സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിയോട് സഹതാപമുണ്ട്, പക്ഷേ....ചെയ്തത് ശരിയായില്ലെന്ന് ശശി തരൂര്‍!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്കെതിരെ ശശി തരൂര്‍ എംപി. പെണ്‍കുട്ടിയുടെ നടപടിയെ എല്ലാവരും പ്രശംസിക്കുന്നതിനിടെയാണ് പെണ്‍കുട്ടി ചെയ്തത് ശരിയായില്ലെന്ന് വ്യക്തമാക്കി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്.

സിഎന്‍എന്‍ ഐബിഎന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പെണ്‍കുട്ടി ചെയ്തത് നിയമം കൈയ്യിലെടുക്കലാണെന്നാണ് തരൂര്‍ പറയുന്നത്.

 ശരിയായില്ലെന്ന്

ശരിയായില്ലെന്ന്

പെണ്‍കുട്ടി ചെയ്തത് ശരിയായില്ലെന്നാണ് തരൂര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ നടപടി ധീരമാണെന്ന് പ്രഖ്യാപിച്ച് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുന്നതിനിടെയാണ് തരൂരിന്റെ പ്രതികരണം.

 പെണ്‍കുട്ടി നിയമം കൈയ്യിലെടുത്തു

പെണ്‍കുട്ടി നിയമം കൈയ്യിലെടുത്തു

പെണ്‍കുട്ടി സ്വാമിയുടെ ലിംഗം മുറിച്ച വാര്‍ത്ത ദേശീയ മാധ്യമങ്ങളടക്കം ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിഎന്‍എന്‍-ഐബിഎന്നിനു നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ പെണ്‍കുട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. പെണ്‍കുട്ടിയുടെ നടപടി നിയമം കൈയ്യിലെടുക്കലാണെന്നാണ് തരൂരിന്റെ വിമര്‍ശനം.

 പോലീസിനെ സമീപിക്കണം

പോലീസിനെ സമീപിക്കണം

സംഭവത്തില്‍ പോലീസിനെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നാണ് തരൂര്‍ പറയുന്നത്. ആക്രമിച്ചയാളുടെ ജനനേന്ദ്രിയം അരിഞ്ഞെടുക്കുകയല്ല വേണ്ടിയിരുന്നതെന്നും തരൂര്‍ പറയുന്നു.

നിയമം പാലിക്കണം

നിയമം പാലിക്കണം

എല്ലാവര്‍ക്കുമെന്ന പോലെ തനിക്കും ആ പെണ്‍കുട്ടിയോട് സഹതാപമുണ്ടെന്ന് തരൂര്‍ പറയുന്നു. പക്ഷേ നിയമം കൃത്യമായി പാലിക്കപ്പെടുന്ന ഒരു സമൂഹമല്ലേ നമുക്ക് വേണ്ടതെന്നും തരൂര്‍ ചോദിക്കുന്നു. ഓരോ മനുഷ്യരും കത്തിയിമായി നീതി നടപ്പാക്കാന്‍ ഇറങ്ങുന്നത് ഒരു നല്ല പ്രവണതയാണോയെന്നും തരൂര്‍ ചോദിക്കുന്നു.

മാതൃകയാക്കണം

മാതൃകയാക്കണം

രാജ്യത്തെ പലഭാഗത്തുനിന്നും ദിവസേന നൂറുകണക്കിന് ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ലിംഗം മുറിച്ചെടുത്ത് പെണ്‍കുട്ടി സ്വയം നീതി നടപ്പാക്കിതിന് സോഷ്യല്‍മീഡിയ കൈയ്യടി നല്‍കുന്നുണ്ട്. പെണ്‍കുട്ടിയുടെ ശിക്ഷയെ മാതൃകയാക്കി എല്ലാ പെണ്‍കുട്ടികളും തങ്ങള്‍ക്കെതിരെ ഉയരുന്ന ഭീഷണിയെ ചെറുക്കണമെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ആഹ്വാനം.

 ധീരമായ നടപടി

ധീരമായ നടപടി

സ്വാമിയുടെ ലിംഗം മുറിച്ചെടുത്ത പെണ്‍കുട്ടിയെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. ധീരമായ നടപടി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പെണ്‍കുട്ടിക്ക് സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

 കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ഇന്ത്യ സന്ദര്‍ശിക്കുക

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ഇന്ത്യ സന്ദര്‍ശിക്കുക

പീഡിപ്പിക്കല്‍ മാത്രമല്ല വേറെയുമുണ്ട് സ്വാമിയുടെ ലീലകള്‍!പണം തട്ടലിലും വിദഗ്ധന്‍! തട്ടിയത് 40 ലക്ഷം!കൂടുതല്‍ വായിക്കാന്‍

മത്തിക്കും അയലയ്ക്കും പിണറായിയുടെ കേരളം വേണ്ട!മോദിയുടെ ഗുജറാത്തിലേക്ക്?പ്രിയം ചെമ്പല്ലിക്ക് മാത്രം!കൂടുതല്‍ വായിക്കാന്‍

താരരാജാവ് മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായി സംവിധായകന്മാര്‍ നല്‍കിയത് എന്താണെന്ന് അറിയാമോ ?കൂടുതല്‍ വായിക്കാന്‍

English summary
she should have gone to cops instead of cutting off his penis says tharoor.
Please Wait while comments are loading...