ഹാദിയയുമായുള്ള വിവാഹം തട്ടിക്കൂട്ടിയതല്ല; തെളിവുകളുണ്ട്, ഷഹിൻ ജഹാൻ പറയുന്നു...

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഹാദിയയുമായുളള വിവാഹം തട്ടിക്കൂട്ടിയതാണെന്ന് പറയുന്നവര്‍ക്ക് ഷഹിന്‍ ജഹാന്റെ മറുപടി. നിക്കാഹിന്റെ ഫോട്ടോസ്‌, മഹല്ല് കമ്മിറ്റിയുടെ മൊഴി, വിവാഹം രജിസ്റ്റർ ചെയ്യാൻ അപ്ലെ നൽകിയ റസീപ്റ്റ്‌, മഹല്ല് സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റ്‌, മൊഴി എന്നിവയ്ക്ക് അപ്പുറം കോടതിക്ക് ബോധ്യപ്പെടുന്ന എന്ത് തെളിവാണ് ഹാജരാക്കേണ്ടതെന്ന് ഷെഫീന്‍ തന്റെ ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.

ഏറെ വിവാദങ്ങൾ‌ക്ക് വഴിവെച്ച ഷെഫീൻ ജഹാൻ-ഹാദിയ വിവാഹം അസാധുവാക്കുകയായിരുന്നു. തുടർന്ന് സേലത്ത് ഹോമിയോ വിദ്യാർഥിനിയായിരിക്കെ മതം മാറുകയും വിവാഹിതയാവുകയും ചെയ്ത വൈക്കം സ്വദേശിയായ അഖിലയെന്ന ഹാദിയയെ രക്ഷിതാക്കൾക്കൊപ്പം വിടാൻ കഴിഞ്ഞ ദിവസം കോടതി ഉത്തരവിടുകയായിരുന്നു. മ തിയായ തെളിവുഖൾ ഇല്ലെന്നായിരുന്നു കോടതി കണ്ടെത്തിയത്. ഇതിനെതിരെ മുസ്ലീം ഏകോപന സമിയിുടെ നേതൃത്യത്തിൽ ഹൈക്കോടതിയിലേക്ക് പ്രതിഷേധ മാർച്ചും നടത്തിയിരുന്നു.

Hadiya

ഒന്നിച്ച് ജീവിക്കാന്‍ എന്ത് തെളിവാണ് ഹാജരാക്കേണ്ടത് എന്ന് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്ന കൊല്ലം സ്വദേശിയായ ഷെഫീന്‍ ജഹാന്‍ ചോദിക്കുന്നത്. 2016 ആഗസ്റ്റില്‍ വേ ടു നിക്കാഹ്.കോം എന്ന മാട്രിമോണിയല്‍ സൈറ്റിലാണ് ഹാദിയയെ ആദ്യമായി കണ്ടതെന്നും പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്നും കുറിപ്പില്‍ പറയുന്നു.
ആദ്യത്തെ കൂടിക്കാഴ്ച്ച മുതല്‍ നിക്കാഹ് നടക്കുന്നതും വിവാഹം രജിസ്റ്റര്‍ ചെയ്തത് വരെയുള്ള കാര്യങ്ങള്‍ ഷെഫീന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള വാട്സ്‌ അപ്പ്‌ ചാറ്റിന്റെ സ്ക്രീൻ ഷോർട്ടും മഹല്ല് സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റും കോടതയില്‍ ഹാജരാക്കിയിരുന്നു.

ബിഎച്ച്എംഎസ് ബിരുദധാരിയും 25 വയസ്സ്‌ പ്രായവുമുള്ള തന്റെ ഭാര്യയെ ഒന്നു കേൾക്കാൻ പോലും തയ്യാറാവാതെ, ഒരു മണിക്കൂർ കൊണ്ട്‌ തട്ടികൂട്ടിയ വിവാഹമാണെന്ന് പറഞ്ഞാണ് വിവാഹം അസാധുവാക്കിയതെന്നും കുറിപ്പില്‍ പറയുന്നു. അതേസമയം ഹാദിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അഖില മതം മാറി വിവാഹം കഴിച്ച് ഹാദിയയായ സംഭവത്തിനു പിന്നിൽ തീവ്രവാദബന്ധമെന്ന് സൂചന. ഇന്റലിജൻസ് ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരിക്കുന്നത്.

ഹാദിയ സംഭവത്തിൽ രണ്ട് സാഹചര്യങ്ങളിൽ ഐസിസ് ബന്ധം സംശയിക്കപ്പെട്ടിരുന്നുവെന്നും എന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പോലീസ് അന്വേഷണം നടത്തിയിട്ടില്ലെന്നുമാണ് ഇന്റലിജൻസ് ചൂണ്ടിക്കാട്ടുന്നത്. ഇത് പോലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്നും ഇന്റലിജൻസ് വ്യക്തമാക്കുന്നു. സത്യസരിണിയിലായിരിക്കെ പെൺകുട്ടി അച്ഛനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ഐസിസിൽ ചേർന്ന് വിദേശത്തേക്ക് പോകാൻ ആഗ്രഹിച്ചിരുന്നതായി പറയുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ നിർബന്ധത്താലാണ് ആടുമേയ്ക്കാൻ വിദേശത്തേക്ക് പോകേണ്ടതില്ലായെന്ന് തീരുമാനിച്ചതെന്നും ഇതിൽപ്പറയുന്നു. ഹാദിയയുടേതാണ് ഈ ഫോൺ സംഭാഷണമെന്നാണ് സംശയം.

ഹാദിയയെ വിവാഹം ചെയ്ത ഷഫിൻ ജഹാന് ഐസിസ് ബന്ധമുണ്ടെന്നും ഇന്റലിജൻസ് വ്യകതമാക്കുന്നു. കണ്ണൂരിലെ കനകമലയിൽ ഒളിവിൽ കഴിയുന്നതിനിടെ പിടിയിലായ ഐസിസ് ബന്ധമുള്ളവരെ ചോദ്യം ചെയ്തതിൽ നിന്ന് എൻഐഎയ്ക്ക് ഇതു സംബന്ധിച്ച സൂചന ലഭിച്ചിരുന്നതായും ഇന്റലിജൻസ് വ്യക്തമാക്കുന്നുണ്ട്.

English summary
Shafin Jahan's facebook post with records submitted in Court
Please Wait while comments are loading...