പിണറായി ഡാ, ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സര്‍ക്കാര്‍; നിലപാടില്‍ മാറ്റമില്ല
പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അവകാശമുണ്ടെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് 2017 ഫെബ്രുവരി 20ലേക്ക് മാറ്റി.
ദില്ലി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉറച്ച് നില്‍ക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിക്കേണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതില്‍ വ്യക്തമാക്കി.
പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അവകാശമുണ്ടെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് 2017 ഫെബ്രുവരി 20ലേക്ക് മാറ്റി. ക്ഷേത്രം ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും ഒരു വിഭാഗത്തിനെ മാത്രം തടയുന്നത് ശരിയല്ലെന്നും സുപ്രീംകോടതിയും വ്യക്തമാക്കി.

എന്നാല്‍ സര്‍ക്കാരിനെ എതിര്‍ത്ത് രംഗത്തെത്തിയ ദേവസ്വം ബോര്‍ഡ് നിലവിലെ സ്ഥിതി തുടരണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ജഡ്ജിമാരായ ദീപക് മിശ്ര, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത സര്‍ക്കാരിനു വേണ്ടി ഹാജരായത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ആദ്യമായാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഭിന്ന നിലപാടെടുക്കുന്നത്.












Click it and Unblock the Notifications