കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ തൂണേരി ഷിബിന്‍ വധക്കേസില്‍ എല്ലാ പ്രതികളേയും വെറുതേ വിട്ടു

Google Oneindia Malayalam News

കോഴിക്കോട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്നു ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളേയും കോടതി വെറുതേവിട്ടു. 2015 ജനുവരി 22 ന് ആയിരുന്നു കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്.

കേസില്‍ 17 പ്രതികള്‍ ആയിരുന്നു ഉണ്ടായിരുന്നു. മുസ്ലീം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍.

Shibin DYFI

മാറാട് സ്‌പെഷ്യല്‍ അഡീഷണല്‍ കോടതിയാണ് വിധി പറഞ്ഞത്. തെയ്യംപാടി അസ്ലം ഉള്‍പ്പെടെ 17 പേരായിരുന്നു കേസിലെ പ്രതികള്‍. ആസൂത്രിതമായി നടന്ന ഒരു സംഭവം അല്ല എന്നാണ് കോടതി ഇക്കാര്യത്തില്‍ പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. നിഷ്പക്ഷരായ ആളുകളുടെ മൊഴി ഇല്ലാതിരുന്നതാണ് പ്രോസിക്യൂഷന് തിരിച്ചടിയായത് എന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ ആയിരുന്നു കേസിലെ സാക്ഷികള്‍.

കൊലപാതകം നടന്നിട്ടും അടുത്ത ദിവസം മാത്രമാണ് സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയത്. അതുകൊണ്ട് തന്നെ കേസ് കെട്ടിച്ചമച്ചതാണ് എന്ന വാദമാണ് എതിര്‍ കക്ഷികള്‍ ഉന്നയിച്ചത്. കോടതി ഇക്കാര്യം പരിഗണനയില്‍ എടുക്കുകയായിരുന്നു.

കേസില്‍ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ വിചാരണ ജുവനൈല്‍ കോടതിയിലാണ് നടക്കുന്നത്.

കേസില്‍ മേല്‍ക്കോടതിയെ സമീപിയ്ക്കുമെന്ന് ഷിബിന്റെ പിതാവ് വ്യക്തമാക്കി.

English summary
DYFI worker Shibin Murder case: All accused acquitted by court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X