കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ സുരക്ഷാ ചെലവ് ചോദിച്ച് ഷാഫി പറമ്പില്‍; പരസ്യമാക്കാനില്ലെന്ന് പിണറായി

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ ചെലവ് അടക്കമുള്ള കാര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഷാഫി പറമ്പിലാണ് ഇക്കാര്യം ചോദിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചെലവ് അടക്കമുള്ളവ വളരെ ഗൗരവമുള്ള കാര്യമാണെന്നും, പരസ്യമാക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിയമസഭയില്‍ മറുപടി നല്‍കി.

1

സുരക്ഷ നല്‍കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശം അനുസരിച്ചാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതെന്നും മറുപടിയിലുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ സുരക്ഷാ സ്റ്റാഫില്‍ എത്ര പേരുണ്ടെന്നും പരസ്യമാക്കാനാവില്ലെന്ന് ഷാഫി പറമ്പിലിന്റെ ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി മറുപടി നല്‍കി.

നേരത്തെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായുള്ള വാഹനങ്ങള്‍ അടക്കം വാങ്ങുന്ന കാര്യങ്ങള്‍ വാര്‍ത്തയായിരുന്നു. പക്ഷേ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. ഇസെഡ് പ്ലസിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷയുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചുള്ള സുരക്ഷയാണ് നല്‍കി വരുന്നതെന്നാണ് മറുപടിയിലുള്ളത്.

ഡെവിള്‍സിന്റെ കംബാക്ക്: ഓള്‍ഡ് ട്രാഫോര്‍ഡില്‍ നാല് കൊല്ലത്തെ കണക്കുകള്‍ തീര്‍ത്തു, ചിത്രങ്ങള്‍ വൈറല്‍

ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യമാക്കിയാല്‍, അത് വ്യക്തികളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. അതേസമയം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ എത്രയാണെും, ഇത്രയും കാലം എത്ര രൂപ ചെലവായി എന്ന ചോദ്യത്തിനും ഇതേ ഉത്തരമാണ് ലഭിച്ചത്.

നേരത്തെ കെടി ജലീലിനെതിരായ കെകെ ശൈലജയുടെ ആത്മഗതത്തിലും ഷാഫി പറമ്പില്‍ പ്രതികരിച്ചിരുന്നു. മൈക്കില്‍ കൂടി വിളിച്ച് പറയാതെ ആത്മഗതം പറ്റുമോ, വിളിച്ച് പറയാതിരുന്നാല്‍ ഫലം കുറയുമെന്നും പരിഹാസ രൂപേണ ഷാഫി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

സൂര്യന്‍ തീതുപ്പും, അഗ്നിപര്‍വം കണക്കെ, വരാനിരിക്കുന്നത് വന്‍ അപകടങ്ങള്‍, അടുത്ത വര്‍ഷവും രക്ഷയില്ല!!സൂര്യന്‍ തീതുപ്പും, അഗ്നിപര്‍വം കണക്കെ, വരാനിരിക്കുന്നത് വന്‍ അപകടങ്ങള്‍, അടുത്ത വര്‍ഷവും രക്ഷയില്ല!!

ലോകായുക്ത ബില്ലിലെ ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴാണ്, ഇയാല്‍ നമ്മള്‍ കുഴപ്പത്തിലാക്കുമെന്ന് ശൈലജ പറഞ്ഞു. മൈക്ക് ഓണാണ് എന്ന് ഓര്‍മിപ്പിക്കാതെയുള്ള വാക്കുകളായിരുന്നു ഇത്. സോഷ്യല്‍ മീഡിയയില്‍ ഈ പരാമര്‍ശം വൈറലായിരുന്നു. ഇത് ആത്മഗതം നടത്തിയതാണെന്ന് ശൈലജ വിശദീകരിക്കുകയും ചെയ്തു.

മഴ പ്രവചനംപാളി,വെടിക്കെട്ട് പൊളിഞ്ഞു, പണി കിട്ടിയത് കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ക്ക്, വൈറല്‍മഴ പ്രവചനംപാളി,വെടിക്കെട്ട് പൊളിഞ്ഞു, പണി കിട്ടിയത് കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ക്ക്, വൈറല്‍

Recommended Video

cmsvideo
പൊതുവേദിയിൽ Bhavanaയെക്കുറിച്ച് വാചാലയായി Manju Warrier | *Kerala

English summary
Shafi parambil asked for cm's security expenses, pinarayi vijayan says that will not publicize
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X