കാവ്യ-ദിലീപ് വിവാഹത്തിന് മകള്‍ സാക്ഷിയായപ്പോള്‍ മാധ്യമങ്ങള്‍ മറന്ന് പോയ ഒന്നുണ്ട്, മനേഷ് പറയുന്നു

  • By: Rohini
Subscribe to Oneindia Malayalam

നവംബര്‍ അഞ്ച് മുതല്‍ നവ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം കാവ്യ മാധവന്‍ - ദിലീപ് വിവാഹമാണ്. 26 ആം തിയ്യതി പുറത്തിറങ്ങിയ മലയാള പത്രത്തിലെല്ലാം മുന്‍ പേജില്‍ കാവ്യയുടെയും ദിലീപിന്റെയും കല്യാണം കഴിഞ്ഞതും, മകള്‍ മീനാക്ഷി അതിന് സാക്ഷിയായതും കളര്‍ ഫുള്ളായി അച്ചടിച്ചു വന്നു.

ട്രംപിന്റെ ജയം, മോദിയുടെ ഇരുട്ടടി, ദിലീപ് - കാവ്യ കല്യാണം.. നവംബറിനെ ഞെട്ടിച്ചത് ഇതാ ഇവരൊക്കെയാണ്!

എന്നാല്‍ അതിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ മനപൂര്‍വ്വം മറന്ന ഒരു സംഭവമുണ്ട്. നവംബര്‍ 26, മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികമായിരുന്നു. മുംബൈ ഭീകരാക്രമണത്തില്‍ കസബിനെയും കൂട്ടരെയും അമര്‍ച്ച ചെയ്യാനായി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനൊപ്പം പങ്കെടുത്ത കണ്ണൂര് കാരനായ പിവി മനേഷ് നവംബര്‍ 26 ന് മലയാള പത്രങ്ങള്‍ കണ്ടപ്പോള്‍ നടുങ്ങിപ്പോയി.

ഒരു വരിപോലുമില്ല.. പകരം..

ഒരു വരിപോലുമില്ല.. പകരം..

നവംബര്‍ 26 ന് പത്രം വായിച്ചപ്പോള്‍ ഞെട്ടിപ്പോയി എന്ന് മനേഷ് പറയുന്നു. രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തെ കുറിച്ചോ നമ്മുടെ സൈന്യം ഈ അതിക്രമം അമര്‍ച്ച ചെയ്തതിനെക്കുറിച്ചോ ഒരു വരിപോലുമില്ല, എന്നു മാത്രമല്ല ആഘോഷിക്കുന്ന വാര്‍ത്ത കാവ്യാ മാധവനെ ദിലീപ് കല്യാണം കഴിച്ചെന്നും മകള്‍ മീനാക്ഷി സാക്ഷി എന്നൊക്കെയായിരുന്നു.

എന്താണ് ഈ വാര്‍ത്തയിലുള്ളത്

എന്താണ് ഈ വാര്‍ത്തയിലുള്ളത്

എന്ത് സന്ദേശമാണ് ഇത്തരം വാര്‍ത്തകളിലൂടെ പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നത്. വിവാഹബന്ധം വേര്‍പെട്ടവര്‍ ആദ്യമായിട്ടാണോ വിവാഹം കഴിക്കുന്നത്? ഇത്ര പ്രാധാന്യത്തോടെ കൊടുക്കാന്‍ എന്താണ് ഈ വിവാഹത്തിനുള്ളില്‍ ഉള്ളത്? ഇങ്ങനെയുള്ള വാര്‍ത്തകളെ എന്തുകൊണ്ട് തള്ളിക്കളയാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കുന്നില്ല? എന്ന് മനേഷ് ചോദിയ്ക്കുന്നു

ഒരു ജവാന്റെ ജീവിതം

ഒരു ജവാന്റെ ജീവിതം

കുറഞ്ഞ സമയം ഉറങ്ങിയും ഭക്ഷണം കഴിച്ചു എതിരാളികളെ നേരിടാന്‍ പോകുന്ന ഒരു ജവാന്‍ അവന്റെ കുടുംബത്തെ കുറിച്ച് ആലോചിക്കാറില്ല. എന്റെ കുടുംബത്തിന് നാട്ടുകാരുണ്ട് എന്ന വിശ്വാസമാണ്. ഭക്ഷണം ഉണ്ടെങ്കിലും ഒരിക്കലും സമയത്ത് കഴിക്കാന്‍ കഴിയില്ല. ബങ്കറുകളില്‍ ഇരുട്ടിന്റെ മറവില്‍ വേണം പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാന്‍. ഭക്ഷണം കഴിക്കാന്‍ കൂടുതല്‍ സമയമെടുത്താല്‍ അത് ഒരു പക്ഷെ അവസാനത്തെ ഭക്ഷണമാകാനും സാധ്യതയുണ്ട്. കല്യാണത്തിന് പോലും എത്താന്‍ കഴിയാതെ പോയ ജവാന്മാരുണ്ട്.

ജനം ജവാനെ ഓര്‍ക്കുന്നത്

ജനം ജവാനെ ഓര്‍ക്കുന്നത്

ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യം നമ്മള്‍ വെറുതെ പറയുന്നതാണ് എന്ന് തോന്നുന്നു. ഭക്ഷണത്തിനു ക്ഷാമം തോന്നുമ്പോള്‍ കര്‍ഷകനെക്കുറിച്ചും സുരക്ഷാ പ്രശ്‌നം ഉണ്ടാകുമ്പോള്‍ ജവാനെ കുറിച്ചും ഓര്‍ക്കുന്നവരാണ് ഇവിടെയുള്ളത്. സുരക്ഷ വെല്ലുവിളി ഇല്ലാതിരിക്കുന്ന സമയത്തും ജവാനെ ആദരിക്കുമ്പോഴാണ് യഥാര്‍ത്ഥ ആദരം ലഭിക്കുന്നത് എന്ന് മനേഷ് പറഞ്ഞു.

English summary
Shame on Malayalam medias says black cat commando PV Manesh
Please Wait while comments are loading...