കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഞ്ചാവിന്റെ ചിത്രം 'ഫാഷ'നാക്കിയാലും കുടുങ്ങും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കഞ്ചാവ് എന്ന് പറയുന്ന സാധനം ന്മമുടെ നാട്ടില്‍ നിരോധിക്കപ്പെട്ട സാധനമാണല്ലോ. കഴിഞ്ഞ മാസം കഞ്ചാവ് ചെടിയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ കഞ്ചാവ് ചെടിയുടെ ചിത്രവുമായി ബന്ധപ്പെട്ട് മറ്റൊരു അറസ്റ്റ് കൂടി.

കഞ്ചാവിന്റെ ചിത്രം പ്രിന്റ് ചെയ്ത ടീ ഷര്‍ട്ടുകള്‍ വില്‍പനക്ക് വച്ച കടയുടമകളാണ് പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്താണ് സംഭവം.

T Shirt

കഞ്ചാവിന്റെ ചിത്രങ്ങള്‍ പതിച്ച ടീ ഷര്‍ട്ടുകള്‍ വില്‍പന നടത്തുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് നാര്‍ക്കോട്ടിക് സെല്‍ പോലീസ് സൂപ്രണ്ട് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നത്.

തിരുവനന്തപുരം പാളയത്തെ സാഫല്യം കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന 'ഗഞ്ചാ: എന്‍ഡ് ഓഫ് ഫാഷന്‍' എന്ന കടയിലാണ് പോലീസ് പരിശോധന നടത്തിയത്. തൗഫീക്, ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്.

ലഹരി ഉപയോഗിക്കുന്നതിന് പ്രേരണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ മാസം എറണാകുളം ജില്ലയില്‍ ടെറസിന് മുകളിലെ പച്ചക്കറി തോട്ടത്തില്‍ കഞ്ചാവ് വളര്‍ത്തി ചിത്രം ഫേസ്ബുക്കിലിട്ട മധ്യവയസ്‌കനെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു.

English summary
Police arrested shop owner for selling T shirts printed with cannabis plant photos.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X