കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ തള്ളി ശശി തരൂര്‍; കേന്ദ്രസര്‍ക്കാരിന് പിന്തുണ, ബിജെപി വീശിയ വലയില്‍ കുടുങ്ങി?

പാകിസ്താനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ മോചന കാര്യത്തിലാണ് ശശി തരൂര്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചത്.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന പ്രചാരണം ശക്തമായിരിക്കെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ശശി തരൂര്‍ രംഗത്ത്. മാത്രമല്ല, അദ്ദേഹം കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. ശശി തരൂര്‍ ബിജെപിയിലേക്ക് പോവുമെന്ന വാര്‍ത്തകള്‍ക്കിടെയാണിത്.

പാകിസ്താനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ മോചന കാര്യത്തിലാണ് ശശി തരൂര്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം രാഷ്ട്രീയ വല്‍ക്കരിക്കരുതെന്ന് ശശി തരൂര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നിലപാട്

ഇതേ നിലപാട് തന്നെയാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും പറഞ്ഞിരുന്നത്. കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് രാഷ്ട്രീയ വല്‍ക്കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് ശശി തരൂര്‍ മനോരമയോട് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് ആരോപിച്ചിരുന്നു.

കേന്ദ്രം കടുത്ത നടപടി സ്വീകരിക്കണം

പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിയെ പിന്‍വലിക്കുന്നതടക്കം കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കണമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച നടപടിയെ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും ഒരേ ശബ്ദത്തില്‍ അപലപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യം രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു.

കോണ്‍ഗ്രസ് നിലപാട്

ജാദവിന്റെ മോചന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച പറ്റിയെന്ന ശക്തമായ വിമര്‍ശനം മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഉന്നയിച്ചത്. ഖാര്‍ഗെയുടെ നിലപാട് മറ്റു കോണ്‍ഗ്രസ് നേതാക്കളും ആവര്‍ത്തിച്ചു. ഇത് പാര്‍ട്ടി നിലപാടായി നില്‍ക്കവെയാണ് ശശിതരൂര്‍ അതിന് വിരുദ്ധമായി സംസാരിച്ചത്.

യോജിപ്പില്ലെന്നു തരൂര്‍

വിഷയം രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നാണ് ശശി തരൂര്‍ പറഞ്ഞത്. രാഷ്ട്രീയ വല്‍ക്കരിക്കുന്നതിനോട് യോജിപ്പില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഇതേ നിലപാട് തന്നെയാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും പറഞ്ഞിരുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് തിരുവനന്തപുരം എംപിയായ തരൂരിന്റെ പ്രതികരണം.

ജാദവിന്റെ വിചാരണ സുതാര്യമായിരുന്നില്ല

പാകിസ്താനില്‍ നടന്ന ജാദവിന്റെ വിചാരണ സുതാര്യമായിരുന്നില്ല. ഈ കേസില്‍ രാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറ്റം ചെയ്യുന്ന കരാര്‍ ഉപയോഗപ്പെടുത്തണം. ഹൈക്കമ്മീഷണറെ പിന്‍വലിക്കുന്നതടക്കമുള്ള കടുത്ത നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടും

കോണ്‍ഗ്രസ് നേതാക്കളെ ചാക്കിലാക്കി കേരളത്തില്‍ ബിജെപി അടിത്തറ ശക്തമാക്കാന്‍ പദ്ധതിയിടുന്നുവെന്നാണ് അടുത്തിടെ ഉയര്‍ന്ന പ്രചാരണം. നാല് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടുമെന്നും പ്രചാരണമുണ്ടായി. സിപിഎം നേതാക്കളാണ് പ്രചാരണത്തിന് മുന്നിലുണ്ടായിരുന്നത്.

എംഎം ഹസന്‍ പറഞ്ഞത്

ഇതിനെതിരേ കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ രംഗത്തെത്തിയിരുന്നു. സിപിഎം പ്രചാരണം നിഷേധിക്കുന്നതിനിടെ അബദ്ധത്തില്‍ ശശി തരൂരിന്റെ പേര് ഹസന്‍ പറയുകയും ചെയ്തിരുന്നു. അതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായത്തെ പിന്തുണച്ച് ശശി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്.

പ്രചാരണം ശരിയല്ലെന്ന് ശശി തരൂര്‍

പ്രചാരണം നിഷേധിച്ച് ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. താന്‍ ബിജെപിയില്‍ ചേരുമെന്ന പ്രചാരണം ശരിയല്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. എന്റെ ബോധ്യങ്ങളാണ് ഇക്കാര്യത്തില്‍ പ്രധാനം. അവ ബിജെപി നിലപാടുകളുമായി ഒത്തുപോവുന്നതല്ലെന്നും തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് വിടുന്ന നേതാക്കള്‍?

ശശി തരൂര്‍, കെ സുധാകരന്‍, ശിവകുമാര്‍, വേണുഗോപാല്‍, കെവി തോമസ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളാണ് ബിജെപിയിലേക്ക് പോവുന്നവരുടെ കൂട്ടത്തില്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. എന്നാല്‍ തരൂരിന് പിന്നാലെ സുധാകരനും ഇക്കാര്യം നിഷേധിച്ചിരുന്നു.

സുധാകരന്‍ പറഞ്ഞത്

നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ക്ഷീണം സംഭവിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ അത് തകര്‍ന്നുവെന്ന് വിശ്വസിക്കുന്നില്ല. ബിജെപിയെ മരണം വരെ അംഗീകരിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

ബിജെപി നീക്കങ്ങള്‍

അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ അടിത്തറ വിപുലീകരിക്കാന്‍ സമഗ്ര പദ്ധതികള്‍ ബിജെപി ആവിഷ്‌ക്കരിക്കുന്നുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്നു നേതാക്കളെ അടര്‍ത്തിയെടുക്കാനാണ് നീക്കം. കേന്ദ്ര നേതാക്കള്‍ ഇനി അടിക്കടി കേരളത്തിലെത്തി പാര്‍ട്ടി നീക്കങ്ങള്‍ വിലയിരുത്തും.

English summary
Shashi Tharoor supports Central government on Kulbhushan jadav issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X