ഭരണം ഫിക്‌സഡ് ഡിപ്പോസിറ്റല്ല;നിശ്ശബ്ദരാക്കാമെന്ന് വ്യാമോഹിക്കേണ്ടെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിശബ്ദമാക്കാമെന്ന് വ്യാമോഹിക്കേണ്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ഭരണം ആരുടേയും ഫിക്‌സഡ് ഡിപ്പോസിറ്റല്ല ചോദ്യങ്ങള്‍ക്കുത്തരം ലഭിക്കും വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെതിരെയാണ് ഷാഫി പറമ്പില്‍ ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.
'സ്വപ്നക്ക് ബംഗ്ലൂരിലേക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ പോലീസ് ,വാളയാറിലെ സഹോദരിമാരുടെ ഘാതകരെ രക്ഷപ്പെടുത്തിയ പോലീസ് ,പാലത്തായിയിലെ പിഞ്ചു കുഞ്ഞിന് നീതി നിഷേധിച്ച പോലീസ് ,
PSC തട്ടിപ്പില്‍ ശിവരഞ്ജിത്തിനും നസീമിനും ജാമ്യത്തില്‍ ഇറങ്ങാന്‍ കുറ്റപത്രം കൊടുക്കാത്ത പോലീസ് ,
പ്രളയ തട്ടിപ്പിലെ പ്രതികള്‍ക്ക് കൂട്ട് നിന്ന പിണറായി വിജയന്റെ പോലീസ് , സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെതിരെ നരനായാട്ട് നടത്തി നിശ്ശബ്ദരാക്കാമെന്ന് വ്യാമോഹിക്കേണ്ട .ഭരണം fixed deposit അല്ല .ചോദ്യങ്ങള്‍ക്കുത്തരം ലഭിക്കും വരെ സമരം തുടരും .സമര ഭടന്മാര്‍ക്ക് അഭിവാദ്യങ്ങള്‍' ഷാഫി പറമ്പില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച്ച കല്‍പ്പറ്റയില്‍ നടത്തിയ ജില്ലാ പൊലീസ് ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷമുണണ്ടായിരുന്നു. ലാത്തി ചാര്‍ജില്‍ 10 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സമരം ഉദ്ഘാടനം ചെയ്യാനെത്തിയ എന്‍ഡി പപ്പനും പരിക്കേറ്റിരുന്നു.
കണ്ണൂര്‍ എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയുമുണ്ടായി. ഒടുവില്‍ കെ സുധാകരന്‍ എംപി സ്ഥലത്തെത്തുകയായിരുന്നു. കോഴിക്കോടും പ്രതിഷേധം പൊലീസ് തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. ഒടുവില്‍ കണ്ണീര്‍വാതര ഷെല്‍ പ്രയോഗിക്കുകയായിരുന്നു. പാലക്കാടും പത്തനംതിട്ടയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.