കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് വധത്തില്‍ സിപിഎമ്മിന് വീണ്ടും വന്‍ പ്രഹരം; ആകാശ് തില്ലങ്കേരിയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഷുഹൈബ് കേസ് പുതിയ വഴിത്തിരിവിലേക്ക് | Oneindia Malayalam

കണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയിരുന്ന ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎം വീണ്ടും പ്രതിരോധത്തില്‍ ആകുന്നു. കേസിലെ പ്രതികള്‍ എന്ന പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരിയും രജിന്‍ രാജും നിരപരാധികള്‍ ആണെന്ന വാദമാണ് ഇപ്പോള്‍ ഉയരുന്നത്.

സിപിഎമ്മിന്റെ സൈബര്‍ പോരാളികളില്‍ ഒരാള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആളാണ് ആകാശ് തില്ലങ്കേരി. ആകാശിന്റെ പിതാവ് തന്നെയാണ് ഇപ്പോള്‍ മകന് വേണ്ടി രംഗത്തിറങ്ങിയിട്ടുള്ളത്.

തന്റെ മകന്‍ ആകാശും കേസിലെ മറ്റൊരു പ്രതിയായ രജിന്‍ രാജും നിപരാധികളാണെന്നാണ് ആകാശിന്റെ പിതാവ് വത്തേരി രവി പറയുന്നത്. കൊലപാതകം നടക്കുമ്പോള്‍ അവര്‍ സ്ഥത്തില്ലായിരുന്നു എന്നാണ് രവി പറയുന്നത്.

നിരപരാധികള്‍

നിരപരാധികള്‍

ആകാശ് തില്ലങ്കേരിയും രജിന്‍ രാജും ഷുഹൈബ് വധക്കേസില്‍ നിരപരാധികളാണ് എന്നാണ് രവി പറയുന്നത്. ഇവരെ പോലീസ് കുടുക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

സംഭവ സ്ഥലത്തില്ല

സംഭവ സ്ഥലത്തില്ല

കൊലപാതകം നടക്കുമ്പോള്‍ അവിടെ ആകാശും രജിനും ഉണ്ടായിരുന്നില്ല എന്നാണ് രവിയുടെ മറ്റൊരു വാദം. രണ്ട് പേരും ഈ സമയം ക്ഷേത്രത്തിലായിരുന്നു എന്നും അദ്ദഹം പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ ആകാശിന്റേതും റരജിന്റേയും എന്ന പേരില്‍ പുറത്ത് വരുന്ന മൊഴികള്‍ എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്ന ചോദ്യവും ഉയരും.

അറസ്റ്റ് നടന്നത്

അറസ്റ്റ് നടന്നത്

ആകാശിനേയും രജിനേയും പോലീസ് വിളിപ്പിച്ചിരുന്നു. ഇത് പ്രകാരം പോലീസ് സ്‌റ്റേഷനിലേക്ക് പോകുമ്പോള്‍ ആയിരുന്നു അറസ്റ്റ് ചെയ്തത് എന്നതാണ് മറ്റൊരു വെളിപ്പെടുത്തല്‍. രണ്ട് പേരേയും പോലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നില്ല എന്നും രവി പറയുന്നുണ്ട്.

പാര്‍ട്ടിയും കൈവിട്ടു

പാര്‍ട്ടിയും കൈവിട്ടു

മകന്‍ അറസ്റ്റിലായകിനെ തുടര്‍ന്ന് സഹായത്തിനായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചതായും രവി പറയുന്നുണ്ട്. എന്നാല്‍ കോടതിയില്‍ പോയി നിരപരാധിത്തം തെളിയിക്കാന്‍ ആയിരുന്നത്രെ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടത്. ആകാശ് ഒളിവില്‍ പോയത് ബോംബ് കേസുമായി ബന്ധപ്പെട്ട് ബിജെപിയുടെ പ്രചാരണം കാരണം ആണെന്നും രവി പറയുന്നുണ്ട്.

യഥാര്‍ത്ഥ പ്രതികള്‍?

യഥാര്‍ത്ഥ പ്രതികള്‍?

കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത് യഥാര്‍ത്ഥ പ്രതികള്‍ തന്നെ ആണ് എന്ന വാദമാണ് പോലീസ് ഉയര്‍ത്തിയിട്ടുള്ളത്. രണ്ട് പേരേയും ഓടിച്ചിട്ട് പിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നും എന്നും ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍ വ്യക്തമാക്കിയിരുന്നു.

സാക്ഷിമൊഴി

സാക്ഷിമൊഴി

എന്നാല്‍ കൊല്ലപ്പെടുമ്പോള്‍ ഷുഹൈബിനൊപ്പം ഉണ്ടായിരുന്ന സാക്ഷികളുടെ വെളിപ്പെടുത്തലുകള്‍ കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നവയായിരുന്നു. ആകാശ് സംഘത്തില്‍ ഉണ്ടായിരുന്നില്ല എന്നാണ് മൊഴി. അപ്പോള്‍ പിന്നെ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ആകാശിനെ അറസ്റ്റ് ചെയ്തത് എന്ന ചോദ്യവും ഉയരും.

ആകാശിന്റെ മൊഴികള്‍

ആകാശിന്റെ മൊഴികള്‍

ആകാശ് തില്ലങ്കേരിയുടെ മൊഴി എന്ന പേരില്‍ ഒരുപാട് വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം ആയിരുന്നു ഷുഹൈബിനെ ആക്രമിച്ചത് എന്നും കൊല്ലാനായിരുന്നില്ല, കാല് വെട്ടാന്‍ ആയിരുന്നു പദ്ധതി എന്നും ആകാശ് പോലീസിനോട് പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടിയുടെ ഉറപ്പ്

പാര്‍ട്ടിയുടെ ഉറപ്പ്

ഷുഹൈബ് വധത്തില്‍ പാര്‍ട്ടിയുടെ എല്ലാ പിന്തുണയും ഉണ്ടായിരുന്നു എന്നും ആകാശ് മൊഴി നല്‍കിയിട്ടുണ്ടത്രെ. കേസില്‍ നിന്ന് രക്ഷക്കാം എന്ന് ഉറപ്പ് നല്‍കിയിരുന്നതായും ആകാശ് മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.

സിപിഎമ്മിനെ തിരിഞ്ഞ് കൊത്തി ആകാശ് തില്ലങ്കേരി.. അടിച്ചാൽ പോര വെട്ടണമെന്ന് നേതാക്കളുടെ വാശി!സിപിഎമ്മിനെ തിരിഞ്ഞ് കൊത്തി ആകാശ് തില്ലങ്കേരി.. അടിച്ചാൽ പോര വെട്ടണമെന്ന് നേതാക്കളുടെ വാശി!

കരിപ്പൂർ എയർപോർട്ടിലെ കൊള്ളക്കാർക്ക് അടപടലം ട്രോൾ പൊങ്കാല; പ്രവാസികളെ പിഴിയുന്നവരെ ട്രോളിൽ പൂട്ടി!കരിപ്പൂർ എയർപോർട്ടിലെ കൊള്ളക്കാർക്ക് അടപടലം ട്രോൾ പൊങ്കാല; പ്രവാസികളെ പിഴിയുന്നവരെ ട്രോളിൽ പൂട്ടി!

അയ്യേ.. അയ്യേ... അയ്യയ്യേ, നാണക്കേട്!!! സമരം നിര്‍ത്തിയ ബസ്സുമുതലാളിമാർക്ക് അറഞ്ചം പുറഞ്ചം ട്രോൾ!!അയ്യേ.. അയ്യേ... അയ്യയ്യേ, നാണക്കേട്!!! സമരം നിര്‍ത്തിയ ബസ്സുമുതലാളിമാർക്ക് അറഞ്ചം പുറഞ്ചം ട്രോൾ!!

English summary
Shuhaib Murder Case: Akash Thillankery's father says, his son has no connection with the murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X