Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്ങനെയെങ്കിൽ അത് ചോദിക്കേണ്ടത് മമ്മൂട്ടിയോടല്ലേ? മോഹൻലാൽ ദുഖിതനാണ്, ദിലീപ് വിവാദത്തിൽ ഷമ്മി തിലകൻ

കൊച്ചി: ദിലീപ് വിഷയത്തിൽ താരസംഘടന വീണ്ടും പ്രതിരോധത്തിലാവുകയാണ്. ദിലീപിന്റെ രാജി ചോദിച്ച് വാങ്ങിയതാണെന്ന എഎംഎംഎ ഭാരവാഹികളുടെ വാർത്താസമ്മേളനത്തിന് പിന്നാലെയാണ് സ്വമേധയാ രാജി വയ്ക്കുകയായിരുന്നു എന്ന് വ്യക്തമാക്കുന്ന ദിലീപിന്റെ കത്ത് പുറത്താകുന്നത്.

ദിലീപിനെ പുറത്താക്കിയ വിവാദങ്ങളുടെ പേരിൽ ആരെയെങ്കിലും ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ നിയമബിരുദധാരിയായ മമ്മൂട്ടിയേ അല്ലേ ചോദ്യം ചെയ്യേണ്ടതെന്ന് നടൻ ഷമ്മി തിലകൻ. ഇപ്പോഴുള്ള വിവാദങ്ങൾ അനാവശ്യമാണ്. ദിലീപിനെ പുറത്താക്കിയ നടപടി എല്ലാവരും അംഗീകരിച്ചതാണ്. ഇതൊന്നും ഇനി കുത്തിപ്പൊക്കേണ്ട ആവശ്യമില്ലെന്നും ഷമ്മി തിലകൻ പറയുന്നു.

മമ്മൂട്ടിയെ ചോദ്യം ചെയ്യു

മമ്മൂട്ടിയെ ചോദ്യം ചെയ്യു

ദിലീപിനെ പുറത്താക്കിയ വിവാദങ്ങളുടെ പേരിൽ ആരെയെങ്കിലും ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ നിയമബിരുദധാരിയായ മമ്മൂട്ടിയേയല്ലേ ചോദ്യം ചെയ്യേണ്ടതെന്നാണ് നടൻ ഷമ്മി തിലകന്റെ അഭിപ്രായം. ദിലീപിനെ പുറത്താക്കിയ അവൈയിലബിൾ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ തലപ്പത്തിരുന്നത് മമ്മൂട്ടിയാണ്. നിയമബിരുദധാരിയാണ് അദ്ദേഹം. നിയമത്തെക്കുറിച്ച് വളരെയധികം ഗ്രാഹ്യമുള്ള ആളാണ് ഷമ്മി തിലകൻ പറയുന്നു.

അനാവശ്യ വിവാദങ്ങൾ എന്തിന്

അനാവശ്യ വിവാദങ്ങൾ എന്തിന്

രാജിക്കത്തിൽ ദിലീപ് അമ്മയുടെ ആവശ്യപ്രകാരമാണ് രാജിവയ്ക്കുന്നത് എന്ന് സൂചിപ്പിക്കാതിരുന്നതായി കണക്കാക്കിയാൽ പോരെയെന്ന് ഷമ്മി തിലകൻ ചോദിക്കുന്നു. ഒരുപക്ഷേ ദിലീപിന് അദ്ദേഹത്തിന്റേതായ ന്യായികരണം ഉണ്ടാകും. ദിലീപിന്റെ രാജിയുമായി ബന്ധപ്പെട്ട പുതിയ വിവാദത്തിൽ പ്രതികരണം തേടിയ ചാനലിനോടാണ് ഷമ്മി തിലകന്റെ മറുപടി

ഇനിയും കുത്തിപ്പൊക്കണോ

ഇനിയും കുത്തിപ്പൊക്കണോ

ദിലീപിന്റെ രാജിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിവാദങ്ങളും തീർന്നതാണ്. ദിലീപിന്റെ രാജി വനിതാ കൂട്ടായ്മയും അംഗീകരിച്ചതാണ്. ഇനിയും ഇതൊന്നും കുത്തിപ്പൊക്കേണ്ട ആവശ്യമില്ല, ഇത്തരം ചർച്ചകൾ അവസാനിപ്പിക്കണമെന്നും ഷമ്മി തിലകൻ പറയുന്നു.

മോഹൻലാൽ ദുഖിതനാണ്

മോഹൻലാൽ ദുഖിതനാണ്

ഇപ്പോൾ സംഭവിക്കുന്നതൊന്നും മോഹൻലാൽ ഉണ്ടാക്കിയ പ്രശ്നങ്ങളല്ല. പക്ഷേ ഇപ്പോൾ അദ്ദേഹത്തിനെതിരെയാണ് യുദ്ധം നടക്കുന്നത്. അദ്ദേഹത്തിന് അതിൽ വിഷമമുണ്ടെന്നും ഷമ്മി തിലകൻ പ്രതികരിച്ചു.

സംഘടന തകരും

സംഘടന തകരും

സമ്മർദ്ദങ്ങളെ തുടർന്ന് മോഹൻലാൽ രാജിയിലേക്ക് പോയാൽ അത് സംഘടനയെ ബാധിക്കും. നിലവിലെ അവസ്ഥയിൽ മോഹൻലാൽ അല്ലാതെ മറ്റൊരാൾ നേതൃത്വം വഹിച്ചുകഴിഞ്ഞാൽ അത് ശരിയാകുമെന്ന് തനിക്ക് തോന്നുന്നില്ല. അങ്ങനെയുണ്ടായാൽ അത് വലിയൊരു പൊട്ടിത്തെറിയിലേക്ക് പോകാൻ സാധ്യതയുണ്ട്. എല്ലാവരെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ മോഹൻലാലിന് മാത്രമെ സാധിക്കുകയൊള്ളുവെന്നും ഷമ്മി തിലകൻ പ്രതികരിച്ചു.

ഊരാക്കുടുക്കിൽ താരസംഘടന

ഊരാക്കുടുക്കിൽ താരസംഘടന

ദിലീപിന്റെ രാജി സംഘടന ചോദിച്ച് വാങ്ങുകയായിരുന്നുവെന്നാണ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് ശേഷം എഎംഎംഎ ഭാരവാഹികൾ അറിയിച്ചത്. എന്നാൽ താരസംഘടനയുടെ വാദം തെറ്റാണെന്നാണ് ഒക്ടോബർ 10ന് ദിലീപ് നൽകിയ കത്തിൽ നിന്നും വ്യക്തമാകുന്നത്. തന്റെ പേരുപറഞ്ഞ് സംഘടനയെ തകർക്കാനുള്ള ശ്രമം അംഗികരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപ് സ്വമേധയാ രാജിക്കത്ത് നൽകുകയായിരുന്നു.

മോഹൻ ലാലിനെ തള്ളി

മോഹൻ ലാലിനെ തള്ളി

തന്റെ രാജിക്കത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദിലീപ് പുറത്ത് വിട്ടിരിക്കുന്നത്. എന്റെ ജേഷ്ഠ സഹോദരനായ മോഹൻലാലുമായി വിശദമായി ആലോചിച്ച ശേഷമാണ് രാജിക്കത്ത് നൽകിയത്. രാജിക്കത്ത് സ്വീകരിച്ചാൽ അത് രാജിയാണ്, പുറത്താക്കലാകില്ലെന്നും ദിലീപ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+