'ലോറി അവിടെയില്ലെന്ന് സ്ഥാപിക്കാന്‍ ചില ശ്രമം നടക്കുന്നുണ്ട്,': അര്‍ജുന്റെ അമ്മ
കോഴിക്കോട്: അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ തൃപ്തി ഇല്ലെന്ന് അര്‍ജുന്റെ കുടുംബം. ലോറി അവിടെ ഇല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സംശയം ഉണ്ടെന്നും കുടുംബം പറയുന്നു. സൈന്യം വേണ്ട രീതിയില്‍ രീതിയില്‍ ഇടപെട്ടിട്ടില്ലെന്നും കുടുംബം പറയുന്നു. മകനെ ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും അര്‍ജുന്റെ അമ്മ പറയുന്നു. സൈന്യത്തെ കുറ്റം പറയുന്നില്ല, പക്ഷേ അവര്‍ക്ക് വേണ്ട നിര്‍ദ്ദേശം ലഭിക്കുന്നില്ലെന്ന് അര്‍ജുന്റെ അമ്മ പറഞ്ഞു.

മകന് എന്തെങ്കിലും സംഭിച്ചുവെന്ന് അറിഞ്ഞാൽ അത് ഉൾക്കൊള്ളുമെന്നും അമ്മ പറയുന്നു. അവിടുത്തെ ഉദ്യോഗസ്ഥര്‍ അവിടെ നടക്കുന്ന പ്രവര്‍ത്തനം അപ്പോഴപ്പോള്‍ അറിയിക്കുമെന്ന് പറഞ്ഞിരുന്നു. മിനിയാന്ന് വൈകുന്നേരം ആറ് മണിക്ക് വിളിച്ചപ്പോൾ സംശയങ്ങള്‍ ചോദിക്കാമെന്ന് പറഞ്ഞു, അവിടുത്തെ ഫോട്ടോസും വീഡിയോസും അയച്ച് തരുമെന്ന് പറഞ്ഞു. അയച്ച് തന്നത് കുറച്ച് സമയത്തിന് ശേഷം അവര്‍ തന്നെ അതൊക്കെ ഡിലീറ്റ് ചെയ്തു.. പിന്നെ യാതൊരു വിവരവുമില്ല, അര്‍ജുന്റെ അമ്മ പറഞ്ഞു.
അർജുന്റെ ലോറി കരയിൽ ഇല്ലെന്നാണ് സൈന്യം പറയുന്നത്. ഡീപ്പ് സേർച്ച് മെറ്റൽ ഡിറ്റക്ടറില്‍ നിന്ന് ലഭിച്ച സിഗ്നലിന്റെ അടിസ്ഥാനത്തില്‍ ആ സ്ഥലത്തെ മണ്ണിനീക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. നദീതീരത്ത് നിന്ന് ലോഹസാന്നിധ്യത്തിന്റെ ഒരു സിഗ്നൽ ലഭിച്ചിട്ടുണ്ട്. . ഇതിന്റെ അടിസ്ഥാനത്തില്‍ സിഗ്നല്‍ ലഭിച്ചയിയിടത്ത് മണ്ണുനീക്കി പരിശോധിക്കുന്നുണ്ട്. രണ്ട് സിഗ്നല്‍ ലഭിച്ചെങ്കിലും ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫും പറഞ്ഞിരുന്നു. ഇന്നലെ 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ അവിടെയുണ്ടാകാൻ സാധ്യതയില്ലെന്നും കർണാടക മന്ത്രി പറഞ്ഞിരുന്നു,
അതേ സമയം കേരളത്തില്‍ നിന്ന് പോയ രഞ്ജിത്ത് ഇസ്രായേലിനെ കര്‍ണാടക പോലീസ് മര്‍ദ്ദിച്ചെന്ന് മനാഫ് പറഞ്ഞിരുന്നു. സ്ഥിരമായി അടികിട്ടിക്കൊണ്ടിരിക്കുകയാണെന്നും മനാഫ് പറഞ്ഞു. അവിടെ മൊത്തം രക്ഷാപ്രവര്‍ത്തനം നടത്തുന്നത് മലയാളികളാണെന്നും ലൊക്കേഷന്‍ ട്രെസ് ചെയ്തതെന്ന് കണ്ടപ്പോള്‍ പുറത്താക്കാന്‍ നോക്കുകയാണെന്നും മനാഫ് പറയുന്നു.
അരമണിക്കൂര്‍ കൊണ്ട് ജില്ലാ കളക്ടറുടെ അടുത്ത് പോയി ഈ ആളുകളുടെ മൊത്തം ലിസ്റ്റ് കൊടുത്ത് പെര്‍മിഷന്‍ വാങ്ങണമെന്നാണ് പറയുന്നതെന്നാണ് മനാഫ് പറയുന്നത്. മിലിട്ടിറക്ക് ബുദ്ധിമുട്ടാണെന്ന് പറഞ്ഞാണ് പെര്‍മിഷന്‍ വാങ്ങാന്‍ പറയുന്നതെന്നും എന്നാല്‍ മിലട്ടറി അങ്ങനൊരു പരാതി പറഞ്ഞിട്ടില്ലെന്നും മനാഫ് പറയുന്നു.












Click it and Unblock the Notifications