കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജനവിരുദ്ധതയുടെ ഒടിടി പ്ലാറ്റ്ഫോം പോലെ റിലീസും തിരിച്ചടിയും';കേന്ദ്രത്തിനെതിരെ ഷാഫി പറമ്പിൽ

Google Oneindia Malayalam News

വിലക്കയറ്റം, ജിഎസ്ടി വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ് കോൺഗ്രസ്. ഇന്ന് ദില്ലിയിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു ഷാഫി പറമ്പിൽ എംഎൽഎ.യുപിഎ ഭരണകാലത്ത് പാചകവാതകത്തിനും ഇന്ധനത്തിനും ഉണ്ടായിരുന്ന വില ഉൾപ്പെടെ താരതമ്യം ചെയ്തുകൊണ്ടാണ് എംഎൽഎയുടെ വിമർശനം.

cover 1

'ജനവിരുദ്ധതയുടെ ഒടിടി പ്ലാറ്റ്ഫോം പോലെ ഓരോ ദിവസവും തിരിച്ചടികൾ റിലീസ് ആവുകയാണ്.
അനിവാര്യമായ പ്രതിഷേധ പരമ്പരകൾക്ക് പാർലിമെന്റിനകത്തും പുറത്തും പോരാടുന്ന കോൺഗ്രസ്സ് നേതൃത്വത്തിന് സമരാഭിവാദ്യങ്ങളെന്നും' ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം-

'യു പി എ ഭരണത്തിൽ ഒരു സിലിണ്ടർ ഗാർഹിക ഗ്യാസിന് 410 രൂപയും
പെട്രോളിന് 70 രൂപയും മാത്രമാണുണ്ടായിരുന്നത്(അതും ക്രൂഡ് ഓയിൽ വില സർവ്വകാല ഉയർച്ചയിൽ നിന്നപ്പോൾ), ഒരു അമേരിക്കൻ ഡോളറിന് 60 രൂപ ഇന്ത്യയിൽ വിനിമയ നിരക്കുള്ള കാലത്ത് അധികാരത്തിന് വേണ്ടി കലി തുള്ളിയ അന്നത്തെ ഗുജാറാത്ത് മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രി പദവിയിലിരിക്കുമ്പോൾ ഗ്യാസ് വില 1000 കടന്ന് കുതിക്കുന്നു. നികുതി ഭീകരത ഇന്ധന വിലയെ സെഞ്ച്വറി അടിപ്പിച്ചു.

ദിലീപിന് ആശ്വാസം, അതിജീവിതയ്ക്ക് തിരിച്ചടി; ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ, ഇനി വിചാരണദിലീപിന് ആശ്വാസം, അതിജീവിതയ്ക്ക് തിരിച്ചടി; ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ, ഇനി വിചാരണ

ഡോളറിനെതിരായി രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലിലെത്തി (80).വിലക്കയറ്റത്തിന്റെ രൂക്ഷതകൾക്കിടയിൽ അരിക്ക് പോലും ജിഎസ്ടി ചുമത്തി ..ജനവിരുദ്ധതയുടെ OTT പ്ലാറ്റ്ഫോം പോലെ ഓരോ ദിവസവും തിരിച്ചടികൾ റിലീസ് ആവുകയാണ്.
അനിവാര്യമായ പ്രതിഷേധ പരമ്പരകൾക്ക് പാർലിമെന്റിനകത്തും പുറത്തും പോരാടുന്ന കോൺഗ്രസ്സ് നേതൃത്വത്തിന് സമരാഭിവാദ്യങ്ങൾ', പോസ്റ്റിൽ ഷാഫി പറമ്പിൽ പറഞ്ഞു.

'ദിലീപിന്റെ ആധി അതാണ്, അതിന് വേണ്ടിയാണ് സുപ്രീം കോടതി വരെ പോയത്'; പ്രകാശ് ബാരെ'ദിലീപിന്റെ ആധി അതാണ്, അതിന് വേണ്ടിയാണ് സുപ്രീം കോടതി വരെ പോയത്'; പ്രകാശ് ബാരെ

അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് മാർച്ച് നടത്തിയത്. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ പാർലമെന്റിന് അകത്ത് നടത്തിയ പ്രതിഷേധം പുറത്തേക്ക് കൂടി വ്യാപിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കോൺഗ്രസ് എംപിമാരെ അണിനിരത്തി വിജയ് ചൗക്കിൽ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗങ്ങളും മുതിർന്ന നേതാക്കളും പ്രധാനമന്ത്രിയുടെ വസതിയിലേക്കും മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നു.എന്നാൽ ഇരു മാർച്ചുകളും പോലീസ് തടയുകയായിരുന്നു. തുടർന്ന് പ്രതിഷേധിച്ച രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂർ ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

സാധിക ഇത് തകർത്തൂ!! ആ മുഖത്തെ ചിരിയും കോൺഫിഡൻസും നോക്കൂ..വൈറൽ ചിത്രങ്ങൾ

English summary
shafi parambil slams central govt over price hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X