കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂര്‍ ഇടതുപക്ഷത്തേക്ക് അടുക്കുന്നു, അടുത്ത തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകില്ല: സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് എം പിയും നേതാവുമായ ശശി തരൂര്‍ ഇടതുപക്ഷത്തേക്ക് അടുക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാധ്യമപ്രവര്‍ത്തകരോടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന സെമിനാറില്‍ ശശി തരൂരും കെ വി തോമസും പങ്കെടുക്കുന്നത് സംബന്ധിച്ച് ഉരുത്തിരിഞ്ഞ വിവാദങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശശി തരൂരിനെ സെമിനാറിലേക്കും പാര്‍ട്ടി കോണ്‍ഗ്രസിലേക്കും ക്ഷണിച്ചതിന്റെ കാരണം വ്യക്തമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ശശി തരൂര്‍ മറുകണ്ടം ചാടാന്‍ തയ്യാറായിട്ട് നില്‍ക്കുകയാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ ഇടതുപക്ഷത്തിലേക്ക് ചാടാനാണ് ശ്രമിക്കുന്നത്. അത് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കില്ലെന്ന് വ്യക്തമായിട്ടാണ്. അത് കൊണ്ട് സി പി ഐ എം അണികളുടെ വോട്ട് കിട്ടാന്‍ വേണ്ടിയിട്ടുള്ള ചാട്ടമാണ്. അത് എല്ലാവര്‍ക്കും അറിയുന്നതാണ്, എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. അതേസമയം സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എം പി അറിയിച്ചിട്ടുണ്ട്.

നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കണം, അടുത്ത മാസം രണ്ട് പദയാത്രകള്‍; ശക്തിപ്രകടനത്തിനൊരുങ്ങി കോണ്‍ഗ്രസ്നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കണം, അടുത്ത മാസം രണ്ട് പദയാത്രകള്‍; ശക്തിപ്രകടനത്തിനൊരുങ്ങി കോണ്‍ഗ്രസ്

1

കെ പി സി സി നേതൃത്വത്തിന്റെ താത്പര്യം മാനിച്ച് സി പി ഐ എം നേതൃത്വം നല്‍കുന്ന സെമിനാറില്‍ ശശി തരൂരും കെ വി തോമസും പങ്കെടുക്കരുതെന്ന് സോണിയ ഗാന്ധി നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തരൂര്‍ സെമിനാറില്‍ നിന്ന് പിന്മാറിയത്. സി പി ഐ എം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചും പാര്‍ട്ടി തന്നെ സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ എ ഐ സി സി നേതൃത്വവുമായി ആലോചിച്ച് താന്‍ ആ പരിപാടിയില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നും തരൂര്‍ പറയുന്നു.

2

അതേസമയം കെ റെയില്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ല് സുരേന്ദ്രന്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ജനങ്ങളെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടി വിഭാഗീയമായ നിലപാടുകള്‍ സ്വീകരിച്ച് ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്. ഒരു വശത്ത് കോടിക്കണക്കിന് രൂപ ഖജനാവില്‍ നിന്ന് ചെലവഴിച്ചുള്ള വ്യാജ പ്രചരണം നടത്തുക. മറുവശത്ത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള കുതന്ത്രങ്ങള്‍ ഒരുക്കുക. കെ റെയിലില്‍ ജനങ്ങളാകെ സര്‍ക്കാരിനെതിരായ സാഹചര്യത്തില്‍ പിന്തിരിപ്പന്‍ നിലപാടുമായിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാരും പാര്‍ട്ടി സെക്രട്ടറിയുമിപ്പോള്‍ പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇത് വിലപ്പോവില്ല.

Recommended Video

cmsvideo
തിരുവനന്തപുരം: കാള വാല് പൊക്കുന്നത് കണ്ടാലറിയാം; ശശി തരൂരിനെതിരെ കെ സുരേന്ദ്രൻ
3

ഇതിനെതിരായ ശക്തമായ നിലപാട് കേരളത്തില്‍ ജനങ്ങള്‍ സ്വീകരിക്കും. കെ റെയിലിന് കല്ലിടാനുള്ള സര്‍ക്കാരിന്റെ ഏത് നീക്കത്തേയും തോല്‍പ്പിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ തയ്യാറാണ്. കല്ലുകള്‍ പിഴുതെറിയുന്ന നടപടിയില്‍ ജനങ്ങള്‍ക്ക് ബി ജെ പി പിന്തുണ നല്‍കും. ഞങ്ങള്‍ പൂര്‍ണമായും ജനങ്ങള്‍ക്കൊപ്പമാണ്. ജനതാല്‍പര്യത്തിനൊപ്പം നില്‍ക്കുക എന്നതാണ് പാര്‍ട്ടി സ്വീകരിക്കുന്ന നിലപാട്. ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധികളെ വെച്ച് സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വിലപ്പോവില്ല. മുഖ്യമന്ത്രിയുടെ ഭീഷണിയുടെ സ്വരം നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്നത് നല്ലതല്ല.

4

ശബരിമലയുടെ കാര്യത്തില്‍ സംഭവിച്ചത് തന്നെ മുഖ്യമന്ത്രിയ്ക്ക് കെ റെയിലിലും സംഭവിക്കും. ശബരിമലയുടെ കാര്യത്തില്‍ എന്ത് തന്നെ സംഭവിച്ചാലും കോടതി ഉത്തരവ് നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ശബരിമലയില്‍ എന്ത് വില കൊടുത്തും യുവതികളെ പ്രവേശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു, അവസാനം പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും പിറകോട്ട് പോകേണ്ടി വന്നു. അത് തന്നെയാണ് കെ റെയിലിലും മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത്. ജനങ്ങളെല്ലാം ഒരുമിച്ച് വരുമ്പോള്‍ ജനങ്ങളെ ജാതി പറഞ്ഞ് ഭിന്നിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

5

ഇവിടെ ജാതിയോ മതമോ നോക്കിയല്ല സമരത്തിനെത്തുന്നത്. കെ റെയിലിനെ എതിര്‍ക്കുന്നവരില്‍ എല്ലാ ജാതിക്കാരും മതക്കാരുമുണ്ട്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ബിജെപിയ്‌ക്കൊപ്പം സമരം ചെയ്യുന്നതിന്റെ കെറുവാണ് കോടിയേരിയ്ക്ക്. ഇവിടെ എന്ത് വിമോചന സമരമാണ് നടക്കുന്നത്. യു ഡി എഫുമായും കോണ്‍ഗ്രസുമായും ഒരു സ്ഥലത്തും ബി ജെ പി വേദി പങ്കിടുന്നില്ല. പദ്ധതി ഉപേക്ഷിക്കുന്നത് വരെ ജനങ്ങളുടെ സമരത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Shashi Tharoor moving close to cpim saya k Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X