കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ്സി 'പാർട്ടി സർവ്വീസ് കമ്മീഷനാക്കരുത്'; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; പിഎസ്സിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. കെഎഎസ് പരീക്ഷയെഴുതിയ കേരളത്തിലെ നാലര ലക്ഷത്തോളം ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കുകയാണ് പിഎസ്സി. തുടക്കം തൊട്ട് അപാകതകൾ കൊണ്ട് പഴികേട്ട പരീക്ഷയുടെ മൂല്യനിർണയത്തിലും ബോധപൂർവ്വമായ വീഴ്ച്ചകൾ വരുത്തുകയാണ്.പിഎസ്സിയുടെ വിശ്വാസ്യത തകർത്ത്, അതിനെ ഒരു പോഷക സംഘടനയാക്കുവാനുള്ള സിപിഎമ്മിന്റെ ഒരു ശ്രമവും അനുവദിക്കുകയില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഷാഫി പറമ്പിൽ പറഞ്ഞു. പോസ്റ്റ് വായിക്കാം

 shafiparambilnew

PSC പാർട്ടി സർവ്വീസ് കമ്മീഷനാക്കരുത് .KAS പരീക്ഷയെഴുതിയ കേരളത്തിലെ നാലര ലക്ഷത്തോളം ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കുകയാണ് PSC. തുടക്കം തൊട്ട് അപാകതകൾ കൊണ്ട് പഴികേട്ട പരീക്ഷയുടെ മൂല്യനിർണയത്തിലും ബോധപൂർവ്വമായ വീഴ്ച്ചകൾ വരുത്തുകയാണ്.

OMR ഷീറ്റ് എന്ന രീതി തന്നെ കൊണ്ടുവന്നത് കുറ്റമറ്റ രീതിയിൽ വേഗത്തിൽ കമ്പ്യൂട്ടറൈസ്ഡ് മൂല്യനിർണ്ണയം നടത്തുവാൻ വേണ്ടിയാണ്. എന്നാൽ പതിനായിരത്തോളം OMR ഷീറ്റുകൾക്ക് ഗുണനിലവാരമില്ലാത്തതിനാൽ കമ്പ്യൂട്ടർ മൂല്യനിർണ്ണയം സാധ്യമല്ലായെന്ന് പറഞ്ഞ്, അവ മാന്വലായി മൂല്യനിർണ്ണയം നടത്താൻ തീരുമാനിക്കുകയും അതിനായി 21 ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്ത PSC തീരുമാനം ഗൂഡ ഉദ്ദേശങ്ങളോടെയാണ്. ഇത് ചട്ടങ്ങൾക്ക് വിരുദ്ധവുമാണ്.

പാർട്ടിക്ക് സ്വന്തമായി കോടതിയും പോലീസ് സ്റ്റേഷനും മാത്രമല്ല, PSC യുമുണ്ടെന്ന് തെളിയിക്കുന്ന നടപടിയാണിത്.പോലീസ് കോൺസ്റ്റബിൾ ലിസ്റ്റിൽ തിരുകിക്കയറ്റിയ പാർട്ടിക്കാർ സ്വതന്ത്ര്യരായി നടക്കുമ്പോഴാണ്, വീണ്ടും അത്തരത്തിൽ ആളുകളെ KAS ലിസ്റ്റിൽ "സൂത്രത്തിൽ കയറ്റുവാൻ " PSC ശ്രമിക്കുന്നത്.PSC യുടെ വിശ്വാസ്യത തകർത്ത്, അതിനെ ഒരു പോഷക സംഘടനയാക്കുവാനുള്ള CPIM ന്റെ ഒരു ശ്രമവും അനുവദിക്കുകയില്ല.

പത്തനംതിട്ടയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7 പേർക്ക് ; 6 പേര്‍ക്ക് രോഗമുക്തിപത്തനംതിട്ടയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7 പേർക്ക് ; 6 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ഇന്ന് നാല് പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്! 14 പേർക്ക് രോഗംപാലക്കാട് ഇന്ന് നാല് പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്! 14 പേർക്ക് രോഗം

മുഹമ്മദ് റിയാസും പിണറായി വിജയന്റെ മകൾ വീണയും വിവാഹിതരാകുന്നുമുഹമ്മദ് റിയാസും പിണറായി വിജയന്റെ മകൾ വീണയും വിവാഹിതരാകുന്നു

English summary
shafi parambil slams pinarayi and ldf government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X