കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രനെതിരെ കേസുണ്ടെങ്കില്‍ മുഖ്യമന്ത്രിയ്‌ക്കെതിരേയും കേസെടുക്കണം: എംടി രമേശ്

Google Oneindia Malayalam News

കോഴിക്കോട്: കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി എം ടി രമേശ്. കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം 1500 പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത പശ്ചാത്തലത്തിലാണ് എം ടി രമേശിന്റെ വിമര്‍ശനം.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ കോഴിക്കോട് പൊതുയോഗം നടത്തിയതിനാണ് ബി ജെ പി പ്രവര്‍ത്തകര്‍ക്കതിരെ കേസെടുത്തത്. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് കേസെടുത്തതെങ്കില്‍ സി പി ഐ എം നേതാക്കള്‍ക്കെതിരെയും കേസെടുക്കണമെന്ന് എം ടി രമേശ് പറഞ്ഞു. സി പി ഐ എമ്മിന്റെ ജില്ലാ സമ്മേളനങ്ങളില്‍ നിരവധി പേരാണ് പങ്കെടുക്കുന്നതെന്നും ഇവര്‍ക്കെതിരേയും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ramesh

'രണ്ട് ദിവസം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനും കൊവിഡ് നിയന്ത്രണം ലംഘിച്ച് കോഴിക്കോട് പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബി ജെ പി നേതാക്കള്‍ക്കെതിരെ മാത്രം കേസെടുത്തതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് തീരുമാനം. ആയിരക്കണക്കിന് ആളുകളാണ് സി പി ഐ എം ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുത്തത്. മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കാന്‍ പൊലീസ് തയ്യാറാകണം', എം ടി രമേശ് പറഞ്ഞു.

ഞായറാഴ്ചയാണ് ബി ജെ പിയുടെ നേതൃത്വത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ജനകീയ പ്രതിരോധമെന്ന പേരില്‍ കോഴിക്കോട് മുതലക്കുളത്ത് പരിപാടി സംഘടിപ്പിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ആള്‍ക്കൂട്ടമുള്ള പൊതുപരിപാടികള്‍ നടത്തരുതെന്നാണ് നിര്‍ദേശം. ആയിരത്തിലധികം പേരാണ് ബി ജെപി യുടെ കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുത്തത്. ബി ജെ പിയുടെ സംസ്ഥാന, ജില്ല നേതാക്കള്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.

യുഎഇയെ ഞെട്ടിച്ച് രണ്ടിടത്ത് സ്‌ഫോടനം, ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതി വിമതര്‍, പ്രവാസികള്‍ ആശങ്കയില്‍യുഎഇയെ ഞെട്ടിച്ച് രണ്ടിടത്ത് സ്‌ഫോടനം, ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതി വിമതര്‍, പ്രവാസികള്‍ ആശങ്കയില്‍

അതേസമയം ജനുവരി 17 മുതല്‍ രണ്ടാഴ്ചത്തേക്ക് ബി ജെ പിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചിട്ടുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു. സി പി ഐ എം ജില്ലാസമ്മേളനങ്ങള്‍ നിര്‍ത്തിവെക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 50 പേരില്‍ കൂടുതല്‍ ഒരുമിച്ചുകൂടാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഭരണകക്ഷിക്കും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
കെ റയില്‍ പദ്ധതി നടത്തരുത്, പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധാ പട്കര്‍ | Oneindia Malayalam

'സമൂഹത്തോട് ഉത്തരവാദിത്വമുണ്ടെങ്കില്‍ കേരളം ഭരിക്കുന്ന പാര്‍ട്ടി അതാണ് ചെയ്യേണ്ടത്. 50 പേരില്‍ കൂടുതല്‍ ഒരുമിച്ചുകൂടാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഭരണകക്ഷിക്കും ബാധകമാണ്. തിരുവാതിരക്കളിയും ഗാനമേളയും പൊതുയോഗവും നിര്‍ബാധം തുടരുന്നത് അക്ഷന്തവ്യമായ അപരാധമാണ്, തികഞ്ഞ ധിക്കാരമാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണ്,' സുരേന്ദ്രന്‍ പറഞ്ഞു.

English summary
BJP general secretary MT Ramesh has demanded that a case be registered against Chief Minister Pinarayi Vijayan for violating the covid norms. MT Ramesh's criticism comes in the wake of police filing cases against 1,500 people, including BJP state president K Surendran, for violating the covid norms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X