കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ് പ്രതികളുടെ ജാമ്യം; സത്യം എവിടെ വേണമെങ്കിലും പറയും; പൊട്ടിത്തെറിച്ച് അടയ്ക്ക രാജു

Google Oneindia Malayalam News

കോട്ടയം: സിസ്റ്റര്‍ അഭയ കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ച നടപടിക്ക് പിന്നാലെ വിമര്‍ശനവുമായി കേസിലെ സാക്ഷി അടയ്ക്ക രാജു. പ്രതികള്‍ക്ക് ജാമ്യം ലഭിച്ച നടപടി ശരിയായില്ല എന്ന് കേസിലെ അടയ്ക്ക രാജു പറഞ്ഞു.താന്‍ കോടതിയില്‍ നല്‍കിയ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ കൂടിയാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത്. ഇപ്പോള്‍ പണത്തിന്റെ ഹുങ്കിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത് അടയ്ക്ക രാജു പറഞ്ഞു.

പണമുള്ളവര്‍ക്ക് എന്തുമാകാം എന്ന സ്ഥിതിയാണ് ഉള്ളത് എന്നും അടയയ്ക്ക രാജു പറഞ്ഞു. കേസിലെ സത്യം ഇനിയും എവിടെ വേണമെങ്കിലും പറയാന്‍ തയ്യാറാണ് എന്നും പ്രതികളെ അവിടെ വച്ച് കണ്ടത് കൃത്യമായി ഓര്‍ക്കുന്നുണ്ടെന്നും അടയ്ക്ക രാജു പറഞ്ഞു. വിചാരണ കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണം എന്ന പ്രതികളായ എന്നിവരുടെ ഹര്‍ജിയില്‍ ആണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. അഞ്ച് ലക്ഷം രൂപ കെട്ടി വെയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യ കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളികള്‍ ആകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകള്‍.

adakkaraju

1992 മാര്‍ച്ച് 27-നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചു എങ്കിലും ആത്മഹത്യ ആണ് എന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിന് ശേഷമാണ് കൊലപാതം ആണെന്നു കണ്ടെത്തിയത്.

അഭയ കൊലക്കേസ് പ്രതികള്‍ക്ക് ജാമ്യം: തോമസ് കോട്ടൂരും സെഫിയും പുറത്തിറങ്ങും, വിമർശനവുമായി ജോമോന്‍അഭയ കൊലക്കേസ് പ്രതികള്‍ക്ക് ജാമ്യം: തോമസ് കോട്ടൂരും സെഫിയും പുറത്തിറങ്ങും, വിമർശനവുമായി ജോമോന്‍

എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടികള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെച്ചു. 2021 ഡിസംബര്‍ 23നായിരുന്നു 28 വര്‍ഷം നീണ്ട കേസിന് ശേഷം ശേഷം പ്രതികള്‍ കുറ്റക്കാര്‍ ആണെന്ന് കോടതി വിധി ഉണ്ടായത്. ഒന്നാം പ്രതി തോമസ് കോട്ടൂരും മൂന്നാം പ്രതി സെഫിയും കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാര്‍ ആണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷിച്ചത്.

എന്റെ പൊന്നു സുബി ചേച്ചി...ഒന്നും പറയാനില്ല...കിടു പൊളി... സൂപ്പര്‍...ഫന്റാസ്റ്റിക്ക്; സുബി സുരേഷിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

കേസില്‍ 49 സാക്ഷികളെ ഉള്‍പ്പെടെ വിസ്തരിച്ച ശേഷമായിരുന്നു രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്.കോട്ടൂരിന് ഇരട്ട ജീവപരന്ത്യവും സെഫിയ്ക്ക് ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീല്‍ ഹര്‍ജിയില്‍ പ്രതികള്‍ ചോദ്യം ചെയ്തിരുന്നു. കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികതയും ഹര്‍ജിയില്‍ ചോദ്യം ചെയ്തു.

Recommended Video

cmsvideo
Abhaya Case | Sister Abhaya യെ കൊന്നവർക്ക് ജാമ്യം | *Kerala

English summary
sister abhaya case: main witness adakka raju against thomas kottoor and sephy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X