കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയെയും സ്പീക്കറെയും കണ്ട് നിയമംമാറ്റി, റാപ്പിഡ് ടെസ്റ്റ് കിറ്റ് എത്തിച്ചതില്‍ ശശിതരൂര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോടാണ് ആദ്യ റാപ്പിഡ് പരിശോധന നടത്തിയത്. പോത്തന്‍കോട് മരിച്ച അബ്ദുള്‍ അസീസിന് എങ്ങനെ രോഗം പകര്‍ന്നുവെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പോത്തന്‍കോട് തന്നെ ആദ്യ ഘട്ടത്തില്‍ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

റാപ്പിഡ് റെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശശി തരൂര്‍ എംപിയാണ് കൊറോണ രോഗബാധ വേഗത്തില്‍ കണ്ടെത്തുവാന്‍ സഹായിക്കുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റ് കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം ജില്ലയിലെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ കിറ്റുകള്‍ ഇന്നലെ ജില്ലാ കളക്ടര്‍ക്ക് കൈമാറി. പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈ ലാബാണ് റാപ്പിഡ് ടെസ്റ്റ് കിറ്റ് നിര്‍മിച്ചിരിക്കുന്നത്. കിറ്റുകള്‍ കേരളത്തിന് വേണ്ടി എത്തിച്ച ശശി തരൂരിന് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദന പ്രവാഹങ്ങള്‍ എതാ്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ലോക്ക് ഡൗണ്‍കാലത്ത് കേരളത്തിലേക്ക് എങ്ങനെയാണ് റാപ്പിഡ് ടെസ്റ്റ് കിറ്റ് എത്തിയതെന്ന് വിശദീകരിക്കുകയാണ് ശശി തരൂര്‍ എംപി.

പ്രധാനമന്ത്രിയപടെ ഇടപെടല്‍

പ്രധാനമന്ത്രിയപടെ ഇടപെടല്‍

പ്രധാനമന്ത്രിയുടെ ഇടപെടലില്‍ നിയമം പരിഷ്‌കരിച്ചാണ് കിറ്റുകള്‍ കേരളത്തിലെത്തിച്ചത്. പൂനെയില്‍ നിന്ന് കോഴിക്കോടും അവിടെ നിന്ന് തിരുവനന്തരപുരത്തും എത്തിച്ചാണ് പരിശോധന നടത്തിയത്. നിലവില്‍ കിറ്റുകള്‍ക്കായി ഫണ്ട് അനുവദിക്കാന്‍ വ്യവസ്ഥയില്ലാത്തത് കൊണ്ട് നിയമവിരുദ്ധമായിരുന്നു. എംപിമാരുടെ ഫണ്ട് അനുവദിക്കാന്‍ വ്യവസ്ഥകളുണ്ട്. കാരണം മൂവബിള്‍ ആയ ഒന്നും തന്നെ ഫണ്ട് ഉപയോഗിച്ച് വാങ്ങാന്‍ സാധിക്കില്ല. ഉദാഹരണത്തിന് എംപി ഫണ്ട് ഉപയോഗിച്ച് ഒരു കെട്ടിടം പണിയാം. എന്നാല്‍ അതിനുള്ളില്‍ ഒരു കസേര വാങ്ങിക്കാന്‍ പറ്റില്ല. കാരണം ആ കസേര ആര്‍ക്കെങ്കിലും എടുത്തു കൊണ്ടുപോകാമല്ലോ.

നിയമം മാറ്റി

നിയമം മാറ്റി

തെര്‍മോ മീറ്ററിന്റെ ആവശ്യകതയും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങാന്‍ സാധിക്കില്ല. എന്നാല്‍ അതിനായും ശ്രമിച്ചു. ഇക്കാര്യം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തി. യാദൃശ്ചികമായി ഇച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനും സാധിച്ചു. ലോക്‌സഭ സമ്മേളനം നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ കുറച്ച് എംപിമാര്‍ സ്പീക്കറോട് യാത്ര പറയാന്‍ ചെന്നു. ആ സമയത്ത് പ്രധാനമന്ത്രിയും അവിടെ എത്തി. എംപിമാരെ സഹായിക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടു. സ്പീക്കറും പ്രധാനമന്ത്രിയും ഇത് വ്യക്തമായി കേട്ടു. പിന്നീട് സ്ീക്കര്‍ എന്നെ വിളിച്ചു പറഞ്ഞു നിയമം മാറ്റാന്‍ ഉത്തരവ് ഇറക്കാമെന്ന്. അങ്ങനെ നിയമം മാറ്റിയാണ് കിറ്റുകള്‍ ലഭ്യമാക്കിയത്.

ലോക്ക് ഡൗണില്‍ ദില്ലിയില്‍ പെട്ടുപോയി

ലോക്ക് ഡൗണില്‍ ദില്ലിയില്‍ പെട്ടുപോയി

പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഞാന്‍ ദില്ലിയില്‍ പെട്ടുപോയി. എന്നാല്‍ എന്റെ ടീം ഉത്തരവ് ലഭിച്ചടയുടന്‍ ഇന്ത്യന്‍ മെഡിക്കല്‍ ആസോസിയേഷന്റെ ചാപ്റ്ററും തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും എല്ലാവരുമായി ബന്ധപ്പെട്ടു. നിലവില അടിയന്തര സാഹചര്യം എന്താണോ അതാണ് ഉടന്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതെന്നും അവരോട് പറഞ്ഞു. ഓര്‍ഡര്‍ കൊടുത്ത് ഇത്ര പെട്ടെന്ന് 1000 കിറ്റുകള്‍ ലഭിച്ചതില്‍ ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. എല്ലാവരും മുന്‍കൈയെടുത്താണ് ഇത് സാധിച്ചത്. ഇത് രാജ്യത്തെ തന്നെ ആദ്യത്തെ സംഭവമാണ്.

വിദേശത്ത് നിന്ന് ലഭ്യമാക്കാന്‍ ശ്രമിച്ചു

വിദേശത്ത് നിന്ന് ലഭ്യമാക്കാന്‍ ശ്രമിച്ചു

കിറ്റുകളുടെ ആവശ്യകത വിദേശത്ത് നിന്ന് പരിഹരിക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ വിദേശ രാജ്യങ്ങള്‍ക്ക് അവരുടെ ആവശ്യത്തിന് പോലും കിറ്റുകള്‍ഡ ലഭിച്ച സാഹചര്യമായിരുന്നില്ല. പല രാജ്യങ്ങള്‍ക്ക് അവര്‍ക്കത് ഉത്പാദിപ്പിക്കാന്‍ ആഴ്ചകള്‍ സമയം എടുക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ഇന്ത്യയില്‍ ഇത് ആരെങ്കിലും നിര്‍മ്മിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചു. അങ്ങനെയാണ് പൂനെയിലെ മൈലൈബ്‌സ് എന്ന കമ്പനി ഇത് ഉത്പ്ദിപ്പിക്കുന്നുണ്ടൈന്ന്് അറിഞ്ഞത്. ഗുജറാത്ത് കമ്പനിയാണിത്. അവരുമായി സംസാരിച്ചപ്പോള്‍ നിരക്ക് കൂടുതലാണെന്ന് അറിഞ്ഞു. എന്നാലും ദിവസങ്ങള്‍ക്കുള്ളില്‍ എത്തിക്കാമെന്ന് പറഞ്ഞതോടെ സമ്മതിച്ചു. ഈ കമ്പനിക്ക് ഐസിഎംആറിന്റെ ക്ലീയറന്‍സും ഉണ്ട്.

തിരുവനന്തപുരത്ത് എങ്ങനെ എത്തിക്കും

തിരുവനന്തപുരത്ത് എങ്ങനെ എത്തിക്കും

പിന്നീട് രൂപപ്പെട്ടമറ്റൊരു പ്രശ്‌നം തിരുവനന്തപുരത്ത് ഇത് എങ്ങനെ എത്തിക്കുമെന്നായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഞങ്ങളുടെ പാര്‍ട്ടിയിലെ ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസിന്റെ പത്തനംതിട്ടയിലെ ഒരു നേതാവ് പൈലറ്റാണെന്ന് ഓര്‍ത്തത്. ആനന്ദ് ബോസ് എന്നയാളാണ് അത്. അദ്ദേഹം ഇന്‍ഡിഗോ പൈലറ്റ് ആണ്. പൈലറ്റിന് എയര്‍ലൈന്‍ കമ്പനിയുമായി നല്ല സപ്പോര്‍ട്ടുള്ളതിനാല്‍ അദ്ദേഹം വഴി കണ്ടുപിടിച്ചു. ഞങ്ങള്‍ സ്‌പൈസ് ജെറ്റിനോട് ചോദിച്ചാല്‍ മതി. അവര്‍ പൂനെ വഴി കോഴിക്കോട് വരാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചു. അങ്ങനെ സ്‌പൈസ് ജെറ്റുമായി സംസാരിച്ചു. അവര്‍ കോഴിക്കോട് എത്തിക്കാമെന്ന് അറിയിച്ചു. അങ്ങനെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വാഹനങ്ങളില്‍ എത്തിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. 3000 കിറ്റുകള്‍ക്കാണ് ഓര്‍ഡര്‍ കൊടുത്തത്. ബാക്കി 2000 കിറ്റുകള്‍ ഞായറാഴ്ച എത്തുമെന്ന് തരൂര്‍ പറഞ്ഞു.

English summary
Shasi Tharoor MP Says How to Get Rapid Testing Kits From Pune
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X