Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ജുനെ തിരഞ്ഞ് ആറാം നാള്‍; ഐഎസ്ആര്‍ഒയും രക്ഷാപ്രവര്‍ത്തനത്തിന്

മംഗലാപുരം: ഷിരൂരില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് ലോറിക്കുള്ളില്‍ കുടുങ്ങി കിടക്കുന്ന അര്‍ജുനെ കണ്ടെത്താനായി കരസേന ഇന്ന് തിരച്ചില്‍ പുനരാരംഭിക്കും. ഉത്തര കന്നഡ ജില്ലയിലെ അങ്കോല താലൂക്കില്‍ ഷിരൂര്‍ കുന്നുകള്‍ക്ക് താഴെ ലോറിയും അര്‍ജുനും മണ്ണിടിഞ്ഞ് അടിയില്‍പെട്ടിട്ട ആറാം ദിനമാണ് ഇന്ന്. കോഴിക്കോട് സ്വദേശിയാണ് അര്‍ജുന്‍. ഇന്നലെ രാത്രിയില്‍ ഷിരൂര്‍ മേഖലയില്‍ കനത്ത മഴയാണ് പെയ്തത്.

മഴയും മണ്ണിടിച്ചിലും കാരണം ഇന്നലെ രാത്രി എട്ടരയോടെ പരിശോധന നിര്‍ത്തിയിരുന്നു. കരസേന നേതൃത്വം നല്‍കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ എന്‍ഡിആര്‍എഫും പൊലീസും കേരളത്തില്‍ നിന്ന പോയ ദൗത്യ സംഘങ്ങളുമുണ്ട്. ശക്തമായ മഴയിലും വെള്ളം കുത്തിയൊലിച്ചതിനാലും കുന്നില്‍ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. വീണ്ടും ഇടിയാനുള്ള സാധ്യത മുന്നില്‍ക്കണ്ട് മെല്ലെയാണ് മണ്ണ് നീക്കം ചെയ്യുന്നത്.

Landslide

ലോറി നദിയില്‍ വീണിട്ടില്ല എന്ന് തന്നെയാണ് രക്ഷാദൗത്യത്തിന്റെ നിഗമനം. സൂറത്ത്കല്‍ എന്‍ഐടിയില്‍ നിന്നുള്ള സംഘം ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ (ജിപിആര്‍) ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ലോഹവസ്തുവിന്റെ സിഗ്നല്‍ ലഭിച്ചിട്ടുണ്ട്. ഇത് ലോറിയുടേത് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഈ ഭാഗം കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.

ഐ എസ് ആര്‍ ഒയും രക്ഷാദൗത്യത്തില്‍ പങ്കാളിയാകുമെന്ന് അറിയിച്ചിട്ടുണ്ട്. തിരച്ചലിന് സഹായകരമാവുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമാക്കാന്‍ ഐ എസ് ആര്‍ ഒയുടെ സേവനം സഹായിക്കും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകട സ്ഥലം സന്ദര്‍ശിച്ചേക്കും. മണ്ണിനടിയില്‍ പ്രതീക്ഷയേകി മൂന്ന് തവണ റഡാര്‍ സിഗ്നലുകളും ലഭിച്ചിരുന്നു.

അതിനിടെ അര്‍ജുനെ കാണാതായ സ്ഥലത്തേക്ക് കോഴിക്കോട് നിന്നെത്തിയ ബന്ധുക്കളേയും വാഹന ഉടമയെയും രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത് ഇസ്രയേലിനെയും ഇന്നലെ കര്‍ണാടക പൊലീസ് തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് നേരിയ തോതില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. രഞ്ജിത്തിനെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാക്കണമെന്ന ബന്ധുക്കളുടെ ആവശ്യം പൊലീസ് നിരസിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നമുണ്ടായത്.

രക്ഷാദൗത്യത്തിനു കേന്ദ്ര സേനയെ രംഗത്തിറക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കും കത്ത് നല്‍കിയിരുന്നു. അര്‍ജുന്‍ ഓടിച്ച KA 15A 7427 എന്ന ഭാരത് ബെന്‍സ് ലോറിയാണ് മണ്ണിനടിയില്‍ കിടക്കുന്നത്. തടി കയറ്റിയ ഈ ലോറിക്ക് ഏകദേശം 25 ടണ്ണിലേറെ ഭാരമുണ്ട് എന്നാണ് ഉടമ പറയുന്നത്.

കര്‍ണാടകയിലെ ബെളഗാവിയില്‍ നിന്ന് എടവണ്ണപ്പാറയിലേക്ക് തടി കയറ്റി വരുന്നതിനിടെയാണ് അര്‍ജുന്‍ അപകടത്തില്‍പ്പെടുന്നത്. ജൂലൈ എട്ടിനാണ് അര്‍ജുന്‍ കര്‍ണാടകയില്‍ പോയത്. 17 ന് തിരിച്ചെത്തേണ്ടതായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+