പിണറായിയെ വലിച്ചുകീറി പാര്‍ട്ടിക്കാര്‍, സിപിഎമ്മുകാരെ ദ്രോഹിച്ച പോലീസുകാരെ സംരക്ഷിച്ചെന്ന് ആക്ഷേപം

  • Written By: Vaisakhan
Subscribe to Oneindia Malayalam

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മുഖുമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് സ്വന്തം പാര്‍ട്ടിക്കാര്‍. അടുത്തകാലത്തൊന്നും കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രിക്കെതിരേ നേതാക്കള്‍ വിമര്‍ശനമുന്നയിച്ചത്. മുഖ്യമന്ത്രി പോലീസുകാരെ അഴിച്ചുവിട്ടിരിക്കുകയാണെന്നും പാര്‍ട്ടിക്കാര്‍ക്കെതിരെ നിലപാടെടുത്തവര്‍ക്ക് അവാര്‍ഡ് നല്‍കിയെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്ന് താക്കീത് ചെയ്തിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ഇപ്പോള്‍ സമ്മേളനത്തില്‍ ഉണ്ടായിരിക്കുന്നത് എന്നാണ് സൂചന.

പോലീസ് ശരിയല്ല

പോലീസ് ശരിയല്ല

പോലീസിന്റേത് പക്ഷപാതപരമായ പെരുമാറ്റമാണെന്ന് സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. പാര്‍ട്ടിക്കാര്‍ക്കെതിരേ നടപടി എടുക്കാനാണ് പോലീസ് കൂടുതല്‍ താല്‍പര്യപ്പെടുന്നത്. എന്നാല്‍ മുഖ്യമന്ത്രി ഇവര്‍ക്ക് അവാര്‍ഡ് നല്‍കുകയാണെന്നും പ്രതിനിധികള്‍ ആരോപിച്ചു. പല പ്രാദേശിക നേതാക്കളെയും പോലീസ് കള്ളക്കേസില്‍ കുടുക്കുന്നുണ്ട്. ഇത്തരം പോലീസുകാരെ മുഖ്യമന്ത്രി എന്തിനാണ് പിന്തുണയ്ക്കുന്നെതും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

മുഖ്യമന്ത്രിയോട് പരാതിപ്പെടാന്‍ പറ്റുന്നില്ല

മുഖ്യമന്ത്രിയോട് പരാതിപ്പെടാന്‍ പറ്റുന്നില്ല

പല വിഷയങ്ങളിലും മുഖ്യമന്ത്രിയുമായി ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന് ബന്ധപ്പെടുക എന്നത് അസാധ്യമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പോലീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി ബന്ധപ്പെടാനായത് എംവി ജയരാജന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ ഔദ്യോഗിക സ്ഥാനത്തെത്തിയ ശേഷം മാത്രമാണെന്നും പ്രതിനിധികള്‍ പറഞ്ഞു. ഇക്കാര്യം ഗൗരവമായി കാണേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

സിപിഐയെ ചുമക്കേണ്ട

സിപിഐയെ ചുമക്കേണ്ട

മുഖ്യമന്ത്രിക്കെതിരെ മാത്രമല്ല ഘടകകക്ഷിയായ സിപിഐയ്‌ക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. സിപിഐയെ ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ലെന്നായിരുന്നു വിമര്‍ശനം. സിപിഎമ്മിനെ വിമര്‍ശിച്ചുകൊണ്ടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ശ്രദ്ധേയനായത്. സിപിഐ സമ്മേളനം നടത്തുന്നത് മന്ത്രിമാരുടെ വകുപ്പുകള്‍ കൊണ്ടാണെന്നും വിമര്‍ശനമുയര്‍ന്നു. നേരത്തെ എറണാകുളം ജില്ലാ സമ്മേളനത്തില്‍ സിപിഎമ്മിനെതിരേ സിപിഐ വിമര്‍ശനമുന്നയിച്ചിരുന്നു.

മുണ്ടുടുത്ത മുസ്സോളിനി

മുണ്ടുടുത്ത മുസ്സോളിനി

സിപിഐയുടെ എറണാകുളം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിണറായി മുണ്ടുടുത്ത മുസ്സോളിനി ആണെന്നായിരുന്നു വിമര്‍ശനം. പിണറായി സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നുവെന്നും മന്ത്രിമാരെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ ആരോപണമുണ്ടായിരുന്നു. കാനവും ഇ ചന്ദ്രശേഖരനും അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.

കോടിയേരി പറഞ്ഞത്

കോടിയേരി പറഞ്ഞത്

സ്ഥലംമാറ്റം പോലുള്ള വിഷയങ്ങളില്‍ പ്രവര്‍ത്തകരുടെ ഇടപെടല്‍ നടക്കുന്നതായി കാണുന്നുണ്ടെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ചില സുപ്രധാന മേഖലയില്‍ കയറി കളിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. പോലീസ് പോലുള്ള സേനകളെ നീര്‍വീര്യമാക്കുന്ന കാര്യം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. നിയമപരമായ കാര്യങ്ങള്‍ മാത്രമേ പ്രവര്‍ത്തകര്‍ പോലീസില്‍ നിന്ന് ആവശ്യപ്പെടാന്‍ പാടുള്ളൂവെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

English summary
cpm distirct committee criticise pinarayi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്