Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയും ദിലീപും പ്രശ്നമുണ്ടാക്കിയപ്പോൾ പിടിച്ചു മാറ്റിയത്..സാമ്പത്തിക ഇടപാടുകൾ.. കേട്ടതല്ല സത്യം!

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തെളിവ് ശേഖരണവും മൊഴിയെടുപ്പുകളും അന്വേഷണ സംഘം തുടരുകയാണ്. കേസിൽ ഇനിയും അറസ്റ്റുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്നാണ് അറിയുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ സിദ്ധിഖിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചോദ്യം ചെയ്യല്‍ സംബന്ധിച്ച് സിദ്ധിഖിന്റെ പ്രതികരണം ഇങ്ങനെയാണ്.

നിരവധി അഭ്യൂഹങ്ങള്‍

നിരവധി അഭ്യൂഹങ്ങള്‍

നടി ആക്രമിക്കപ്പെട്ട് കേസുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതേക്കുറിച്ച് പ്രതികരിക്കേണ്ട ബാധ്യത തനിക്കില്ലെന്നാണ് നടന്‍ സിദ്ധിഖ് പ്രതികരിച്ചിരിക്കുന്നത്. തന്നെ ചോദ്യം ചെയ്തു എന്ന വാര്‍ത്തയെ കുറിച്ചാണ് നടന്റെ പ്രതികരണം.

വാര്‍ത്തകളുടെ സത്യാവസ്ഥ

വാര്‍ത്തകളുടെ സത്യാവസ്ഥ

അതേക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും സിദ്ധിഖ് പറയുന്നു. വാര്‍ത്തകള്‍ നല്‍കുക എന്നതാണ് മാധ്യമങ്ങളുടെ ജോലി എന്നിരിക്കെ അതങ്ങനെ നടക്കട്ടേ. വാര്‍ത്തകളുടെ സത്യാവസ്ഥ ഇങ്ങനെയൊക്കെയാണ് എന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു.

വിശദീകരണം നല്‍കാനില്ല

വിശദീകരണം നല്‍കാനില്ല

അത്തരം വാര്‍ത്തകളെ കുറിച്ച് എന്തെങ്കിലും വിശദീകരണം നല്‍കണമെന്ന് കരുതുന്നില്ല. ആരെയെങ്കിലും ബോധിപ്പിക്കേണ്ട ബാധ്യതയും തനിക്കില്ലെന്ന് സിദ്ധിഖ് വ്യക്തമാക്കുന്നു.

തന്നെ അങ്ങനെ ചോദ്യം ചെയ്തില്ല

തന്നെ അങ്ങനെ ചോദ്യം ചെയ്തില്ല

താരസംഘടനയായ അമ്മയുടെ ഭാരവാഹിയും നടനുമായ ഇടവേള ബാബുവിനെ അന്വേഷണ സംഘം ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തന്നെ അത്തരത്തില്‍ ചോദ്യം ചെയ്തിട്ടില്ലെന്ന് സിദ്ധിഖ് പറയുന്നു.

ദിലീപ് അടുത്ത സുഹൃത്ത്

ദിലീപ് അടുത്ത സുഹൃത്ത്

ദിലീപുമായി അടുത്ത ബന്ധമുള്ള സിദ്ധിഖ് ആദ്യം ആലുവ പോലീസ് ക്ലബ്ബില്‍ നാദിര്‍ഷയേയും ദിലീപിനേയും ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയപ്പോള്‍ അവിടെ എത്തിയിരുന്നു. നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചാണ് പോലീസ് ചോദിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അന്ന് തർക്കമുണ്ടായപ്പോൾ

അന്ന് തർക്കമുണ്ടായപ്പോൾ

നടിയും ദിലീപും തമ്മില്‍ അകലാന്‍ സാഹചര്യമുണ്ടായ സ്‌റേറജ് ഷോയില്‍ സിദ്ധിഖും പങ്കെടുത്തിരുന്നു. അന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ സിദ്ധിഖ് ഇടപെട്ടാണ് പിടിച്ച് മാറ്റിയതെന്ന് മൊഴി കൊടുത്തുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ആക്രമണം അറിഞ്ഞിരുന്നോ

ആക്രമണം അറിഞ്ഞിരുന്നോ

നടിയെ ആക്രമിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാമായിരുന്നോ എന്നത് സംബന്ധിച്ചും ദിലീപുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകളുണ്ടോ എന്നത് സംബന്ധിച്ചും പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+