സില്‍വര്‍ ലൈന്‍ പദ്ധതി പരിസ്ഥിതി ദുരന്തമാകും; കാരണം നിരത്തി രൂക്ഷവിമർശനവുമായി ഇ ശ്രീധരൻ
കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായി പിണറായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന സില്‍വര്‍ ലൈന്‍ പദ്ധതി പരിസ്ഥിതി ദുരന്തമാകുമെന്ന് ഇ. ശ്രീധരന്‍. ബിജെപിയുടെ കെ.റെയില്‍ വിരുദ്ധ സമര പ്രഖ്യാപന കണ്‍വെന്‍ഷനിൽ സംസാരിക്കുകയായിരുന്നു ശ്രീധരൻ.
പദ്ധതിക്കായി ഗ്രൗണ്ട് സര്‍വെ നടത്തിയിട്ടില്ല. എട്ടടി ഉയരത്തില്‍ മതില്‍ കെട്ടേണ്ടി വരുമെന്നും ഇത് കേരളത്തെ രണ്ടായി വിഭജിക്കുമെന്നും ഇത് പ്രകൃതിയുടെ സ്വാഭാവികമായ നീരൊഴുക്കിനെ തടയുകയും വെള്ളപ്പൊക്ക സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

മതിലിന് മുകളില്‍ വയര്‍ ഫെന്‍സിങ് ആവശ്യമാണ്. ഒരു കിലോമീറ്റര്‍ മതില്‍ കെട്ടാന്‍ എട്ട് കോടി രൂപ വേണം. ഇത് ഡിപിആറില്‍ വ്യക്തമാക്കിയിട്ടില്ല. പദ്ധതിക്ക് ആവശ്യമായ ഫ്‌ളൈ ഓവറുകള്‍, സബ് വേകള്‍ ഇവയുടെ നിര്‍മ്മാണ ചെലവും ഡിപിആറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതി ആഘാത പഠനം നടത്താത്തത് ഗുരുതര വീഴ്ചയെന്ന് അദ്ദേഹം വിമര്‍ശിച്ചു.
മുഖ്യമന്ത്രി എന്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.. സര്‍ക്കാര്‍ എന്തിനാണ് വസ്തുതകള്‍ മറച്ചു വയ്ക്കുന്നുവെന്നും ചെലവ് കുറച്ചു കാണിക്കുന്നത്. പദ്ധതി നടപ്പാക്കിയാല്‍ കേരളം വിഭജിക്കപ്പെടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കും. നിലവിലെ എസ്റ്റിമേറ്റ് തുക കുറച്ചാണ് കാണിച്ചിരിക്കുന്നത്. പദ്ധതിയില്‍ ഉടനീളം എണ്ണൂറോളം ആര്‍ ഒ ബികള്‍ നിര്‍മിക്കേണ്ടതായി വരും. ഇതിന് 16000 കോടി ചെലവ് വരും. ഇത് എസ്റ്റിമേറ്റില്‍ ഇല്ല.സര്‍ക്കാര്‍ ഗ്രൗണ്ട് സര്‍വേ നടത്തിയിട്ടില്ല. 20,000ത്തിലധികം പേര്‍ കുടിയൊഴുപ്പിക്കപ്പെടും. ചിലവാകുന്ന തുക, ആവശ്യമുള്ള ഭൂമി എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഡിപിആറില്‍ വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനോടകം തന്നെ അനുമതി ലഭിച്ച പദ്ധതികള്‍ നടപ്പിലാക്കാതെ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കണമെന്നത് സര്‍ക്കാരിന്റെ പിടിവാശിയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ആവശ്യമായ പല പദ്ധതികളും നിര്‍ത്തിവച്ചു. ജനങ്ങള്‍ക്ക് വേണ്ടിയല്ല കെ റെയില്‍ പദ്ധതി. മറ്റു പല ലക്ഷ്യങ്ങളും പിന്നിലുണ്ട്. ജനക്ഷേമത്തിന് വേണ്ടിയാണെങ്കില്‍ ആദ്യം നടപ്പിലാക്കേണ്ടത് നിലമ്പൂര്‍-നഞ്ചന്‍ഗുഡ് റെയില്‍വെ പദ്ധതിയാണ്. അത് നിര്‍ത്തിവെച്ചിരിക്കുകയാണ്. അതുപോലെ തന്നെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന തിരുവനന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ പോലുള്ള പദ്ധതികളാണ് ആദ്യം നടപ്പിലാക്കേണ്ടതെന്നും ഇ. ശ്രീധരന്‍ അഭിപ്രായപ്പെട്ടു.
2025ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം ഏജന്‍സിയുടെ അറിവില്ലായ്മയുടെ തെളിവാണ്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഏജന്‍സിയായ ഡിഎംആര്‍സിക്കു പോലും എട്ടുമുതല്‍ 10 വര്‍ഷം വരെ വേണ്ടിവരും പദ്ധതി പൂര്‍ത്തിയാക്കാന്‍. ബിജെപി സംസ്ഥാന ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അധ്യക്ഷതവഹിച്ച്
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു.
കേന്ദ്ര മന്ത്രി വി. മുരളീധരന്‍, മുന്‍ എംഎല്‍എ ഒ. രാജഗോപാല്‍, മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, സാഹിത്യകാരന്‍ കെ.എല്‍ മോഹനവര്‍മ്മ ബിജെപി നേതാക്കളായ പി.കെ കൃഷ്ണദാസ്, സി.കെ പദ്മനാഭന്‍ എന്നിവരാണ് സമര സമിതിയുടെ രക്ഷാധികാരികള്‍. ബിജെപി സംസ്ഥാനവൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണനെ സമര സമിതി ജനറല്‍ കണ്‍വീനറായും തെരഞ്ഞെടുത്തു.












Click it and Unblock the Notifications