കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംജി ശ്രീകുമാറിന് കുരുക്ക്, അന്വേഷണത്തിന് ഉത്തരവിട്ട് വിജിലെൻസ് കോടതി

Google Oneindia Malayalam News

കൊച്ചി: ഗായകൻ എംജി ശ്രീകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വിജിലെൻസ് കോടതി. കൊച്ചി ബോൾഗാട്ടി പാലസിന് സമീപം കെട്ടിടം നിർമ്മിച്ച കേസിലാണ് അന്വേഷണം.അഴിമതി നിരോധന വകുപ്പു പ്രകാരം അന്വേഷണത്തിന് ഉത്തരവിട്ടത്.

എംജി ശ്രീകുമാര്‍ 11.50 സെന്റ് ഭൂമി വാങ്ങിയത്


2010 ലാണ് മുളവുകാട് വില്ലേജില്‍ എംജി ശ്രീകുമാര്‍ 11.50 സെന്റ് ഭൂമി വാങ്ങിയത്. ഈ സ്ഥലത്ത് അനധികൃതമായി കെട്ടിട നിര്‍മ്മാണം നടത്തിയെന്നാണ് കേസ്. പഴയ വീട് വാങ്ങി പൊളിച്ച ശേഷം പുതിയ വീട് വയ്ക്കുകയായിരുന്നു. തീരദേശ പരിപാലന നിയമം കൂടാതെ കേരള പഞ്ചായത്ത് രാജ് നിര്‍മ്മാണ ചട്ടവും എംജി ശ്രീകുമാര്‍ ലംഘിച്ചുവെന്നാണ് ആരോപണം.

പൊതുപ്രവർത്തകനായ ഗിരീഷ് കുമാർ


2017 ഡിസംഹറിൽ പൊതുപ്രവർത്തകനായ ഗിരീഷ് കുമാർ എന്നയാളാണ് ഗായകനെതിരെ പരാതി നൽകിയത്.യമ വിരുദ്ധമായി കെട്ടിടം നിർമിക്കാൻ മുളവുകാട് പഞ്ചായത്ത് അസി. എൻജിനീയർ അനുമതി നൽകിയെന്നും പഞ്ചായത്തിൽ 2010 മുതൽ ജോലി ചെയ്ത സെക്രട്ടറിമാരെയും അസിസ്റ്റന്റ് സെക്രട്ടറിമാരും ഇതിനെതിരെ നടപടിയെത്തില്ലെന്നുമാണ് ഹർജിയിലെ ആരോപണം.

ശ്രീകുമാറിൽ നിന്ന് വിജിലെൻസ് സംഘം മൊഴിയെടുത്തു


നേരത്തേ അന്വേഷണത്തിന്റെ ഭാഗമായി എം ജി ശ്രീകുമാറിൽ നിന്ന് വിജിലെൻസ് സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. ഹർജിയിൽ ജുലൈയിൽ വാദം പൂർത്തിയാക്കിയിരുന്നു. നേരത്തെ ത്വരിത അന്വേഷണത്തിനു വിജിലൻസ് കോടതി ഉത്തരവിട്ട ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമലംഘനങ്ങൾ പരിഗണിക്കുന്ന എൽഎസ്ജി ട്രൈബ്യൂണൽ പരിഗണിച്ചാൽ മതിയെന്നു വിജിലൻസ് പ്രോസിക്യൂഷൻ അഡീഷനൽ ഡയറക്ടർ നിർദേശം നൽകിയിരുന്നു.

ചട്ടവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം


എന്നാൽ ഇതിനെതിരെ ഹർജിക്കാരൻ കോടതിയെ സമീപിച്ചു. നടപടി ചട്ടവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഇത് അംഗീകരിച്ച് കൊണ്ടാണ് ഇപ്പോൾ മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി പി പി സെയ്തലവി ഉത്തരവിട്ടത്.അഴിമതി നിരോധന നിയമ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ആണ് ഉത്തരവിട്ടത്.

ജയസൂര്യയ്ക്കെതിരെ കായൽ കൈയ്യേറ്റവുമായി ബന്ധപ്പെട്ട്


അടുത്തിടെ നടൻ ജയസൂര്യയ്ക്കെതിരെ കായൽ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് വിജിലെൻസ് കോടതി നിലപാട് കടുപ്പിച്ചിരുന്നു.തീരദേശ പരിപാലന ചട്ടം ലംഘിച്ച് കെട്ടിടം പണിതെന്ന ആരോപണത്തൽ നടനോട് നേരിട്ട് ഹാജരണമെന്നായിരുന്നു വിജിലെൻസ് നിർദ്ദേശം. ചിലവന്നൂര്‍ കായര്‍ കൈയ്യേറി നിര്‍മാണം നടത്തിയെന്നാണ് കേസ്.

ജയസൂര്യ കായല്‍ പുറമ്പോക്ക് കൈയ്യേറി


ഗിരീഷ് ബാബു തന്നെയാണ് ജയസൂര്യയ്ക്കെതിരെ പരാതി നൽകിയത്. ജയസൂര്യ കായല്‍ പുറമ്പോക്ക് കൈയ്യേറി ചുറ്റുമതില്‍ നിര്‍മിച്ചു, ബോട്ടുജെട്ടി നിര്‍മിച്ചു എന്നിങ്ങനെയാണ് ആരോപണം. പരാതിയിൽ വിജിലെൻസ് ഉദ്യോഗസ്ഥർ ഈ മാസം 13 ന് ജയസൂര്യയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ ജയസൂര്യയെ കൂടാതെ രാമചന്ദ്രന്‍ നായര്‍, പിജി ഗിരിജ ദേവി, എന്‍എം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രതികൾ.

English summary
Singer MG Sreekumar will be interrogated by Vigilance for illegal acquirement of lake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X