Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ വന്‍ നീക്കം: ശിവ്പാലിന്റെ പാർട്ടി കോണ്‍ഗ്രസില്‍ ലയിക്കുന്നു, പിസിസിക്ക് പുതിയ നായകന്‍?

ദില്ലി: സമാജ്‌വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ അമ്മാവനും പ്രഗതിഷീൽ സമാജ്‌വാദി പാർട്ടി നേതാവുമായ ശിവ്‌പാൽ സിംഗ് യാദവ് കോണ്‍ഗ്രസിലേക്ക് എത്തിയേക്കുമെന്ന് റിപ്പോർട്ടുകള്‍. പ്രഗതിഷീൽ സമാജ്‌വാദി പാർട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്നത് സംബന്ധിച്ചുള്ള ആലോചനകളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ദ ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നത്.

പാർട്ടിയിൽ ലയിക്കുന്നതിന് മുൻകൂർ വ്യവസ്ഥയായി തന്നെ ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റാക്കണമെന്ന് ശിവ്‌പാൽ സിംഗ് യാദവ് ആവശ്യപ്പെട്ടതായാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ചർച്ചകള്‍ക്കായി ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ

ചർച്ചകള്‍ക്കായി ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മുതിർന്ന നേതാവ് ഈ മാസം ആദ്യം ശിവ്പാൽ യാദവിനെ സമീപിച്ചതായും പാർട്ടി നേതൃത്വം അറിയിക്കുന്നുണ്ട്. "ഉത്തർപ്രദേശിലെ പ്രതിപക്ഷത്തിന്റെ അവസ്ഥയിൽ, പ്രത്യേകിച്ച് അഖിലേഷ് യാദവിന്റെ പങ്ക് സംബന്ധിച്ച് അദ്ദേഹം വിഷാദത്തിലാണെന്ന് ഞങ്ങള്‍ക്ക് അറിയാം. ഒരു മുതിർന്ന പി സി സി നേതാവ് അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇത്തരമൊരു ചർച്ച ആരംഭിച്ചിരിക്കുന്നത്," കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

തല്ലുമാല പോലെ കളർഫുള്‍ കോമ്പിനേഷനുകള്‍: കല്യാണി പ്രിയദർശന്റെ വൈറല്‍ ചിത്രങ്ങള്‍

ശിവ്‌പാൽ യാദവിനെ പാർട്ടിയിലൂടെ രംഗത്തിറക്കാൻ

ശിവ്‌പാൽ യാദവിനെ പാർട്ടിയിലൂടെ രംഗത്തിറക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനും താൽപ്പര്യമുണ്ട്. പക്ഷെ അദ്ദേഹം ആവശ്യപ്പെട്ട യു പി സി സി അധ്യക്ഷ പദവി എന്ന വ്യവസ്ഥ സംബന്ധിച്ച് പാർട്ടിയില്‍ ചർച്ചകള്‍ നടക്കുകയാണ്.
അതേസമയം, ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നിർദിഷ്ട ലയനത്തെക്കുറിച്ച് ശിവ്പാല്‍ യാദവുമായി ഇതുവരെ സംസാരിച്ചിട്ടില്ല.

എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായി നടത്തുന്ന

എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായി നടത്തുന്ന ചർച്ചകള്‍ക്ക് ശേഷമായിരിക്കും ലയനത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. "ലയനത്തിന്റെ നിബന്ധനകൾ സംബന്ധിച്ച് ഇരുപക്ഷവും ഒരു ധാരണയിലെത്തി കഴിഞ്ഞാല്‍, അടുത്ത ഘട്ട ചർച്ചകളിൽ അത് സംഭവിക്കും," പാർട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നിലവിൽ സംസ്ഥാന നിയമസഭയിൽ പി എസ് പിയുടെ ഏക എം എൽ എയാണ് ശിവ്പാൽ യാദവ്. ജസ്വന്ത്നഗറിലെ യാദവ് കുടുംബ പോക്കറ്റായ ബറോയിൽ നിന്ന് എസ് പി സഖ്യത്തിലായിരുന്നു മത്സരം.

സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടി

സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയെ മാറ്റി നിർത്തിയാൽ മാത്രമേ ഉത്തർപ്രദേശിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനാകൂ എന്ന തിരിച്ചറവില്‍ കൂടിയാണ് കോണ്‍ഗ്രസിന്റെ ഇത്തരമൊരു നീക്കം. ശിവ്‌പാൽ യാദവിനെ കൊണ്ടുവരുന്നതിലൂടെ സംസ്ഥാനത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.

അഖിലേഷ് യാദവിനേക്കാൾ പാർട്ടിയുടെ ധാർമ്മികതയെ

"അഖിലേഷ് യാദവിനേക്കാൾ പാർട്ടിയുടെ ധാർമ്മികതയെ പ്രതിനിധീകരിക്കുന്നത് ശിവ്‌പാൽ യാദവാണെന്നാണ് എസ്പിയുടെ പ്രധാന അനുയായികളിൽ പലരും കരുതുന്നത്. മതേതരത്വത്തിന്റെ കാര്യങ്ങളിലും അദ്ദേഹം കൂടുതൽ വ്യക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ യുപിയിൽ അദ്ദേഹത്തിന്റെ പാർട്ടിയെ പ്രായോഗികമായ ഒരു സാധ്യതയായി ജനം കാണുന്നില്ല. അദ്ദേഹം കോൺഗ്രസിൽ ചേരുകയാണെങ്കിൽ, അത് പരസ്പരം പ്രയോജനകരമായിരിക്കും," യുപിയിലെ ഒരു കോൺഗ്രസ് പ്രവർത്തകൻ പറഞ്ഞു.

ലയനം നടന്നാലും ശിവ്‌പാൽ യാദവിനെ ഉടൻ തന്നെ പി സി സി

ലയനം നടന്നാലും ശിവ്‌പാൽ യാദവിനെ ഉടൻ തന്നെ പി സി സി പ്രസിഡന്റാക്കാൻ താൽപ്പര്യമില്ലാത്ത നിരവധി പേർ കോണ്‍ഗ്രസിലുണ്ട്. യാദവന്മാർക്കും മുസ്ലീങ്ങൾക്കും ഇടയിൽ മാത്രം സ്വാധീനമുള്ള ഒരു നേതാവായിട്ടാണ് ശിവ്പാൽ യാദവിനെ പ്രധാനമായും കാണുന്നത്. അതുകൊണ്ട് തന്നെ ഉയർന്ന ജാതിക്കാർക്കും ദലിതർക്കും ഇടയിൽ പിന്തുണ തിരിച്ചുപിടിക്കാൻ യാദവിന്റെ കടന്നുവരവ് കോൺഗ്രസിനെ സഹായിച്ചേക്കില്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.

Recommended Video

cmsvideo
    എന്തിനാടി ചെറിയ ഉടുപ്പ്, ജെറിയെ പഞ്ഞിക്കിട്ട് ഹനാൻ | Hanan Hameed Interview | *Interview
    യാദവിന്റെ കടന്നുവരവ് ഏതാനും വിഭാഗങ്ങളെ

    യാദവിന്റെ കടന്നുവരവ് ഏതാനും വിഭാഗങ്ങളെ അകറ്റുമെന്നും കോൺഗ്രസിലെ ചിലർ വിലയിരുത്തുന്നുണ്ട്. "സ്വന്തം പാർട്ടിയിൽ നിന്ന് അകന്നുനിൽക്കാൻ ആഗ്രഹിച്ച ഒരു നേതാവ് കടന്ന് വരുമ്പോള്‍ തന്നെ എങ്ങനെ അദ്ദേഹത്തെ പിസിസി അധ്യക്ഷനാക്കും? അയാൾക്ക് തീർച്ചയായും പാർട്ടിയില്‍ ചേരാം, പക്ഷേ ഉടൻ അത്തരമൊരു സ്ഥാനം നൽകുന്നത് എളുപ്പമായിരിക്കില്ല" യുപിയിൽ നിന്നുള്ള ഒരു നേതാവ് പറഞ്ഞു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+