അറസ്റ്റ് വാറന്റ് ഫലംകണ്ടു! ഷൈന മോള്‍ ഹൈക്കോടതിയിലെത്തി മാപ്പ് പറഞ്ഞു; കോടതി കനിയുമോ?

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: കോടതിയലക്ഷ്യ കേസില്‍ ജല അതോറിറ്റി എംഡി ഷൈനമോള്‍ ഐഎഎസ് ഹൈക്കോടതിയില്‍ ഹാജരായി മാപ്പപേക്ഷിച്ചു. ചെന്നൈയിലെ എന്‍ജിനീയറിങ് പ്രോജക്ട് ഇന്ത്യ ലിമിറ്റഡ് സീനിയര്‍ മാനേജര്‍ ശ്രീനേഷ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഷൈനമോള്‍ ഹൈക്കോടതിയില്‍ ഹാജരായത്. നേരത്തെ കേസില്‍ ഹാജരാകാതിരുന്ന ഷൈനമോള്‍ക്കെതിരെ ഹൈക്കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

മുസ്ലീം ലീഗ് പിണറായിക്കൊപ്പം! ഗെയില്‍ സമരത്തെ കൈയൊഴിഞ്ഞു, വെട്ടിലായത് പ്രാദേശിക നേതൃത്വം...

രാഷ്ട്രപതിയുടെ മകള്‍ എയര്‍ഇന്ത്യക്ക് 'തലവേദന'യായത് ഇങ്ങനെ! വിമാനത്തില്‍ ജോലി ചെയ്യേണ്ടെന്ന് തീരുമാനം

ജല അതോറിറ്റിയുടെ കരാര്‍ ജോലിയേറ്റ കമ്പനിക്ക് ലേബര്‍ ചെലവ് പുതുക്കി നല്‍കാനുള്ള നിര്‍ദേശം പാലിക്കാത്തതിലാണ് ഷൈനമോള്‍ക്കെതിരെ ഹൈക്കോടതി നടപടി സ്വീകരിച്ചത്. കരാര്‍ തുക പുതുക്കി നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടും ജല അതോറിറ്റി അതിനു തയ്യാറായില്ല. തുടര്‍ന്നാണ് ചെന്നൈയിലെ എന്‍ജിനീയറിങ് പ്രോജക്ട് ഇന്ത്യ ലിമിറ്റഡ് കമ്പനി കോടതിയലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

കരാറുകാര്‍....

കരാറുകാര്‍....

വര്‍ദ്ധിച്ച് വരുന്ന ചെലവുകള്‍ കണക്കിലെടുത്ത് ലേബര്‍ ചെലവ് പുതുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കരാറുകാര്‍ക്ക് ലേബര്‍ ചെലവ് പുതുക്കി നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ജല അതോറിറ്റി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു.

അപ്പീല്‍...

അപ്പീല്‍...

സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ജല അതോറിറ്റി നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. എന്നാല്‍ ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും ലേബര്‍ ചെലവ് പുതുക്കി നല്‍കാന്‍ ജല അതോറിറ്റി തയ്യാറായില്ല. ലേബര്‍ ചെലവ് പുതുക്കി നല്‍കാമെന്ന് കമ്പനിയുമായുള്ള കരാറില്‍ പറഞ്ഞിട്ടില്ലെന്ന വാദിച്ചാണ് ജല അതോറിറ്റി എംഡി ലേബര്‍ ചെലവ് പുതുക്കി നല്‍കാതിരുന്നത്. ഇതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാണിച്ച് ചെന്നൈയിലെ എന്‍ജിനീയറിങ് പ്രോജക്ട് ഓഫ് ഇന്ത്യ ലിമിറ്റഡ് സീനിയര്‍ മാനേജര്‍ ശ്രീനേഷ് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

പരിഗണിക്കുന്നതിനിടെ....

പരിഗണിക്കുന്നതിനിടെ....

കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഷൈനമോള്‍ ഐഎഎസ് ഹാജരാകുമെന്ന് ജല അതോറിറ്റിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. എന്നാല്‍ വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോഴും ഷൈനമോള്‍ ഹാജരായില്ല. ഇതിനാലാണ് ഷൈനമോള്‍ക്കെതിരെ ഹൈക്കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

തിങ്കളാഴ്ച....

തിങ്കളാഴ്ച....

ജല അതോറിറ്റി എംഡി ഷൈനമോളെ അറസ്റ്റ് ചെയ്ത് തിങ്കളാഴ്ച രാവിലെ ഹാജരാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. വെള്ളിയാഴ്ച പുറപ്പെടുവിച്ച അറസ്റ്റ് വാറന്റില്‍ ജാമ്യം അനുവദിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെയാണ് ജല അതോറിറ്റി എംഡി ഷൈനമോള്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരായത്. കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിന്റെ മുന്നില്‍ ഹാജരായ ഷൈനമോള്‍ മാപ്പപേക്ഷിക്കുകയും ചെയ്തു.

English summary
shaina mol ias apologized in high court.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്