കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശംഖുമുഖം-വിമാനത്താവളം റോഡ് കേരളവികസനത്തിന്റെ തനിപകർപ്പ്: കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മാസങ്ങളായി തകർന്ന് കിടക്കുന്ന ശംഖുമുഖം-വിമാനത്താവളം റോഡ് കേരളവികസനത്തിന്റെ തനിപകർപ്പാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തലസ്ഥാനത്തെ വിമാനത്താവളത്തിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ കേരളത്തിന് അപമാനമാണെന്നും സ്ഥലം സന്ദർശിച്ച അദ്ദേഹം പറഞ്ഞു. ഈ കാര്യത്തിൽ സർക്കാരിന്റെ ഭാ ഗത്ത് നിന്നും കുറ്റകരമായ അനാസ്ഥയാണുള്ളത്.

യുപിയിലും മന്ത്രിസഭാ പുനഃസംഘടന: ജിതിൻ പ്രസാദയടക്കം ഏഴ് പുതുമുഖങ്ങൾക്ക് സാധ്യത,കണക്കുകൂട്ടി ബിജെപി

കേരളത്തിന്റെ വികസനത്തിന്റെ മാതൃക ചോദ്യം ചെയ്യപ്പെടുകയാണ്. തിരുവനന്തപുരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന സ്മാർട്ട്സിറ്റി, വിമാനത്താവള വികസനം, വിഴിഞ്ഞം പദ്ധതി എന്നിവയെല്ലാം കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പിലാകുമ്പോൾ ഒരു റോഡ് നിർമ്മിക്കാൻ പോലും സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ല.

ksurendran

വിമാനത്താവള റോഡ് മാസങ്ങളായി പരിഹരിക്കാൻ കഴിയാത്തത് കേരളത്തിന്റെ പ്രതിച്ഛായ നഷ്ടമാക്കി. ഇതുവരെ നടന്ന അറ്റകുറ്റ പണികളെല്ലാം അശാസ്ത്രീയമാണ്. ഈ നിലയിലാണ് റോഡ് നിർമ്മിക്കുന്നതെങ്കിൽ അതും ജനങ്ങൾക്ക് ഉപദ്രവമാകും. റോഡ് പണിയുടെ പേരിൽ തീരദേശവാസികൾക്ക് ആശുപത്രിയിൽ പോകാൻ ഒരു ഓട്ടോറിക്ഷ പോലും കടത്തിവിടാത്ത സ്ഥിതിയാണുള്ളത്.

സ്ഥലം എംപിയും മണ്ഡലത്തിനെ പ്രതിനിധീകരിക്കുന്ന മന്ത്രിയും വോട്ട് ചെയ്ത് ജയിപ്പിച്ച ജനത്തിന്റെ ദുരിതത്തിന് മറുപടി പറയണം. നടപടി ഉണ്ടായില്ലെങ്കിൽ പ്രദേശവാസികളുമായി ചേർന്ന് ശക്തമായ പ്രതിഷേധത്തിന് ബി ജെ പി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഊരാളുങ്കലില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് അമിത് ഷായ്ക്ക് ഇതുവരെ പരാതി ലഭിച്ചിട്ടുണ്ടാകില്ലെന്നും അതിനെക്കുറിച്ച് മന്ത്രി പിന്നീട് അഭിപ്രായപ്പെട്ടേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യു:- ക്യാബിനറ്റ് പുനഃസംഘടന: പഞ്ചാബ് കോൺഗ്രസിൽ അവസാന നിമിഷം പ്രതിസന്ധി; ഗുർജീതിന് സ്ഥാനം നൽകാനുള്ള നീക്കം പാളി

Recommended Video

cmsvideo
Suresh Gopi to replace Surendran as BJP chief in Kerala?

ഊരാളുങ്കല്‍ സര്‍വ്വീസ് സഹകരണ സൊസൈറ്റിയുടെ സഹകരണ രംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ പറഞ്ഞത്. അവരുടെ അഴിമതികളെ സംബന്ധിച്ച വിവരങ്ങളെക്കുറിച്ച് അദ്ദേഹം ഇപ്പോള്‍ അഭിപ്രായം പറഞ്ഞിട്ടില്ലെങ്കിലും പിന്നീട് പറയുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ബി ജെ പി ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, സംസ്ഥാന വൈസ്പ്രസിഡന്റ് വിടി രമ, സംസ്ഥാന സെക്രട്ടറിമാരായ എസ്.സുരേഷ്, കരമന ജയൻ, വിജയൻ തോമസ്, ഒ ബി സി മോർച്ചാ ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ, സിനിമാതാരം കൃഷ്ണകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

English summary
Shankhumukham-Airport Road is real Kerala Development model: K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X