• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സജി ചെറിയാന്റെ വീട് പോകാതിരിക്കാന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി: ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍

Google Oneindia Malayalam News

കോട്ടയം: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരേ ഗുരുതര ആരോപണവുമായി മുന്‍ മന്ത്രിയം എം എല്‍ എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സജി ചെറിയാന്റെ ചെങ്ങന്നൂരിലെ വീടിരിക്കുന്ന ഭാഗത്തെ സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. മുളക്കുഴ പഞ്ചായത്ത് ഓഫീസിന്റെ കിഴക്ക് വശത്ത് കൂടി ആയിരുന്നു ആദ്യം സില്‍വര്‍ലൈന്‍ അലൈന്‍മെന്റ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ അലൈന്‍മെന്റ് ഇപ്പോള്‍ പടിഞ്ഞാറ് വശത്തേക്ക് മാറ്റിയെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നത്.

സജി ചെറിയാന്‍ ഇനിയും ശബ്ദിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വെളിപ്പെടുത്തുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. അലൈന്‍മെന്റ് ഒരിടത്തും മാറ്റിയിട്ടില്ലെന്ന് മന്ത്രി തന്നെയാണല്ലോ പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന്റെ തന്നെ പഞ്ചായത്തായ മുളക്കുഴയെ കുറിച്ചു തന്നെയാണ് താന്‍ പറയുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഈ മുളക്കുഴ എന്നു പറയുന്നത് സജി ചെറിയാന് അത്ര അപരിചിതമൊന്നുമല്ല. അദ്ദേഹത്തിന്റെ വീടിരിക്കുന്ന സ്ഥലത്തുണ്ടായ സംഭവമാണ് പറയുന്നത്.

പശ്ചിമ ബംഗാള്‍ സംഘര്‍ഷം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, 20 പേര്‍ അറസ്റ്റില്‍പശ്ചിമ ബംഗാള്‍ സംഘര്‍ഷം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, 20 പേര്‍ അറസ്റ്റില്‍

1

താന്‍ ഇത് പറയാനിരുന്നതല്ലെന്നും തന്നെക്കൊണ്ടു പറയിപ്പിച്ചതാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അലൈന്‍മെന്റ് മാറ്റിയതിന്റെ പ്രയോജനം ആര്‍ക്കാണ് കിട്ടിയതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ റെയില്‍ കടന്നു പോകുന്ന നിരവധി സ്ഥലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അലൈന്‍മെന്റ് മാറ്റിയിട്ടുണ്ടെന്നും ആരെ രക്ഷിക്കാനാണ് ഇത്തരത്തില്‍ മാറ്റം വരുത്തിയതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. കെ റെയില്‍ പദ്ധതിയെ കുറിച്ചുള്ള പല കാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് മറച്ചു വെച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇനിയും നിരവധി കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. അക്കാര്യങ്ങള്‍ കൂടി പുറത്ത് വരുമ്പോള്‍ കെ റെയിലിനെ കുറിച്ച് സംസാരിക്കാനുള്ള ശക്തി പോലും സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

2

നേരത്തെ കെ - റെയില്‍ വിരുദ്ധ സമരത്തിന് തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കിവിടുകയാണെന്ന് സജി ചെറിയാന്‍ ആക്ഷേപിച്ചിരുന്നു. 'ഒരു കിലോ മീറ്റര്‍ അങ്ങോട്ടും ഇങ്ങോട്ടും ബഫര്‍ സോണാണെന്നാണ് ഇവര്‍ പറയുന്നത്. ഡി പി ആറില്‍ ഒരുമീറ്റര്‍ പോലും ബഫര്‍സോണ്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭൂരിപക്ഷം മേഖലയിലെയും കെ - റെയില്‍ കടന്നുപോകുന്നത് മുകളിലൂടെയാണ്. ഒരാളുടെയും സ്ഥലം അനധികൃതമായി ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

3

ഇനിയും അലൈന്‍മെന്റില്‍ മാറ്റമുണ്ടാകും. ഭൂവുടമകളുടെ വൈകാരിക മാനസിക അവസ്ഥയെ ഇളക്കി സര്‍ക്കാരിനെതിരേ തിരിക്കുകയാണെന്നും ഇതിനായി പണം ഇറക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചിരുന്നു. അതേസമയം ബഫര്‍സോണിനെക്കുറിച്ച് താന്‍ ഇന്നലെ പറഞ്ഞതില്‍ തെറ്റ് പറ്റിയെന്ന് സജി ചെറിയാന്‍ ഇന്ന് സമ്മതിച്ചിരുന്നു. സമരക്കാരെ ആക്ഷേപിച്ച സജി ചെറിയാനെതിരെ ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തിയിരുന്നു.

Recommended Video

cmsvideo
  തന്റെ സ്ഥലത്ത് കെ റയിലിന്റെ കല്ലിട്ടാൽ പിഴുതെറിയുമോ ? ഒമർ ലുലു പറയുന്നു
  4

  സജി ചെറിയാനും കൂട്ടരും മുഖ്യമന്ത്രിയുടെ രാജസദസിലെ വിദൂഷകരാണന്നാണ് പ്രതിപക്ഷ നേതാവ് പരിഹസിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ ജനരോഷത്തിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടിയറവ് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനകീയ പ്രതിഷേധങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിടുന്ന ശൈലിയില്‍ തന്നെയാണ് പിണറായി വിജയനും നേരിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇങ്ങനെ പോയാല്‍ കര്‍ഷക സമരത്തിന് മുന്നില്‍ നരേന്ദ്ര മോദി കീഴടങ്ങിയ അതേ അനുഭവം പിണറായിക്കുമുണ്ടാകും എന്ന മുന്നറിയിപ്പും വി ഡി സതീശന്‍ നല്‍കിയിരുന്നു.

  English summary
  silver line alignment Change to protect Saji Cherian's home says Thiruvanchoor radhakrishnan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X