• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

''ഇനി അഴിമതി കേസുകൾ എഴുതിത്തള്ളൽ കലോത്സവം നടത്തുംമുൻപ് അമിത് ഷാ അൻപതുവട്ടം ആലോചിക്കും''

മുംബൈ: ആഴ്ചകൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും നീക്കങ്ങൾക്കും ഒടുവിലാണ് മഹാരാഷ്ട്രയിൽ കോൺഗ്രസ്-ശിവസേന- എൻസിപി ത്രികക്ഷി സർക്കാർ അധികാരത്തിൽ എത്തുന്നത്. ശിവസേന നേതൃത്വം നൽകുന്ന ത്രികക്ഷി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ ഒരുങ്ങുന്നതിനിടെയാണ് അജിത് പവാറിനെ മറുകണ്ടം ചാടിച്ച് ബിജെപി സർക്കാർ രൂപീകരണത്തിന് ഒരുങ്ങിയത്. ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോൾ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയും അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ്

ബിജെപിയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നത്. ഒടുവിൽ എൻസിപി എംഎൽഎമാർ ശരദ് പവാർ പക്ഷത്തേയ്ക്ക് തിരികെ പോയതോടെ ഫട്നാവിസിനും അജിത് പവാറിനും രാജി വച്ചൊഴിയേണ്ടി വന്നു. പവാർ കുടുംബത്തിലെ അധികാരത്തർക്കവും തനിക്കെതിരെയുള്ള അഴിമതിക്കേസുകളുമാണ് ബിജെപിയിലേക്ക് അജിത് പവാറിനെ ആകർഷിച്ചതെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾ അവസാനിക്കുമ്പോൾ താരമായത് അജിത് പവാറാണെന്ന് പറയുകയാണ് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ.

അജിത് പവാറാണ് താരം

അജിത് പവാറാണ് താരം

ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: അക്കിടിപറ്റി അമിത് ഷാ നിൽക്കുമ്പോൾ അജിത് പവാറാണ് താരം..... മാറുന്ന ഇന്ത്യയുടെ ചിത്രമായി മഹാരാഷ്ട്രയിൽ മതേതര ജനാധിപത്യകക്ഷികൾ വിജയം കണ്ടപ്പോൾ താരമായത് അജിത് പവാറാണ്.! അധികാരത്തിന് വേണ്ടി അന്തംവിട്ടു നിൽക്കുന്ന അമിത് ഷായെകൊണ്ട് വെറും രണ്ടുദിവസത്തിനുള്ളിൽ 7000 കോടി രൂപയുടെ അഴിമതി കേസ് എഴുതിതള്ളിച്ച അജിത് പവാറിന്റെ ബുദ്ധി സമ്മതിക്കണം, അതിലുപരി രാഷ്ട്രീയ ചാണക്യനെന്ന് വിശേഷിപ്പിക്കുന്ന അമിത് ഷായെ ഒറ്റനാൾകൊണ്ട് പൊതുസമൂഹത്തിന് മുന്നിൽ വെറും ചരടുപൊട്ടിയ പട്ടമാക്കാനും അജിത് പവാറിനായി.!

അമിത് ഷായ്ക്ക് തിരിച്ചടി

അമിത് ഷായ്ക്ക് തിരിച്ചടി

അഴിമതി ആരോപിക്കാനും, അവ നിയമത്തിന്റെ നാലയലത്ത് എത്തിക്കാതെ എഴുതിത്തള്ളാനുമുള്ള റൈറ്റ് ഓഫ് പുസ്‌തകം ചുമക്കുന്ന അമിത് ഷാക്ക് ഇതുക്കുമേലെ അക്കിടി വേറെന്ത് പറ്റാൻ? ഇനി അഴിമതി കേസുകൾ എഴുതിത്തള്ളൽ കലോത്സവം നടത്തുംമുൻപ് അമിത് ഷാ അൻപതുവട്ടം ആലോചിക്കും, കൂടാതെ എഴുതി തള്ളൽ മാമാങ്കം കാത്തുനിൽക്കുന്നവർക്കും ഇനി സംഗതി അത്ര എളുപ്പമാകില്ല.!

മഹാസഖ്യത്തിന് ആശംസകൾ

മഹാസഖ്യത്തിന് ആശംസകൾ

മഹാരാഷ്ട്രിയൻ അധികാര കസേര കറങ്ങിത്തിരിഞ്ഞ് ജനാധിപത്യചേരിക്ക് മുന്നിൽ അടിയുറച്ചു നിൽകുമ്പോൾ അമിത് ഷായുടെ അധികാരക്കൊതിയിൽ കൃത്യമായ ചൂണ്ടയിടൽ നടത്തിയ അജിത് പവാർ ഉള്ളുകൊണ്ട് ചിരിക്കുന്നുണ്ടാകും.! അമിത് ഷായുടെ അതിമോഹം അജിത് പവാർ രക്ഷപെടൽ മാമാങ്കമാക്കിയത് ഒരുവശത്തും, അർധരാത്രി ഭരണത്തിലേറിയ അമിത് ഷായും സംഘവും അപമാന കൊടുമുടിയിൽ പടിയിറങ്ങിയത് ജനാധിപത്യ വിജയമാക്കി മതേതരമനസ്സുകൾ ആഘോഷിക്കുന്നത് മറുവശത്തും നടക്കുമ്പോൾ അധികാരത്തിലേറുന്ന മഹാരാഷ്ട്ര മഹാസഖ്യത്തിന് ആശംസകൾ.!

ഫേസ്ബുക്ക് കുറിപ്പ്

ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

70000 കോടിയുടെ അഴിമതി കേസുകൾ

70000 കോടിയുടെ അഴിമതി കേസുകൾ

അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 48 മണിക്കൂറിനകം മഹാരാഷ്ട്ര ജലസേചന അഴിമതിക്കേസുകളിൽ അജിത് പവാറിന് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. എഴുപതിനായിരം കോടിയുടെ അഴിമതിയിൽ അഴിമതി വിരുദ്ധ ബ്യൂറോയാണ് ക്ലീൻ ചിറ്റ് നൽകിയത്. വിദർഭ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് അജിത് പവാറിനെതിരെ 9 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നു.

English summary
Shibu baby john facebook post about Ajit Pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X