Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖംമൂടി സംഘമെത്തിയത് കാറിൽ.. വെട്ടിയത് മഴുവും വടിവാളും കൊണ്ട്!! ഷുഹൈബിനെ ഇറച്ചി പോലെ അറുത്തു!!

കണ്ണൂര്‍: എത്രയേറെ ശക്തമായി നിഷേധിച്ചാലും കണ്ണൂരടക്കം കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും സിപിഎമ്മിന് മാറി നില്‍ക്കാന്‍ സാധിക്കില്ല. കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ പട്ടികയോ, കൊല്ലപ്പെട്ടവരുടെ ചരിത്രമോ സിപിഎമ്മിന് ന്യായീകരണമായി പറയാനുമാവില്ല.

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് കേരളത്തില്‍ സിപിഎമ്മിനെ ഇന്നും പ്രതിരോധത്തിലാക്കുന്ന കൊലപാതകമാണ്. ഷുഹൈബിന്റെ കൊലപാതകവും സിപിഎമ്മിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഷുഹൈബ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. അതേസമയം ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കുറേയേറെ വിവരങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു.

ഞെട്ടിക്കുന്ന കൊലകൾ

ഞെട്ടിക്കുന്ന കൊലകൾ

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രത്തില്‍ ടിപി ചന്ദ്രശേഖരന്റെത് പോലെ ഞെട്ടിച്ച മറ്റൊന്ന് ഉണ്ടായിട്ടില്ല. പച്ചമുള വെട്ടിക്കീറും പോലെ കൊത്തിയരിഞ്ഞ ടിപി ചന്ദ്രശേഖരന്റെ മുഖം സിപിഎമ്മുകാരെ ഇന്നും വേട്ടയാടുന്നുണ്ട്. ഇടത് അനുകൂലികളെ പോലും എതിരാളികളാക്കുക മാത്രമാണ് ടിപി വധം കൊണ്ട് കേരളത്തില്‍ സിപിഎം ഉണ്ടാക്കിയ നേട്ടം. ഷുഹൈബിന്റെ കൊലപാതകവും വ്യത്യസ്തമല്ല.

പ്രതിക്കൂട്ടിൽ സിപിഎം

പ്രതിക്കൂട്ടിൽ സിപിഎം

ഷുഹൈബിന്റെ രക്തത്തിലും സിപിഎമ്മിന് പങ്കുണ്ടെന്ന സൂചനകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം 12ന് കണ്ണൂരിലെ എടയന്നൂരില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ ബാക്കിപത്രമാണ് യൂത്ത് കോണ്‍ഗ്രസുകാരനായ ഷുഹൈബിന്റെ പൈശാചികമായ കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

രണ്ട് ആയുധങ്ങൾ

രണ്ട് ആയുധങ്ങൾ

രണ്ട് മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് അക്രമികള്‍ ഷുഹൈബിനെ വെട്ടിയിരിക്കുന്നത്. അതിലൊന്ന് മഴു പോലെ ആഴത്തില്‍ വെട്ടാവുന്നതും മറ്റൊന്ന് വീശി വെട്ടാന്‍ പാകത്തില്‍ നീളമുള്ളതുമാണ്. പരുക്കുകളില്‍ നിന്നാണ് ആയുധമേതാവാം എന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. ഒരു വടിവാള്‍ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു.

രക്തക്കറകളില്ല

രക്തക്കറകളില്ല

മട്ടന്നൂരിലെ ഒരു ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് ചുവന്ന തുണിയില്‍ പൊതിഞ്ഞ നിലയില്‍ വടിവാള്‍ അന്വേഷണ സംഘം കണ്ടെടുത്തത്. എന്നാല്‍ ഇതില്‍ രക്തക്കറകളൊന്നും കണ്ടെത്തിയിട്ടില്ല. ഈ വാള്‍ ഷുഹൈബിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതാണോ എന്ന് സ്ഥിരീകരിക്കുന്നതിന് വേണ്ടി പോലീസ് ശാസ്ത്രീയ പരിശോധന നടത്തും.

രക്തം മായ്ച് കളയും

രക്തം മായ്ച് കളയും

ക്വട്ടേഷന്‍ സംഘങ്ങളാണ് കൊലപാതകം നടത്തുന്നത് എങ്കില്‍ സാധാരണ ആയുധങ്ങളിലെ രക്തക്കറ മായ്ച്ച് കളയാറുണ്ട്. ആയുധങ്ങളില്‍ ഗ്രീസ് പുരട്ടുകയാണ് അവരുടെ രീതി. അങ്ങനെ ചെയ്താല്‍ കൊലപാതകത്തിന് ശേഷം കഴുകിക്കളഞ്ഞാല്‍ പിന്നെ രക്തക്കറ കണ്ടുപിടിക്കുക സാധ്യമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നാലംഗ സംഘം കാറിൽ

നാലംഗ സംഘം കാറിൽ

ഷുഹൈബിനെ ആക്രമിക്കുന്നതിനിടെ സുഹൃത്തുക്കളായ മറ്റ് രണ്ട് പേര്‍ക്കും വെട്ടേററിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അതിക്രൂരമായാണ് ഷുഹൈബിനെ അക്രമികള്‍ കൊലപ്പെടുത്തിയത് എന്നാണ് സുഹൃത്തുക്കളുടെ മൊഴി. വെളള വാഗണ്‍ആര്‍ കാറിലാണ് അക്രമികള്‍ ഷുഹൈബിനെ തേടിയെത്തിയത്.

ഷുഹൈബിനെ മാത്രം മതി

ഷുഹൈബിനെ മാത്രം മതി

എടയന്നൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കുകയായിരുന്ന ഷുഹൈബിന്റെയും സുഹൃത്തുക്കളുടേയും ഇടയിലേക്ക് മുഖംമൂടി ധരിച്ച നാലംഗ സംഘം ചാടി വീണത്. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷമായിരുന്നു അവര്‍ ഷുഹൈബിനെ വെട്ടി വീഴ്ത്തിയത്. തങ്ങള്‍ക്ക് ഷുഹൈബിനെ മാത്രം മതിയെന്ന് പറഞ്ഞായിരുന്നു ആക്രമണം.

പൈശാചിക കൊല

പൈശാചിക കൊല

ഷുഹൈബിനെ കൊല്ലണമെന്ന് ഉറപ്പിച്ചായിരുന്നു അവര്‍ വന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഷുഹൈബിനെ ഒരാള്‍ പിടിച്ച് നിര്‍ത്തി ആദ്യം വെട്ടി താഴെ വീഴ്ത്തി. ശേഷം രണ്ട് പേര്‍ തൊട്ടടുത്ത് ഇരുന്ന് കാല്‍മുട്ടിന് താഴെ ഭാഗം അറുത്ത് മാറ്റുകയായിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി. കൊല നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പോലീസ് ഇരുട്ടില്‍ തപ്പുകയാണ്.

ഇരുട്ടിൽത്തപ്പി പോലീസ്

ഇരുട്ടിൽത്തപ്പി പോലീസ്

എടയന്നൂരിലെ പ്രശ്‌നത്തിന്റെ ഭാഗമാണ് കൊലപാതകം എന്ന നിഗമനത്തില്‍ സംശയമുള്ള സിപിഎം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുണ്ടായി. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് സിപിഎമ്മുമായി ചേര്‍ന്ന് പ്രതികളെ സംരക്ഷിക്കുകയാണ് എന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നുണ്ട്. പ്രതികളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+