ഹാദിയയെ ആക്രമിക്കുമോ? ദില്ലിയിലേക്ക് വിമാനത്തില്‍ കൊണ്ടുപോകണമെന്ന് ഷെഫിന്‍ ജഹാന്‍...

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ഹാദിയക്ക് സുരക്ഷാ ഭീഷണി! ഭര്‍ത്താവിന്‍റെ ആവശ്യം തള്ളി | Oneindia Malayalam

  തിരുവനന്തപുരം: ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പുതിയ ആവശ്യവുമായി ഷെഫിന്‍ ജഹാന്‍. ഹാദിയയെ കേരളത്തില്‍ നിന്ന് ദില്ലിയിലേക്ക് കൊണ്ടുപോകുന്നത് വിമാനത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷെഫിന്‍ ജഹാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം സംസ്ഥാന വനിതാ കമ്മീഷനെയും സമീപിച്ചു.

  രസഗുള 'യുദ്ധത്തില്‍' പശ്ചിമ ബംഗാളിന് വിജയം! ഒഡീഷയെ ചതിച്ചത് ലക്ഷ്മി ദേവി... ശരിക്കും രസഗുള കയ്ച്ചു..

  മുഹമ്മദ് നബി വരുമെന്ന് ഹിന്ദു പുരാണങ്ങളിലും പ്രവചിച്ചിരുന്നു! 'മഹാമദ്' എന്ന പേരില്‍...

  ദേശീയതലത്തില്‍ വിവാദമായ കേസില്‍ ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഹാദിയക്ക് പറയാനുള്ളതും കോടതിക്ക് കേള്‍ക്കണമെന്ന് പറഞ്ഞാണ് അവരെ നേരിട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. പിതാവ് അശോകനാണ് ഹാദിയയെ ഹാജരാക്കേണ്ട ചുമതലയുള്ളത്.

  വിമാനത്തില്‍...

  വിമാനത്തില്‍...

  ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നത് വിമാനത്തിലാക്കണമെന്നാണ് ഹാദിയയെ വിവാഹം ചെയ്ത ഷെഫിന്‍ ജഹാന്റെ ആവശ്യം. സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ആവശ്യവുമായി ഷെഫിന്‍ ജഹാന്‍ സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചത്. നവംബര്‍ 27നാണ് ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കേണ്ടത്.

  പ്രതികരണം...

  പ്രതികരണം...

  എന്നാല്‍ ഷെഫിന്‍ ജഹാന്റെ ആവശ്യത്തില്‍ കമ്മീഷന് നടപടിയെടുക്കാനാകില്ലെന്നാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ വ്യക്തമാക്കിയത്. ഹാദിയയെ ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത് പിതാവ് അശോകനോടാണെന്നും, അക്കാര്യം തീരുമാനിക്കേണ്ടത് അശോകനാണെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു.

  ഉത്തരവ്....

  ഉത്തരവ്....

  ഹാദിയ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹാദിയയെ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്. ഹാദിയയോട് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിയണമെന്ന് പറഞ്ഞാണ് പിതാവ് അശോകനോട് സുപ്രീംകോടതി ഇക്കാര്യം നിര്‍ദേശിച്ചത്. അടച്ചിട്ട കോടതി മുറിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ ആവശ്യവും കോടതി തള്ളിയിരുന്നു.

   അതെല്ലാം പിന്നീട്....

  അതെല്ലാം പിന്നീട്....

  ഹാദിയയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മാത്രമേ ഷെഫിന്‍ ജഹാന്റെയും അശോകന്റെയും ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയുകയുള്ളൂ. വീട്ടുതടങ്കലിലാണോ കഴിയുന്നത്, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയായോ, മതിയായ സുരക്ഷാ സംവിധാനമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് സുപ്രീംകോടതി ഹാദിയയോട് ചോദിക്കുക. നവംബര്‍ 27നാണ് സുപ്രീംകോടതി ഹാദിയ കേസ് വീണ്ടും പരിഗണിക്കുന്നത്.

  English summary
  shefin jahan requested to state women commission.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്