കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറും പെണ്ണെന്ന് വിചാരിച്ച് തെറിപറഞ്ഞാൽ ഇങ്ങനെയിരിക്കും... അസഭ്യം പറഞ്ഞവന് സിതാര കൊടുത്ത മുട്ടൻ പണി

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തൃശൂര്‍: മലയാളത്തിലെ അറിയപ്പെടുന്ന ഗായികയാണ് സിതാര കൃഷ്ണകുമാര്‍. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ വ്യക്തി.

എന്നാല്‍ തൃശൂരില്‍ ഡിപിസി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെ സിതാരക്ക് നേരിടേണ്ടി വന്നത് അത്ര സുഖകരമായ കാര്യം ആയിരുന്നില്ല. പാട്ടുപാടിക്കൊണ്ടിരിക്കുമ്പോള്‍ സദസ്സിന്റെ മുന്‍ നിരയില്‍ ഇരുന്നിരുന്ന ഒരാള്‍ നടത്തിയത് അസഭ്യ വര്‍ഷം.

ഭൂരിപക്ഷം പേരും ചെയ്യുന്നതുപോലെ അത് കേട്ടുകൊണ്ടിരിക്കുകയല്ല സിതാര ചെയ്തത്. അവിടെ വച്ച് തന്നെ അക്കാര്യം പറഞ്ഞു, പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിതാര ഈ വിഷയം പിന്നീട് പുറത്തറിയിച്ചത്.

തൃശൂരില്‍ ഓണാഘോഷം

തൃശൂരില്‍ ഓണാഘോഷം

ഇന്നിതാ തൃശ്ശൂര് ഡിടിപിസി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി തീരവെ അനുഭവപ്പെട്ട ഒരുകാര്യം പങ്കു വയ്ക്കട്ടെ !!- ഇങ്ങനെ പറഞ്ഞുകൊണ്ടാണ് സിതാര തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

ഞാനും എൻറെ കൂട്ടുകാരും അവിടെ പാടി ! പൂർണമായും ആഘോഷമാക്കിയ തൃശ്ശൂരെ നല്ല മുത്തുപോലത്തെ ആളുകൾ , കരുതലോടെ പെരുമാറിയ സംഘാടകർ എല്ലാവർക്കും ഒരു കുന്ന് സ്നേഹം മാത്രം !

അസഭ്യവര്‍ഷം

അസഭ്യവര്‍ഷം

പക്ഷെ പാടിക്കൊണ്ടിരിക്കെ , അവസാനത്തൊടടുക്കുംതോറും ഒരു മനുഷ്യൻ മുൻ വരികളിൽ ഒന്നിൽ ഇരുന്ന് മുഖത്തുനോക്കി അസഭ്യം പറയുകയാണ് !!പതിവുപോലെ കേട്ടില്ലെന്ന് നടിച്ചു , ഞങ്ങൾ സ്ത്രീകളെ കുട്ടിക്കാലം മുതൽ ശീലിപ്പിക്കുന്നതാണത് !

പതിവില്ലാത്ത ആത്മാഭിമാനം

പതിവില്ലാത്ത ആത്മാഭിമാനം

പിന്നീടെപ്പോഴോ , പതിവില്ലാത്ത ഒരു അത്മാഭിമാന ബോധം,ഹഹാ -എനിക്കപ്പോൾ തോന്നിയ വേദന സദസ്സിനോട് പങ്കു വയ്ക്കണം എന്നു തോന്നി ,പറയുകയും ചെയ്തു ! ജനപ്രതിനിധികൾ , ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരൊക്കെ ഇരിക്കെയാണ് സധെെര്യം ഒരാൾ ഇങ്ങനെ പെരുമാറുന്നത്.

കേവലം ഒരാള്‍ അല്ല

കേവലം ഒരാള്‍ അല്ല

ആ മനുഷ്യൻ കേവലം ഒരാളല്ല ,സ്ത്രീകളോട് രണ്ട് 'എടീ പോടീ ' വിളിക്കുന്നതിൽ തെറ്റില്ല എന്ന് കരുതുന്ന ഒരുകൂട്ടം ആളുകളുടെ പ്രതിനിധിയാണ് !!

ചിലര്‍ക്ക് വിഷമം

ചിലര്‍ക്ക് വിഷമം

ഞാൻ പറഞ്ഞ വാക്കുകളിൽ അസ്വസ്ഥത തോന്നിയ ചില ചെറുപ്പക്കാർ അടുത്ത് വന്നു... ചേച്ചി ഞങ്ങടെ നാട്ടുകാരെ കുറച്ചുകാണിച്ചത് ശരിയായില്ല എന്നാണ് അവരുടെ പക്ഷം !! കുട്ട്യോളെ -ഈ നാടെന്നല്ല ലോകം മുഴുവൻ ഉള്ള സകല നാടുകളോടും നാട്ടാരോടും സ്നേഹം മാത്രം !

തന്‍റെ കലഹം

തന്‍റെ കലഹം

ആ മനുഷ്യൻറെ ധാർഷ്ട്യത്തൊട് മാത്രമാണ് എൻറെ കലഹം ! ഇത്തരം ആളുകൾ നിങ്ങളുടെ പരിസരത്തും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ കൂടെ ഉത്തരവാദിത്തം അല്ലെ

ഉപദേശം വേറെ

ഉപദേശം വേറെ

ഒടുവിൽ ആളുകൾ ഉപദേശവും തരുന്നു -'' സ്റ്റേജിൽ നിൽക്കുമ്പോൾ ഇതൊന്നും ശ്രദ്ധിക്കരുത് ! അതാെരു കള്ളുകുടിയനല്ലേ, പോട്ടെ !!'' സഹജീവികളോട് വ്യത്തികേട് പ്രവർത്തിക്കാനുള്ള ലൈസന്‍സ്അല്ല മദ്യപാനം.

ഉപദേശിക്കുന്നവരോട് പറയാനുള്ളത്

ഉപദേശിക്കുന്നവരോട് പറയാനുള്ളത്

പിന്നെ പൊതുവെ ഉപദേശിക്കുന്നവരോട് ഒന്നു പറഞ്ഞോട്ടെ , സംഗീതത്തിലെ എല്ലാം അഭിപ്രായ വ്യത്യാസങ്ങളും അറിയിക്കാനുള്ള സ്വാതന്ത്ര്യം ഓരോ പ്രേക്ഷകനും ഉണ്ട് ,വിഷയം ഏതുമാവട്ടെ പരസ്പരം കെെമാറുന്ന ഭാഷ അത് മാന്യമാവണ്ടെ !ചിലപ്പോഴൊക്കെ ഞങ്ങൾക്ക് സങ്കടവും ദേഷ്യവും വരുമെന്ന് തോന്നുന്നു- ഇങ്ങനെയാണ് സിതാര തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇതാണ് ആ പോസ്റ്റ്

ഇതാണ് സിതാരയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Singer Sithara Krishnakumar's reaction against a man used abusive words during her performance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X