കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ല, നിർത്തി വെച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെ റെയിൽ

Google Oneindia Malayalam News

തിരുവനന്തപുരം: സില്‍വർലൈന്‍ പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി കെ റെയില്‍. അത്തരമൊരു തീരുമാനം കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ എടുത്തിട്ടില്ലെന്ന് കെ റെയിൽ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. കെ റെയിലിന് എതിരെ ഉയര്‍ന്ന വ്യാപകമായ പ്രതിഷേധം സര്‍ക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും പ്രതിച്ഛായയെയും ബാധിച്ചുവെന്ന വിലയിരുത്തലിനെ തുടര്‍ന്ന് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കാന്‍ തീരുമാനിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നാലെ കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത് വന്നിരുന്നു.

കെ റെയിലിന്റെ പ്രതികരണം: നിർദിഷ്ട കാസര്‍കോട് -തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാര നല്‍കിയതിനെ തുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണ്. റെയില്‍വേ ബോര്‍ഡിന്‍റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക്, കേരളത്തിന്റെ അമ്പതു വര്‍ഷത്തെ വികസനം മുന്നില്‍ കണ്ട് ആവിഷ്‌കരിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയുടെ തുടര്‍ നടപടികളിലേക്ക് കടക്കും.

പൂജ ബംബര്‍ വിജയി പുറത്ത് വരില്ല?: മുന്നില്‍ അനൂപിന്റെ ദുരനുഭവം, രാമചന്ദ്രനും കിട്ടും ഒരു കോടിപൂജ ബംബര്‍ വിജയി പുറത്ത് വരില്ല?: മുന്നില്‍ അനൂപിന്റെ ദുരനുഭവം, രാമചന്ദ്രനും കിട്ടും ഒരു കോടി

k rail

അന്തിമാനുമതിക്കു മുന്നോടിയായി, ഡി.പി.ആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കെ-റെയില്‍ കോര്‍പറേഷന്‍ ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കല്‍ പഠനം, സമഗ്ര പാരിസ്ഥിതിഘാത വിലയിരുത്തല്‍ പഠനം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയ വിവിധ പഠനങ്ങള്‍ വിവിധ ഏജന്‍സികള്‍ക്ക് പൂര്‍ത്തിയാക്കി വരികയാണ്. സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ വരുന്ന റെയില്‍വേ ഭൂമിയുടേയും നിലിവിലുള്ള റെയില്‍വേ കെട്ടിടങ്ങളുടേയും റെയില്‍വേ ക്രോസുകളുടേയും വിശദമായ രൂപരേഖ സമര്‍പ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് കെ-റെയിലിനോട് ആവശ്യപ്പെട്ടിരുന്നു.

ഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതംഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതം

ഈ വിവരങ്ങളാണ് ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് കൈമാറിയത്. 2020 സെപ്റ്റംബര്‍ ഒമ്പതിനാണ് സില്‍വര്‍ലൈന്‍ ഡി.പി.ആര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചത്. ഡി.പി.ആര്‍ പരിശോധിച്ച് ബോര്‍ഡ് ഉന്നയിച്ച മറ്റ് സംശയങ്ങള്‍ക്കെല്ലാം കെ-റെയില്‍ നേരത്തെ തന്നെ മറുപടി നല്‍കിയിരുന്നു. റെയില്‍വേ ഭൂമിയുടേയും ലെവല്‍ ക്രോസുകളുടേയും വിശദാംശങ്ങള്‍ക്കായി കെ-റെയിലും സതേണ്‍ റെയില്‍വേയും നടത്തിയ സംയുക്ത പരിശോധനയിലാണ് സില്‍വര്‍ലൈനിനു ഏറ്റെടുക്കേണ്ടി വരുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ഉമടസ്ഥയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചത്. പദ്ധതി കടന്നു പോകുന്ന ഒമ്പത് ജില്ലകളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭൂമി സില്‍വര്‍ലൈനിന് ആവശ്യമായി വരുന്നുണ്ട്.

English summary
Silver line project has not been stopped and the campaign is baseless, clarifies K Rail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X