പയ്യോളി മനോജ് വധം: സിപിഎമ്മിന്റെ പങ്കും അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ബിഎംഎസ് നേതാവ് പയ്യോളിയിലെ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കോഴിക്കോട് ജില്ലാനേതൃത്വത്തിന്റെ പങ്കും അന്വേഷണ വിധേയമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുന്‍ ഏരിയാകമ്മിറ്റി സെക്രട്ടറിയുമുള്‍പ്പെടെയുള്ള നേതാക്കളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അറുപതോ നൂറോ വയസുകാരനാകട്ടെ, മമ്മൂട്ടിയെ വെറുതെ വിടുക.. മമ്മൂട്ടിയെ കീറിമുറിക്കുന്നതിനെതിരെ സംവിധായകൻ

വീട്ടില്‍ കയറി ഭാര്യയുടെയും അമ്മയുടെയും മുന്നിലിട്ട് മനോജിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടത്തി പാര്‍ട്ടി പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനായിരുന്നു സിപിഎം നേതാക്കളുടെ ശ്രമം. എന്നാല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ തന്നെ തങ്ങളെ കുടുക്കുകയായിരുന്നുവെന്ന് പറഞ്ഞ് രംഗത്തു വരികയായിരുന്നു. തുടര്‍ന്നാണ് കേസ് സിബിഐക്ക് വിട്ടത്.

payyoli

കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ അറിവോടെയും ജില്ലാ നേതൃത്വത്തോട് കൂടിയാലോചന നടത്തിയുമാണ് കൊലപാതകം നടത്തിയതെന്നുറപ്പാണ്. സിപിഎമ്മിന്റെ സംഘടനാ രീതി പ്രകാരം ഏരിയാസെക്രട്ടറി ഒരു വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ ജില്ലാ കമ്മിറ്റിയുമായും ആ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും. അതുകൊണ്ടുതന്നെ ഏരിയാതലത്തില്‍ മാത്രം ആസൂത്രണം ചെയ്യപ്പെട്ടതല്ല ഈ കൊലപാതകം. ജില്ലാ നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ച് സിബിഐ സംഘം പരിശോധിക്കണം.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേസ് ശരിയായ രീതിയില്‍ അന്വേഷിച്ചിരുന്നെങ്കില്‍ സിബിഐ അന്വേഷണം വേണ്ടിവരില്ലായിരുന്നു. എന്നാല്‍ ശരിയായ അന്വേഷണം നടത്താതെ കേസ് തേയ്ച്ചു മായ്ച്ചു കളയാനാണ് ശ്രമിച്ചത്. അത്തരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന കൊലപാതകമായിരുന്നിട്ടുകൂടി കേസ് തേയ്ച്ചു മായ്ച്ചു കളയാന്‍ സിപിഎമ്മിന് സാധിച്ചൂവെന്നത് പോലീസിനെ സിപിഎം രാഷ്ട്രീയവല്‍ക്കരിച്ചു എന്നതിന് തെളിവാണ്. ഇക്കാര്യത്തില്‍ യുഡിഎഫും കുറ്റക്കാരാണ്. കേരള പോലീസിനെ വിശ്വാസ്യമില്ലാതാക്കിയതിന് കാരണം യുഡിഎഫും എല്‍ഡിഎഫും ആണ്. കേരള പോലീസ് അന്വേഷിച്ചിട്ട് തെളിയാത്ത ചില കൊലപാതക കേസുകളില്‍ കൂടി സത്യം തെളിയിക്കാന്‍ സിബിഐ അന്വേഷണം ആവശ്യമായി വന്നിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സിപിഎം ആസൂത്രണം ചെയ്ത് നടത്തിയ അത്തരത്തിലുള്ള കൊലപാതക കേസുകളില്‍ കൂടി സിബിഐ അന്വേഷണം വേണം.

മനോജ് വധത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞു നടന്ന സിപിഎം നേതൃത്വം ഇനിയെങ്കിലും പൊതുസമൂഹത്തോട് മാപ്പു പറയാന്‍ തയ്യാറാകണം. ഒരു പെറ്റി കേസില്‍ പോലും പ്രതി അല്ലാതിരുന്ന മനോജിനെ വീട്ടില്‍കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത് എന്തിനായിരുന്നുവെന്ന് സിപിഎം വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജനങ്ങളോട് മാപ്പു പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിബിഐയെ വെച്ച് ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ ഈ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്രകേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചോദിച്ച് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
should investigate about cpm role in payyoli manoj murder case-k surendran

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്