Get Updates
Get notified of breaking news, exclusive insights, and must-see stories!

'രഞ്ജിത്തിന്റെ മുഖത്തടിച്ചു,ലൊക്കേഷൻ കണ്ടുപിടിച്ചപ്പോൾ മലയാളികളെ പുറത്താക്കാൻ നോക്കുന്നു': മനാഫ്

ബെംഗളൂരു: കേരളത്തിൽ നിന്ന് രക്ഷാപ്രവർത്തിന് പോയ രഞ്ജിത്ത് ഇസ്രായേലിനെ കർണാടക പോലീസ് മർദ്ദിച്ചെന്ന് അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്. സ്ഥിരമായി അടികിട്ടിക്കൊണ്ടിരിക്കുകയാണെന്നും മനാഫ് പറഞ്ഞു. അവിടെ മൊത്തം രക്ഷാപ്രവർത്തനം നടത്തുന്നത് മലയാളികളാണെന്നും ലൊക്കേഷൻ ട്രെസ് ചെയ്തതെന്ന് കണ്ടപ്പോൾ പുറത്താക്കാൻ നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അരമണിക്കൂർ കൊണ്ട് ജില്ലാ കളക്ടറുടെ അടുത്ത് പോയി ഈ ആളുകളുടെ മൊത്തം ലിസ്റ്റ് കൊടുത്ത് പെർമിഷൻ വാങ്ങണമെന്നാണ് പറയുന്നതെന്നാണ് മനാഫ് പറയുന്നത്. മിലിട്ടിറക്ക് ബുദ്ധിമുട്ടാണെന്ന് പറഞ്ഞാണ് പെർമിഷൻ വാങ്ങാൻ പറയുന്നതെന്നും എന്നാൽ മിലട്ടറി അങ്ങനൊരു പരാതി പറഞ്ഞിട്ടില്ലെന്നും മനാഫ് പറയുന്നു. 'രഞ്ജിത്തിനെ പിടിച്ചുതള്ളി മുഖത്ത് അടികിട്ടി എന്നാണ് പറയുന്നത്, രക്ഷാപ്രവർത്തകരെ എല്ലാവരെയു പുറത്താക്കിയിരിക്കുകയാണ്. കേരളത്തിൽ നിന്ന് 100 - 150 ആൾക്കാറുണ്ടെന്നും മനാഫ് പറയുന്നത്.

manaf

രണ്ട് സിഗ്നൽ ലഭിച്ചെങ്കിലും ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മനാഫ് പറയുന്നു. വാഹനങ്ങൾ കുറവാണെന്നും മനാഫ് പറഞ്ഞു. അതേ സമയം, അർജുനും ലോറിയും കരയിലെ മൺ‌കൂനയ്ക്ക് അടിയിലില്ലെന്നാണ് സൈന്യം പറയുന്നത്. ഇടിഞ്ഞുവീണ മണ്ണിനാെപ്പം ലോറി ​ഗം​ഗാവാലി നദിയിലേക്ക് പതിച്ചേക്കാം എന്ന സംശയത്തിലാണ് സൈന്യം. ഇതോടൊപ്പം നദിക്കരയിൽ നിന്ന് ഒരു സി​ഗ്നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചതായാണ് റിപ്പോർ്ട്ട്. നദിക്കരയിലെ സി​ഗ്നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്ത് പരിശോധിക്കുകയാണ് ഒരു സംഘം.
. ഇതിനൊപ്പം നദിയിലും പരിശോധന നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+