ഷുഹൈബിനെ വെട്ടിക്കൊന്ന വാൾ കണ്ടെത്തി.. അത് ചുവന്ന തുണിയിൽ പൊതിഞ്ഞ നിലയിൽ!

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: 51 വെട്ട് വെട്ടി ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ശേഷം കേരളം ഇത്രയേറെ നടുങ്ങിയ രാഷ്ട്രീയക്കൊല അടുത്തൊന്നുമുണ്ടായിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷുഹൈബിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കൊലപാതകത്തിന്റെ വിശദാംങ്ങള്‍ മനസാക്ഷിയുള്ള ആര്‍ക്കും കേട്ടിരിക്കാവുന്നതല്ല. മൂന്ന് ദിവസമായി ഷുഹൈബ് കൊല്ലപ്പെട്ടിട്ട്. എന്നാല്‍ അക്രമികളെ ഇതുവരെയും പിടികൂടിയിട്ടില്ല. അതിനിടെ ഷുഹൈബിനെ കൊലപ്പെടുത്തിയ വാള്‍ പോലീസ് കണ്ടെത്തിയിരിക്കുന്നു.

ഇന്ത്യന്‍ റെയിൽവേയിൽ മെഗാ തൊഴിൽ റിക്രൂട്ട്മെന്റ്: 90,000 ഒഴിവുകളില്‍ നിയമനം

സിപിഎം പ്രതിരോധത്തിൽ

സിപിഎം പ്രതിരോധത്തിൽ

ഷുഹൈബിന്റെ കൊലപാതകത്തില്‍ ആരോപണ മുന സിപിഎമ്മിന് നേര്‍ക്കാണ് നീളുന്നത്. സിപിഎം ആരോപണം നിഷേധിച്ചുവെങ്കിലും പുറത്ത് വരുന്ന വിവരങ്ങള്‍ പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് തന്നെയാണ്. നേരത്തെ ജയിലില്‍ വെച്ച് ലീഗ്- സിപിഎം സംഘര്‍ഷം ഉണ്ടായതിന്റെ ബാക്കിയാണ് കൊലപാതകം എന്നാണ് സൂചന.

വാൾ കണ്ടെത്തി

വാൾ കണ്ടെത്തി

ഷുഹൈബിനെ വെട്ടാന്‍ ഉപയോഗിച്ച വാള്‍ പോലീസ് മട്ടന്നൂരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വാള്‍ കിടന്നിരുന്നത്. ചുവപ്പ് തുണി കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു വാള്‍. വാളില്‍ രക്തക്കറയുണ്ടോ എന്നത് അടക്കമുള്ള പരിശോധനകള്‍ പോലീസ് നടത്തുന്നുണ്ട്.

ഇറച്ചി വെട്ടുന്നത് പോലെ

ഇറച്ചി വെട്ടുന്നത് പോലെ

അതിക്രൂരമായി, ഇറച്ചി വെട്ടുന്നത് പോലെയാണ് ഷുഹൈബിനെ കൊലയാളികള്‍ കൊത്തി നുറുക്കിയത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാലുകളില്‍ മാത്രമാണ് ഷുഹൈബിന് വെട്ടേറ്റത്. ചോരവാര്‍ന്നാണ് മരണം സംഭവിച്ചത്. കാലുകളില്‍ 37 വെട്ടുകളാണുള്ളത്.

പൈശാചിക ആക്രമണം

പൈശാചിക ആക്രമണം

തട്ടുകടയില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിക്കവേയാണ് ഷുഹൈബ് ആക്രമിക്കപ്പെട്ടത്. കാറിലെത്തിയ സംഘം വാളുകളുമായി ആക്രോശത്തോടെ ചാടി വീഴുകയായിരുന്നു. തങ്ങള്‍ക്ക് ഷുഹൈബിനെ മാത്രമാണ് വേണ്ടതെന്ന് അലറിക്കൊണ്ട് മറ്റുള്ളവരെയെല്ലാം വിരട്ടിയ ശേഷമായിരുന്നു പൈശാചികമായ കൊലപാതകം.

പല തവണ വെട്ടി

പല തവണ വെട്ടി

ഷുഹൈബിനൊപ്പം സുഹൃത്തായ ഇ നൗഷാദിനും വെട്ടേറ്റിരുന്നു. ചികിത്സയില്‍ കഴിയുന്ന നൗഷാദിന്റെ വാക്കുകള്‍ നടുക്കുന്നതാണ്. നിലത്ത് ഇരുന്ന് ഇറച്ചി വെട്ടുന്നത് പോലെയാണ് അവര്‍ ഷുഹൈബിനെ വെട്ടിയതെന്ന് നൗഷാദ് പറയുന്നു. രണ്ട് പേര്‍ ചേര്‍ന്ന് പലതവണ വെട്ടി.

ഇരുന്നും നിന്നും വെട്ടി

ഇരുന്നും നിന്നും വെട്ടി

ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. വെട്ടേറ്റ് നിലത്ത് വീണ ഷുഹൈബിനെ രണ്ട് പേര്‍ ചേര്‍ന്ന് പല തവണ വെട്ടി. ഒരാള്‍ നിലത്ത് ഇരുന്നാണ് വെട്ടിയത്. രണ്ടാമത്തെ ആള്‍ കുനിഞ്ഞ് നിന്നും വെട്ടി. ബെഞ്ച് ഉപയോഗിച്ച് തടുത്തത് കൊണ്ട് മാത്രം അരയ്ക്ക് മേലേക്ക് വെട്ടേറ്റില്ലെന്ന് നൗഷാദ് പറയുന്നു.

പോലീസിന്റെ ഒളിച്ച് കളി

പോലീസിന്റെ ഒളിച്ച് കളി

കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്‌ററഡിയിലെടുത്തിട്ടുണ്ട് എന്നാണ് അറിയുന്നത്. എന്നാല്‍ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം പോലീസ് അക്രമികളുമായി ചേര്‍ന്ന് ഒത്ത് കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പ്രതികളെ പിടികൂടാന്‍ കോണ്‍ഗ്രസ് സമരം ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ്.

English summary
Shuhaib Murder Case: Police have found the weapon used to kill Shuhaib. .

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്