രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളും; അർജുനെ തിരയാൻ 'മാല്‍പ സംഘം' ഇറങ്ങും
ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനായുള്ള തിരച്ചിലിന് മാൽപ സംഘവും. ഗംഗാവലിപ്പുഴയിലെ ശക്തമായ കുത്താെഴുക്കിലും രക്ഷാപ്രവർത്തനം നടത്താൻ ഉടുപ്പി മാൽപയിൽ നിന്നുള്ള മത്സ്യത്താെഴിലാളികളുടെ എട്ട സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുന്നത്. നദിയിലെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താൻ ഈശ്വർ മാൽപ യുടെ നേതൃത്വത്തിലാണ് സംഘം ഇറങ്ങുന്നത്.
ശക്തമായ ഒഴുക്കിൽ 100 അടി വരെ താഴ്ചയിൽ ഡൈവ് ചെയ്യാൻ സാധിക്കുമെന്നാണ് ഈശ്വർ മാൽപ സംഘം പറയുന്നത്. നിലവിൽ രക്ഷാ സംഘം ഒരു പോയിന്റ് നൽകിയിട്ടുണ്ടെന്നും ഈ പോയിന്റ് കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് നടക്കുന്നതെന്നും സംഘം പ്രതികരിച്ചത്. പുഴയുടെ ശക്തമായ അടിയൊഴുക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ നാവിക സേനയുടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായിരുന്നു.

നേവിയുടെ സ്കൂബ സംഘത്തിന് പുഴയിലേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല. ഇതോടെ പുതിയ സംവിധാനമായ പൊന്റൂൺ സ്ഥാപിച്ച് നാവിക സേനയുടെ മുങ്ങൾ വിദഗ്ധർ ഇറക്കാനുള്ള നീക്കം ശനിയാഴ്ച നടക്കാനിരിക്കുകയായിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ പൊന്റൂൺ ഷിരൂരിലേക്ക് എത്തിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.
10 ടണ്ണിന്റെയിം 25 ടണ്ണിന്റെയു രണ്ട് പൊന്റൂണുകൾ നദിയിൽ നങ്കൂരമിട്ട് സ്ഥാപിക്കാനായിരുന്നു നീക്കം. അതേ സമയം ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പുഴയിൽ തുരുത്ത് രൂപപ്പെട്ട ഭാഗത്ത് ഒരു സിഗ്നൽ കൂടി ലഭിച്ചു. ലോറി നേരത്തെ ഉണ്ടായിരുന്ന ഭാഗത്ത് നിന്ന് ഒഴുകി നീങ്ങുകയാണോ എന്നാണ് സംശയം. കരയിൽ നിന്ന് 60 മീറ്റർ അകലെയാണ് വെള്ളിയാഴ്ച സിഗ്നൽ ലഭിച്ചത്.
അതേ സമയം എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി അർജുനായി തിരച്ചിൽ നടത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പൊന്റൂൺ ബ്രിഡ്ജ് ഉപയോഗിച്ച് തിരച്ചിൽ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ചില സാങ്കേതിക തടസ്സങ്ങളുണ്ടായി. രാജസ്ഥാനിൽ സാങ്കേതിക സംഘം ഇന്നെത്തും. പ്രതികൂല കാലാവസ്ഥയിൽ തിരച്ചിൽ നടത്താൻ രാജ്യത്തെ ഏതെങ്കിലും സ്ഥലത്തെ നേവൽ സംഘത്തിന് കഴിയുമെങ്കിൽ അവരെ കൊണ്ടുവരണം. യോഗ തീരുമാനങ്ങൽ നടപ്പിലാക്കണം. അക്കാര്യം ഇന്നത്തെ ഉന്നതതല യോഗത്തിൽ അറിയിച്ചതായി മന്ത്രി പറഞ്ഞു.
നദിയിലെ അടിയൊഴുക്ക് ഇന്നലെ 5. 5 നോട്സ് ( മണിക്കൂറിൽ 10 കിലോ മീറ്റർ വേഗം ) ആയിരുന്നു. രണ്ട് മുതൽ മൂന്ന് നോട്സ് വരെ ഒഴുക്കിൽ പുഴയിലിറങ്ങി പരിശോധിക്കാൻ നാവിക സേന സംഘം സന്നദ്ധരാണ്. 3. 5 നോട്സ് ( മണിക്കൂറിൽ 6. 4 കിലോ മീറ്റർ വേഗം ) ആണെങ്കിലും പരിശോധനയ്ക്ക് തയ്യാറായേക്കും. എന്നാൽ നിലവിലെ സാഹചര്യത്തിൽ പുഴയിലിറങ്ങുന്നത് അപകടമാണ്.












Click it and Unblock the Notifications