ബോട്ടിലിടിച്ച കപ്പല്‍ നേരത്തേ അമേരിക്കയില്‍ തടഞ്ഞുവച്ചു!! കാരണം കേട്ടാല്‍ ഞെട്ടും!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ഞായറാഴ്ച മല്‍സ്യബന്ധന തൊഴിലാളികളുടെ ബോട്ടിലിടിച്ച് അപകടമുണ്ടാക്കിയ കപ്പലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആംബര്‍ എല്‍ എന്ന പേരിലുള്ള കപ്പല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നു നാലു മാസങ്ങള്‍ക്കു മുമ്പ് അമേരിക്കയില്‍ തടഞ്ഞുവച്ചതായി കോസ്റ്റല്‍ പോലീസിനു വിവരം ലഭിച്ചു. കപ്പല്‍ നിയന്ത്രിക്കുന്ന സ്റ്റിയറിങ് സംവിധാനത്തില്‍ തകരാറുകളും പ്രധാന എന്‍ജിനില്‍ നിന്നും വെള്ളം ചോരുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഫെബ്രുവരിയില്‍ ദിവസങ്ങളോളം പോര്‍ട്ട്‌ലാന്‍ഡ് തുറമുഖത്ത് കപ്പല്‍ തടഞ്ഞുവച്ചതിന്റെ രേഖകള്‍ കോസ്റ്റല്‍ പോലീസിനു ലഭിച്ചു കഴിഞ്ഞു.

ഖത്തറിനെതിരായ വാര്‍ത്ത കല്ലുവച്ച നുണ; വാദങ്ങളെല്ലാം പൊളിയുന്നു, പൊളിച്ചടുക്കി ഇറാഖ്!!

സുരേന്ദ്രൻ പറഞ്ഞത് സത്യമാകുന്നു!! മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നു!! കേന്ദ്രവും സമ്മതിക്കുന്നു!!

1

ഞായറാഴ്ചയുണ്ടായ അപകടത്തിനും കാരണം ഇതേ തകരാറുകള്‍ തന്നെയാണോയെന്നു സംശയിക്കുന്നുണ്ട്. പാനമയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ 2000ലാണ് നിര്‍മിച്ചത്. 185 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള കപ്പലിന്റെ ഭാരം 48,282 ടണ്‍ ആണ്. ജൂണ്‍ ഒന്നിനാണ് ഈ കപ്പല്‍ ചൈനയിലേക്കു യാത്ര പുറപ്പെട്ടത്. 30,000 ടണ്‍ വളമാണ് കപ്പലിലുള്ളത്.

2

പാനമയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു ചരക്കു കപ്പലുകളാണ് നേരത്തേ അമേരിക്കയില്‍ തടഞ്ഞുവച്ചത്. ആംബര്‍ എല്ലിനെ കൂടാതെ അറ്റ്‌ലാന്റിക് റൂബിയെന്ന കപ്പലും തടഞ്ഞുവച്ചിരുന്നു. രണ്ടു കപ്പലുകളിലും സുരക്ഷാപ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ആംബര്‍ എല്ലിലെ തകരാറുകള്‍ ഗുരുതരമായിരുന്നു.

3

അമേരിക്കന്‍ തീര പരിധിയില്‍ പ്രവേശിക്കുന്ന വിദേശ കപ്പലുകളില്‍ പോര്‍ട്ട് സ്‌റ്റേറ്റ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് കോസ്റ്റ് ഗാര്‍ഡ് സുരക്ഷാ പരിശോധന നടത്താറുള്ളത്. നിലവാരമില്ലാത്ത കപ്പലുകള്‍ക്ക് യാത്രാനുമതി നിഷേധിക്കാറുണ്ട്.

English summary
Ship docked at us before three months
Please Wait while comments are loading...