Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റവിളിയില്‍ മലയാളികള്‍ ഒന്നടങ്കം ഇവിടെ എത്തും എന്നറിയാം.. പക്ഷെ; ലോറി ഉടമ മനാഫ് പറയുന്നു

ഷിരൂര്‍: മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ ഏകോപനമില്ലെന്ന് ലോറി ഡ്രൈവര്‍ മനാഫ്. രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നത് എന്ന് മനാഫ് വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. മണ്ണ് മാറ്റിയിടുന്നത് രണ്ടാം ഘട്ടത്തില്‍ തിരച്ചില്‍ നടത്തേണ്ടിടത്ത് ആണ് എന്നും മണ്ണ് കൊണ്ടുപോകുന്നതില്‍ ഏകോപനമില്ല എന്ന് മനാഫ് പറഞ്ഞു. മണ്ണ് കൊണ്ടുപോകുന്ന വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

വണ്ടിയോ മരമോ അല്ല ആളുടെ ജീവനാണ് പ്രധാനമെന്നും മനാഫ് പറഞ്ഞു. സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിലാണ് തങ്ങളുടെ പ്രതീക്ഷ എന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ നിന്ന് സിറ്റി അധികം ദൂരെയല്ല. എല്ലാ സംവിധാനങ്ങളും എത്തിക്കാന്‍ പറ്റും. രാപ്പകലില്ലാതെ രക്ഷാപ്രവര്‍ത്തനം നടത്തിയാല്‍ അതിന്റെ ഗുണമുണ്ടാകും. കേരളത്തില്‍ നിന്ന് പലരും തിരച്ചിലിനായി എത്തുന്നുണ്ട്.

Shirur Landslide

അവര്‍ സ്വന്തം റിസ്‌കിലാണ് വണ്ടിയെടുത്ത് വരുന്നത്. എന്നെക്കൊണ്ട് സാധിക്കുന്നത് പോലെ അവരെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നുണ്ട്. എസ്പി എന്നെ അടിച്ചതില്‍ പ്രശ്‌നമില്ല. ഒരു കാര്യവുമില്ലാതെയാണ് അടിച്ചത്. ഞങ്ങളെ അടിക്കാനുള്ള ഉദ്ദേശ്യത്തിലായിരുന്നു അവര്‍ നിന്നിരുന്നത്. കര്‍ണാടകയെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് അവര്‍ പറയുന്നത്. ഞങ്ങള്‍ക്ക് അങ്ങനെ ഒന്നുമില്ല.

ഒറ്റ വാക്ക് പറഞ്ഞാല്‍ മലയാളികള്‍ ഒന്നടങ്കം ഇവിടേക്ക് എത്തും എന്നുള്ള ആത്മവിശ്വാസമുണ്ട്. പക്ഷെ ഇതൊരു രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമല്ലല്ലോ. അര്‍ജുനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം എന്നേ ഉള്ളൂ. രണ്ട് ദിവസം കൊണ്ട് ഇത് ശരിയാക്കാമായിരുന്നു. ഈ പ്രശ്‌നം ഇത്രയും ശ്രദ്ധയില്‍പ്പെടാന്‍ കാരണം കോഴിക്കോട് എംപി എംകെ രാഘവന്റെ ഇടപെടലാണ്. അല്ലെങ്കില്‍ ഇത് മണ്ണിട്ട് മൂടി പോയെനെ.

അതേസമയം രക്ഷാദൗത്യത്തിന് സൈന്യം ഷിരൂരിലെത്തിയിട്ടുണ്ട്. ബെലഗാവിയില്‍ നിന്ന് 40 അംഗ കരസേനാംഗങ്ങളാണ് എത്തിയത്. അര്‍ജുന്റെ കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് സൈന്യത്തെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചത്. പൊലീസിനൊപ്പം എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും കേരളത്തില്‍ നിന്നെത്തിയവരും ആണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്.

ചൊവ്വാഴ്ചയാണ് ഷിരൂരില്‍ അര്‍ജുനെ കാണാതായത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ കര്‍ണാടകയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതാണ് സ്ഥിതി വഷളാക്കിയത് എന്നാണ് കുടുംബവും മനാഫും ഒരുപോലെ ആരോപിക്കുന്നത്. അപകടസ്ഥലത്ത് കൂടുതല്‍ മണ്ണ് മാറ്റിയുള്ള തിരച്ചിലിന് കനത്ത മഴയാണ് വെല്ലുവിളിയാകുന്നത്. അടിഞ്ഞ് വരുന്ന ചെളിയും പുതിയ ഉറവകളും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാണ്.

മലപ്പുറം എടവണ്ണപ്പാറയിലേക്ക് തടിയുമായി വരികയായിരുന്നു അര്‍ജുന്‍. അതിനിടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഷിരൂരിലെ അപകട സ്ഥലം സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+