 വര്‍ഷത്തില്‍ അധികമായി. ചിന്മുദ്രാങ്കിത യോഗ സമാധി പൊരുളാണ് അയ്യപ്പന്‍. ഈ പ്രതിഷ്ടാ സങ്കല്‍പ്പം മാറ്റാന്‍ കഴിയില്ല.

sabarimala

ഇതേ സമയം പ്രതിഷ്ടാ സങ്കല്‍പ്പത്തിന് അനുസരിച്ചുള്ള ആചാരാനുഷ്ടാനാണ് ശബരിമലയില്‍ നടക്കുന്നത്. 41 ദിവസത്തെ വ്രതാത്തിന് ശേഷമാണ് ശബരിമലയില്‍ എത്തി ദര്‍ശനം നടത്താന്‍ പററുകയുള്ളു. 10 നും 50 നും മധ്യേ പ്രായമമായ സ്ത്രീകള്‍ക്ക് 41 ദിവസത്തെ വ്രതമെടുക്കാന്‍ കഴിയില്ല.

എന്നാല്‍ മറ്റു പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് ദര്‍ശനം നടത്തുന്നതില്‍ തടമില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ആര്‍ എസ് എസിന്റെ പ്രസ്താവനയിലെ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ ഇടപെടണമെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു.

English summary
shabarimala Devaswom board against rss speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X