വികസനം വേഗത്തിലാക്കും; തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെ അനുകൂലിച്ച് തരൂര്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്നലെയാണ് പുറത്തുവന്നത്. സ്വകാര്യ കമ്പനിയായ അദാനി ഗ്രൂപ്പിന് നല്‍കാനാണ് കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചത്. തിരുവനന്തപുരത്തിന് പുറമെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള ജയ്പൂര്‍, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പാട്ടത്തിന് നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നല്‍കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ കേന്ദ്രതീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം എംപി ശശി തരൂര്‍. സ്വകാര്യവത്കരണം വിമാനത്താവളത്തിന്റെ വിമകസനം വേഗത്തിലാക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു.

തരൂര്‍ പറയുന്നത്
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത് വികസനം വേഗത്തിലാക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു. തിരുവനന്തപുരം വികസിക്കുന്നുണ്ടെങ്കില്‍ വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതില്‍ തെറ്റില്ലെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ ഏജന്‍സികളില്‍ നിക്ഷിപ്തമായിരിക്കുമെന്നും തരൂര്‍ വ്യക്തമാക്കി.

എതിര്‍ത്ത് മുഖ്യമന്ത്രി
എന്നാല്‍ കേന്ദ്രതീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് എതിര്‍പ്പ് പ്രകടപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തോട് ഒരിക്കലും യോജിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് പ്രത്യേക കമ്പനി രൂപീകരിച്ച് കേരളം ഏറ്റെടുക്കാമെന്ന് സംസ്ഥാനം നിര്‍ദേശിച്ചിരുന്നു. ഇത് തള്ളിയാണ് കേന്ദ്രം സ്വാകാര്യ മേഖലയ്ക്ക് 50 വര്‍ഷത്തേക്ക് നടത്തിപ്പ് അവകാശം നല്കാന് തീരുമാനിച്ചിരിക്കുന്നത്.

കേരളം ആവശ്യപ്പെട്ടത്
സ്വകാര്യവല്ക്കരിക്കുന്നതിനോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ല. പദ്ധതി നടത്തിപ്പിന് പിന്തുണയും നല്‍കില്ല. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം പരിഗണിക്കാതെയാണ് കേന്ദ്ര മന്ത്രിസഭാ യോഗം തീരമാനം എടുത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള കമ്പനിക്ക് വിമാനത്താവള നടത്തിപ്പ് നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. 2003ല്‍ ഇക്കാര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉറപ്പ് നല്‍കിയതാണ്.

സര്‍ക്കാരിന് നല്‍കണം
വിമാനത്താവള നടത്തിപ്പ് പരിചയം സംസ്ഥാന സര്‍ക്കാരിനുണ്ട്. ഇപ്പോള്‍ പാട്ടത്തിന് കൈമാറിയിരിക്കുന്ന സ്വകാര്യ കമ്പനിക്ക് ആ പരിചയം ഇല്ല. വിമാനത്താവള നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന് തന്നെ നല്‍കണമെന്ന് കഴിഞ്ഞ ജൂണില്‍ അയച്ച കത്തിലും ഞാന്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ എല്ലാ നിര്‍ദേശങ്ങളും തള്ളിയ സാഹചര്യത്തില്‍ പദ്ധതി നടത്തിപ്പുമായി സഹകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
'എന്നെ കൊല്ലരുത്, എനിക്ക് രണ്ട് മക്കളുണ്ട്..’;യാചിച്ചിട്ടും കൊലക്കത്തി താഴ്ത്താത്ത നിഷ്ടൂരത
'ഇതു പഴയ കേരളമല്ല, താങ്കളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിക്കും';കെ സുരേന്ദ്രൻ
'മോദി വെറും വ്യക്തിയല്ല ഒരു പ്രസ്ഥാനമാണ്,ഇന്ത്യ കൈവിട്ടുപോകുന്നുവെന്ന് തോന്നിയപ്പോഴെത്തിയ അവതാരം'