കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സ്ത്രീപ്രവേശനം:ആര്‍എസ്എസ് നേതാവ് അംഗീകരിച്ചിട്ടേ ഇല്ലെന്ന് മുരളീധരന്‍! പഞ്ഞിക്കിട്ട് വീഡിയോ

  • By Aami Madhu
Google Oneindia Malayalam News

ശബരിമല സ്ത്രീപ്രവേശനത്തെ വിഷയത്തില്‍ ആദ്യം അനുകൂല നിലപാടായിരുന്നു ആര്‍എസ്എസും ബിജെപിയും സ്വീകരിച്ചത്. ആചാരത്തിന്‍റെ പേരില്‍ സ്ത്രീകളെ ആരാധനാലയങ്ങളില്‍ നിന്ന് പുറത്തുനിര്‍ത്തരുതെന്ന് തന്നെയായിരുന്നു ഇരുകൂട്ടരും വ്യക്തമാക്കിയത്. ശബരിമലയില്‍ എല്ലാപ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്ന പിന്നാലെയും ആര്‍എസ്എസും ബിജെപിയും വിധിയെ സ്വാഗതം ചെയ്തിരുന്നു.

എന്നാല്‍ കേരളത്തിലെ അണികള്‍ മുഴുവന്‍ വിധിക്കെതിരെ തിരഞ്ഞിതോടെ ആര്‍എസ്എസും ബിജെപിയും നിന്ന നിലപില്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞു. എന്നാല്‍ നിലപാടിലെ തകിടംമറിയല്‍ ചോദ്യം ചെയ്താല്‍ ഇപ്പോഴും അഴുകൊഴുമ്പന്‍ മറുപടികള്‍ തന്നെയാണ് ബിജെപി ആര്‍എസ്എസ് നേതാക്കളുടേത്.കഴിഞ്ഞ ദിവസം യുവതി പ്രവേശനവിഷയത്തില്‍ ഭയ്യാജി ജോഷിയുടെ അനുകൂല നിലപാടിനെ കുറിച്ച് ചാനല്‍ ചര്‍ച്ചയില്‍ അവതാരക ചൂണ്ടിക്കാണിച്ചപ്പോള്‍ ബിജെപി നേതാവ് വി മുരളീധരന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സംഭവം ഇങ്ങനെ

 പ്രവേശിപ്പിക്കണം

പ്രവേശിപ്പിക്കണം

എവിടെ പുരുഷന് പ്രവേശനമുണ്ടോ അവിടെ സ്ത്രീക്കും പ്രവേശനം കൊടുക്കണം. ഇതാണ് ആര്‍എസ്എസിന്റെ പൊതുവായ നിലപാട് എന്നായിരുന്നു ആര്‍എസ്എസ് കേന്ദ്രനേതൃത്വത്തിലെ രണ്ടാമനും സര്‍കാര്യവാഹുമായ ഭയ്യാജി ജോഷി ഒരിക്കല്‍ വ്യക്തമാക്കിയത്.

 തിരുത്തണം

തിരുത്തണം

ഒരു ആചാരം തെറ്റാണെന്നു തോന്നിയാല്‍ അത് ഉപേക്ഷിക്കണം. നൂറുകണക്കിനു വര്‍ഷങ്ങളായി തുടരുന്നു എന്നതുകൊണ്ട് ആ ആചാരം ഇനിയും തുടരണം എന്ന നിലപാട് സ്വീകാര്യമല്ല. രാജ്യം മുഴുവനെടുത്താല്‍ ചില ക്ഷേത്രങ്ങളില്‍ മാത്രമേ സ്ത്രീകള്‍ക്ക് വിലക്കുള്ളൂ. അതും പാടില്ല.

 പ്രവേശനം വേണം

പ്രവേശനം വേണം

ശബരിമലയില്‍ പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന് പണ്ടെപ്പോഴോ തീരുമാനിച്ചതിന്റെ കാരണങ്ങള്‍ പരിശോധിക്കപ്പെടണമെന്നുമായിരുന്നു ഭയ്യാജി ജോഷി പറഞ്ഞത്. ഇതായിരുന്നു കൗണ്ടര്‍ പോയിന്‍റെ ചര്‍ച്ചയില്‍ അവതാരക ഷാനി പ്രഭാകരന്‍ മുരളീധരനോട് ചോദിച്ചത്.

 പ്രതികരിച്ചിട്ടില്ല

പ്രതികരിച്ചിട്ടില്ല

എന്നാല്‍ ഭയ്യാജി ജോഷി സ്ത്രീപ്രവേശനത്തെ കുറിച്ച് മാത്രമാണ് പറഞ്ഞതെന്നും ഒരിക്കലും ശബരിമല വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്നുമായിരുന്നു മുരളീധരന്‍റെ മറുപടി. എന്നാല്‍ അദ്ദേഹം ശബരിമലയെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് അവതാരക ആവര്‍ത്തിച്ചു.

 വെല്ലുവിളി

വെല്ലുവിളി

ഉണ്ടെങ്കില്‍ അത് കാണിക്കൂ എന്നായി മുരളീധരന്‍റെ വെല്ലുവിളി. ഇതോടെ തന്നെക്കാള്‍ ഉറപ്പ് ഷാനിക്കുണ്ടെങ്കില്‍ ഭയ്യാജി ജോഷി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ബിജെപിയുടെ അഖിലേന്ത്യാ നേതാവ് സ്ഥാനം താന്‍ ഒഴിയുമെന്നായി മുരളീധരന്‍.

 വീഡിയോ കാണിച്ചു

വീഡിയോ കാണിച്ചു

ഇതോടെ ശബരിമല വിഷയത്തില്‍ ഭയ്യാജി ജോഷി നടത്തിയ പ്രസംഗം ഷാനി പ്രഭാകരന്‍ ചര്‍ച്ചയില്‍ കാണിച്ചു. ഭയ്യാജി ജോഷിയാണോയെന്നത് താങ്കള്‍ക്ക് സ്ഥിരീകരിക്കാം എന്ന് വ്യക്തമാക്കിയായിരുന്നു ഷാനി വീഡിയോ കാണിച്ചുകൊടുത്തത്.

 തനിക്ക് അറിയില്ല

തനിക്ക് അറിയില്ല

ഇതോടെ എവിടുന്നാണ് ഈ വാചകങ്ങള്‍ കിട്ടിയത് എന്ന് തനിക്കറിയില്ലെന്നും ഈ വാചകങ്ങള്‍ അദ്ദേഹത്തിന്‍റെ പ്രസ്താവനയില്‍ നിന്നാണെങ്കില്‍ അദ്ദേഹം പറഞ്ഞത് ശബരിമല വിഷയത്തില്‍ ചര്‍ച്ചയാകാം എന്നുമാത്രമാണെന്നുമായിരുന്നു മുരളീധരന്‍റെ പ്രതികരണം.

 എന്തുകൊണ്ട് കണ്ടില്ല

എന്തുകൊണ്ട് കണ്ടില്ല

പിന്നാലെ അവിശ്വാസിയായ പിണറായ വിജയനും സിപിഎമ്മും ശബരിമലയിലെ സ്ത്രീപ്രവേശനത്തെ കുറിച്ച് എങ്ങനെയാണ് തിരുമാനമെടുത്തത് എന്നും മുരളീധരന്‍ പറഞ്ഞു. ഭയ്യാജി ജോഷിയുടെ വാക്കുകള്‍ മാത്രമേ കേട്ടുള്ളൂ എന്തുകൊണ്ടാണ് വിധി വന്ന ശേഷം ആര്‍എസ്എസ് നേതാവ് സുരേഷ് ജോഷി പറഞ്ഞതിനെ കുറിച്ച് മിണ്ടാത്തത് എന്നും മുരളീധരന്‍ പറഞ്ഞു.

 പരാമര്‍ശം

പരാമര്‍ശം

എന്നാല്‍ മുരളീധരന്‍റെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയാണ് ഷാനി നല്‍കിയത്. വിധിക്ക് ശേഷം ആര്‍എസ്എസ് സംസ്ഥാന നേതാവ് ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പറഞ്ഞത് തന്‍റെ കൈയ്യിലുണ്ടെന്നും താങ്കളുടെ പരാമര്‍ശങ്ങളോട് താങ്കള്‍ എത്രമാത്രം നീതി പുലര്‍ത്തുന്നുണ്ടെന്ന് കാണുന്നവര്‍ തിരുമാനിക്കട്ടേയെന്നും ഷാനി പറഞ്ഞു.

 മാധ്യമപ്രവര്‍ത്തക

മാധ്യമപ്രവര്‍ത്തക

താങ്കളോട് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ താന്‍ ഒരിക്കലും പറയില്ലെന്നും പക്ഷേ വിശ്വാസ്യതയുള്ള വസ്തുതപരമായ കാര്യങ്ങള്‍ മാത്രമേ ഒരു മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ താന്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കൂവെന്നും ഷാനി വ്യക്തമാക്കി.

വീഡിയോ

വീഡിയോ പൂര്‍ണരൂപം

English summary
shani prabakarn v muraleedharan discussion video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X