ഷുഹൈബ് വധം സിബിഐക്ക് വിടാതിരിക്കാന്‍ നീക്കം; സര്‍ക്കാര്‍ തന്ത്രം മെനയുന്നു, പുതിയ നീക്കങ്ങള്‍...

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: കോളിളക്കം സൃഷ്ടിച്ച മട്ടന്നൂരിലെ ഷുഹൈബ് വധക്കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടിരിക്കെ സര്‍ക്കാര്‍ പുതിയ തന്ത്രം മെനയുന്നു. സിബിഐയിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് നീക്കം. ഇതിന് വേണ്ടി നിയമ വൃത്തങ്ങളുമായി ചര്‍ച്ച ചെയ്ത് അപ്പീല്‍ നല്‍കാനാണ് ആലോചന. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. സിബിഐ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാട്. ഇക്കാര്യം അടിവരയിട്ടാകും ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുക. ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ഇങ്ങനെ...

 പോലീസ് ചെയ്തത്

പോലീസ് ചെയ്തത്

മട്ടന്നൂര്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കാറിലെത്തിയ സംഘം രാത്രി കൊലപ്പെടുത്തിയത് കഴിഞ്ഞമാസം 12നാണ്. തുടര്‍ന്ന് കേസ് അന്വേഷിച്ച പോലീസ് സംഘം നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതെല്ലാം കഴിഞ്ഞു

ഇതെല്ലാം കഴിഞ്ഞു

പ്രതികളെ അറസ്റ്റ് ചെയ്യുന്നു. തെളിവെടുപ്പ് നടത്തുന്നു, വിശദമായി ചോദ്യം ചെയ്യുന്നു, ആയുധങ്ങള്‍ കണ്ടെടുക്കുന്നു... ഇത്തരം ഏത് കേസിലും അന്വേഷണ സംഘം സ്വീകരിക്കുന്ന നടപടികള്‍ അന്വേഷണം സംഘം തുടരുകയാണ്.

വിധി അപക്വം

വിധി അപക്വം

അന്വേഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. പ്രതികളില്‍ നിന്ന് കൊലപാതകത്തെ സംബന്ധിച്ച വ്യക്തമായ സൂചന ലഭിച്ചിട്ടുമുണ്ട്. ഇങ്ങനെ ഒരു ഘട്ടത്തില്‍ കേസ് സിബിഐക്ക് കൈമാറണമെന്ന ഹൈക്കോടതി വിധി അപക്വമാണൈന്നാണ് സര്‍ക്കാര്‍ നിലപാട്.

കുറ്റപത്രം തയ്യാറാക്കും

കുറ്റപത്രം തയ്യാറാക്കും

കുറ്റപത്രം തയ്യാറാക്കാനുള്ള ഒരുക്കങ്ങളാണ് അന്വേഷണം സംഘം നടത്തുന്നത്. കൊലപാതകം നടന്നിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ കേസ് സിബിഐക്ക് വിടുന്നത് പോലീസിന്റെ കാര്യശേഷി ചോദ്യം ചെയ്യുന്നതാണ്.

മുന്‍ വിധികള്‍

മുന്‍ വിധികള്‍

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന. മാത്രമല്ല, സുപ്രീംകോടതിയുടെ സമാനസാഹചര്യങ്ങളിലുള്ള വിധികളും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും.

സര്‍ക്കാര്‍ നിലപാട്

സര്‍ക്കാര്‍ നിലപാട്

അപ്പീല്‍ സമര്‍പ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. സ്റ്റേറ്റ് അറ്റോര്‍ണി കെവി സോഹന്‍ ആയിരിക്കും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുക. നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ആദ്യ നിലപാട് മാറ്റാന്‍ കാരണം

ആദ്യ നിലപാട് മാറ്റാന്‍ കാരണം

സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് കോടതിയില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ വിശദീകരണം കേട്ട ശേഷം ഹൈക്കോടതി വാദം തള്ളുകയായിരുന്നു. തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറിയത്. ആദ്യം സര്‍ക്കാര്‍ ഏത് അന്വേഷണവും നടത്താന്‍ ഒരുക്കമാണെന്ന നിലപാടാണ് സ്വീകരിച്ച്. കേസില്‍ അറസ്റ്റിലായവരെല്ലാം സിപിഎം ബന്ധമുള്ളവരാണ്.

കൂടുതല്‍ കാര്യങ്ങള്‍

കൂടുതല്‍ കാര്യങ്ങള്‍

എന്നാല്‍ അപ്പീല്‍ സമര്‍പ്പിക്കുമ്പോള്‍ സര്‍ക്കാര്‍ അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നാണ് അറിയുന്നത്. അതില്‍ പ്രധാനം സംഭവം നടന്നിട്ട് ഒരുമാസം തികഞ്ഞിട്ടില്ല എന്നതാണ്.

വിശ്വാസ്യത നഷ്ടപ്പെട്ടോ

വിശ്വാസ്യത നഷ്ടപ്പെട്ടോ

ഒരുമാസം തികയുന്നതിന് മുമ്പ് നിലവിലെ അന്വേഷണത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. പ്രധാന പ്രതികളെ പിടികൂടിയിട്ടുണ്ട്. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും സര്‍ക്കാര്‍ അപ്പീലില്‍ ബോധിപ്പിക്കും.

 11 പ്രതികള്‍

11 പ്രതികള്‍

ഇത്രയും നാള്‍ക്കിടയില്‍ അന്വേഷണം ത്വരിത ഗതിയിലാണ് മുന്നേറുന്നത്. 11 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തര മേഖലാ എഡിജിപിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസ്യതയില്ലെന്ന പറയുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ അറിയിക്കും.

കേസ് ഡയറി പരിശോധിച്ചില്ല

കേസ് ഡയറി പരിശോധിച്ചില്ല

കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് പരിശോധിച്ചിട്ടില്ല. സംസ്ഥാന പോലീസിന് തന്നെ ഈ കേസ് കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ ബോധിപ്പിക്കും.

യുഎപിഎ വരുമോ

യുഎപിഎ വരുമോ

എന്നാല്‍ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് ഷുഹൈബിന്റെ കുടുംബം പറയുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന പോലീസ് വാദം ശരിയല്ലെന്നും അവര്‍ പറയുന്നു. യുഎപിഎ വകുപ്പ് കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടില്ല. ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊലപ്പെടുത്തിയ സംഭവത്തില്‍ യുഎപിഎ ചുമത്താവുന്നതാണെന്ന് സിംഗിള്‍ ബെഞ്ച് സൂചിപ്പിച്ചിരുന്നു.

പ്രമുഖ നടി ഇസ്ലാം സ്വീകരിച്ചു; മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞു!! പുതിയ പേര് ഫാഇസ ഇബ്രാഹീം

ഷുഹൈബ് വധക്കേസ് പ്രതി ആകാശിന് ജയിലില്‍ വിഐപി പരിഗണ.. പ്രതികരിക്കാന്‍ പേടിച്ച് ജയില്‍ അധികൃതര്‍

വീട്ടമ്മയോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത; അടിച്ച് നിലത്തിട്ട് ചവിട്ടി, പച്ചത്തെറിയും!! നഗരത്തില്‍ നടന്നത്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kannur Youth Congress Leader Shuhaib Murder case to CBI: Kerala Government to go with appeal

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്