ഓട്ടോ ഡ്രൈവറെ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി

  • Posted By: Desk
Subscribe to Oneindia Malayalam

വടകര : അഴിയൂര്‍ ചുങ്കത്തെ ഓട്ടോ ഡ്രൈവര്‍ ഷംസീര്‍ മഹലില്‍ സിഎംസുബൈര്‍(57)നെ ചോമ്പാല അഡീഷണല്‍ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി.യാത്രക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക്സ്റ്റേഷനില്‍ വിളിപ്പിച്ച സുബൈറിനെ അഡീഷണല്‍ എസ്‌ഐ നസീര്‍ കഴുത്തിനുംതലക്കും അടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പരാതി. ഇയാളെ തലശേരിഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറെമര്‍ദ്ദിച്ചതറിഞ്ഞ് സ്‌റ്റേഷനിലെത്തിയ സംയുക്ത ട്രേഡ് യൂണിയന്‍നേതാക്കളോടും ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ മോശമായി പെരുമാറിയതായുംആരോപണമുയര്‍ന്നു.

auto driver

ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഓട്ടോതൊഴിലാളികള്‍ അഴിയൂര്‍ ചുങ്കത്ത് ഓട്ടോ പണിമുടക്ക് നടത്തി. കഴിഞ്ഞ ദിവസംസുബൈറിന്റെ ഓട്ടോയില്‍ യാത്ര ചെയ്ത സ്ത്രീ കൈ പുറത്തിട്ടപ്പോള്‍ ലോറിക്ക്തട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ത്രീ ചോമ്പാല പൊലീസില്‍ പരാതിനല്‍കിയിരുന്നു. ഓട്ടോ ഡ്രൈവറുടെ അനാസ്ഥ മൂലമാണ് പരാതിയില്‍ സ്ത്രീഉന്നയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡ്രൈവറും സ്ത്രീയും തമ്മില്‍ സ്റ്റേഷനില്‍ വച്ചുള്ള തര്‍ക്കത്തിനിടെ പൊലീസ് മാറ്റുന്നതിനിടെ ഉടുത്ത മുണ്ട് തടഞ്ഞ് വീണാണ് അപകടം പറ്റിയതെന്നാണ് ചോമ്പാല പൊലീസിന്റെ വീശദീകരണം.

നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി വരന്‍ ഈ മുംബൈ മലയാളി

English summary
SI beated auto driver,driver filed complaint against SI.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്