കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യത്തില്‍ എന്താണ് 'squeamishly' യുടെ അര്‍ത്ഥം, തരൂര്‍ പറയുന്നു, ട്രോളാന്‍ 'കല്‍പ്പനയുടെ പ്രസവവും'

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ശശി തരൂരിലൂടെ മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും സി ദിവാകരനിലൂടെ മണ്ഡലം തിരിച്ചു പിടിക്കാന്‍ ഇടതുമുന്നണയിലും വലിയ ശ്രമങ്ങളാണ് നടത്തുന്നത്. മിസോറാം ഗവര്‍ണ്ണര്‍ ആയിരുന്ന കുമ്മനം രാജശേഖരനെ കളത്തിലിറക്കിയ ബിജെപി വിജയത്തില്‍ കുറഞ്ഞതൊന്നും തങ്ങള്‍ ഇത്തവണ പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.

<strong>'രാഹുലിന് കരുത്തേകാന്‍ വോട്ട് തേടി സിപിഎം'; യച്ചൂരിയില്ല, സിപിഎം പോസ്റ്ററില്‍ നിറഞ്ഞ് നിന്ന് രാഹുല്‍</strong>'രാഹുലിന് കരുത്തേകാന്‍ വോട്ട് തേടി സിപിഎം'; യച്ചൂരിയില്ല, സിപിഎം പോസ്റ്ററില്‍ നിറഞ്ഞ് നിന്ന് രാഹുല്‍

ശക്തമായ ത്രികോണ മത്സരം നടക്കുന്നതിനാല്‍ ഓടി നടന്നുള്ള പ്രചരണത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. മണ്ഡലത്തിലെ ഓരോ മുക്കിലും മൂലയിലുമെത്തി പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനാണ് ഒരോ സ്ഥാനാര്‍ത്ഥികളുടേയും ശ്രമം. അങ്ങനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശശിതരൂര്‍ തിരുവനന്തപുരം മീന്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചത്. തന്‍റെ സന്ദര്‍ശനം വിവരിച്ചുകൊണ്ടുള്ള തരൂരിന്‍റെ ട്വീറ്റ് വലിയ വിവാദങ്ങള്‍ക്കായിരുന്നു തിരികൊളുത്തിയത്.

കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ്

കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ്

ഇംഗ്ലീഷില്‍ സാമാന്യം കഴിവുള്ളവര്‍ക്ക് പോലും അത്ര എളുപ്പത്തില്‍ മനസ്സിലാകാത്ത കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ വിദഗ്ധനാണ് ശശി തരൂര്‍. എന്നാല്‍ സ്വന്തം ഇംഗ്ലീഷ് തരൂരിന് തന്നെ വിനയാവുന്നതായിരുന്നു ഇന്നലെ കണ്ടത്.

ട്വിറ്ററില്‍

ട്വിറ്ററില്‍

തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ഇന്നലെ തരൂര്‍ തിരുവനന്തപുരം മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ചിരുന്നു. അവിടുത്തെ പ്രചരണം അവസാനിപ്പിച്ച് വന്ന് ട്വിറ്ററില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു." Found a lot of enthusiasm at the fish market, even for a squeamishly vegetarian MP!"

ശശി തരൂര്‍

ട്വീറ്റ്

'squeamishly

'squeamishly

ഓക്കാനിക്കാന്‍ വരും വിധത്തില്‍ വെജിറ്റേറിയനായ എംപി മത്സ്യ മാര്‍ക്കറ്റില്‍, നല്ല രസമായിരുന്നു, എന്നായിരുന്നു തരൂരിന്‍റെ വാക്കുകളെ ചിലര്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയത്. 'squeamishly' എന്ന വാക്കിന്‍റ അര്‍ത്ഥ വ്യത്യാസങ്ങള്‍ തരൂരിന് വിനയവാവുകയായിരുന്നു.

വിമര്‍ശനം

വിമര്‍ശനം

ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തരൂരിനെതിരെ വിമര്‍ശനവുമായി നിരവധിയാളുകള്‍ രംഗത്ത് എത്തിയിരുന്നു. മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന ട്വീറ്റ് എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.

അര്‍ത്ഥ വ്യത്യാസം

എന്നാല്‍ 'squeamishly' എന്ന വാക്കിന് താന്‍ ഉദ്ദേശിച്ച അര്‍ത്ഥം അതല്ലെന്നും വാക്കിന് മറ്റൊരു അര്‍ത്ഥവും ഉണ്ടെന്ന് വിശദീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ശശിതരൂര്‍. ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോഴുണ്ടാകുന്ന വലിയ അര്‍ത്ഥ വ്യത്യാസങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സത്യസന്ധതയുള്ള

സത്യസന്ധതയുള്ള

കേരളത്തിലെ ഇടത് നേതാക്കള്‍ക്ക് തന്‍റെ ഇംഗ്ലീഷ് മനസ്സിലാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് തരൂര്‍ വ്യക്തമാക്കുന്നത്. 'squeamishly' എന്ന വാക്കിന് സത്യസന്ധതയുള്ള, ശുണ്ഠിയുള്ള എന്നീ അര്‍ത്ഥങ്ങളാണ് തരൂര്‍ ചൂണ്ടിക്കാണിക്കുന്നത്.

കല്‍പ്പന പ്രസവിച്ചു

കല്‍പ്പന പ്രസവിച്ചു

അര്‍ത്ഥം വ്യക്തമാക്കുന്ന ഓളം ഡിക്ഷണറിയുടെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് തരൂരിന്‍റെ ട്വീറ്റ്. സംഭവം വിവാദമാക്കിയയവരെ പരിഹസിച്ചുകൊണ്ട് ഓര്‍ഡര്‍ ഡെലിവേഡ് എന്ന വാക്ക് കല്‍പ്പന പ്രസവിച്ചു എന്ന് ഗുഗിള്‍ വിവര്‍ത്തനം ചെയ്യുന്നതിന്‍റെ സ്ക്രീന്‍ ഷോട്ടും തരൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഉദ്ദേശിച്ചത്

ട്വീറ്റ്

വിവര്‍ത്തനം ഇങ്ങനെ

തരൂരിന്‍റെ ട്വീറ്റ്

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
shashi tharoor gives explanation on squeamish fish market tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X