സിദ്ധാർത്ഥന്റെ ആത്മഹത്യ: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നിന്ന് 19 വിദ്യാർത്ഥികളെ പുറത്താക്കി
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ്ങിന് ഇരയായി സിദ്ധാർത്ഥനെന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജിലെ 19 വിദ്യാർത്ഥികളെ പുറത്താക്കി. സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സർവകലാശാലയുടെ തീരുമാനം ഹൈക്കോടതിയെ അറിയിച്ചു.
പ്രതികളായ 19 വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്. മുമ്പ് മറ്റൊരു ക്യാമ്പസിൽ ഇവർക്ക് പഠിക്കുന്നതിന് സൗകര്യം ഒരുക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സിദ്ധാർത്ഥിന്റെ കുടുംബം ഉൾപ്പെടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആ അപ്പീൽ പരിഗണിച്ച കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു.

തുടർന്നാണ് സർവകലാശാല ആന്റി റാഗിങ് കമ്മിറ്റിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഈ റിപ്പോർട്ട് പരിഗണിച്ചാണ് 19 വിദ്യാർത്ഥികളെ സർവകലാശാലയിൽ നിന്ന് പുറത്താക്കിയത്. ഇവർക്ക് അടുത്ത മൂന്ന് വർഷത്തേക്ക് മറ്റൊരു സർവകലാശാലയിലോ ക്യാമ്പസിലോ പഠനത്തിനുള്ള സൗകര്യം ഒരുക്കരുതെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥിനെ 2024 ഫെബ്രുവരി 18 നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റാഗിങും മർദ്ദനമേറ്റതും പരസ്യവിചാരണയിൽ മാനസികമായി തകർന്നതും സിദ്ധാർത്ഥനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് ആരോപണം.












Click it and Unblock the Notifications