• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിസ്റ്റർ ആഭയ കേസ്; താൻ ഒന്നും കണ്ടിട്ടില്ലെന്ന് അനുപമ, സാക്ഷി കൂറുമാറി, വിചാരണ പത്ത് വർഷത്തിന് ശേഷം!

തിരുവനന്തപുരം: സിസ്റ്റർ അഭയ വധക്കേസിൽ വിചാരണ തുടങ്ങി. 2009ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. ഫാ. തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. വിചാരണയിസ്‍ സാക്ഷി കൂറുമാറി. കേസിലെ അമ്പതാം സാക്ഷി സിസ്റ്റർ അനുപമയണ് കൂറുമാറിയിരിക്കുന്നത്.

ഭീകര പ്രവർത്തനത്തിന് ഫണ്ട് വാങ്ങി; ബജ്രഗ് ദൾ നേതാവ് അറസ്റ്റിൽ, വെറുതെ വിടില്ലെന്ന് കമൽനാഥ്!

സിസ്റ്റർ അഭയക്കൊപ്പം താമസിച്ച വ്യക്തിയാണ് അനുപമ. കൊലപാതകം നടന്ന ദിവസം കോൺവെന്റിലെ അടുക്കളയിൽ ശിരോവസ്ത്രവും ചെരിപ്പും കണ്ടെന്നായിരുന്നു അനുപമ നേരത്തെ മൊഴി നൽകിയിരുന്നത്. ഇത് അഭയയുടേതാണെന്ന് സിബിഐ കണ്ടെത്തുകയും ചെയ്തിരുന്നു. ഇക്കാര്യം കോടതിയിൽ സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അമ്പതാം സാക്ഷി കാലു മാറി

അമ്പതാം സാക്ഷി കാലു മാറി

എന്നാൽ വിസ്താര വേളയിൽ സാക്ഷി കാലുമാറുകയായിരുന്നു. അസ്വഭാവികമായി ഒ്നും കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെന്നാണ് അനുപമ കോടതിയിൽ അറിയിച്ചത്. ഒന്നും രണ്ടും സാക്ഷികളെയായിരുന്നു വിസ്തരിക്കാനിരുന്നത്. എന്നാൽ ഈ കാലയളവിൽ അവർ‌ മരണത്തിന് കീഴടങ്ങി. ഇതോടെയാണ് അമ്പതാം സാക്ഷി അനുപമയെ വിസ്തരിക്കാൻ കോടതി തീരുമാനിച്ചത്.

177 സാക്ഷികൾ

177 സാക്ഷികൾ

തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. 177 സാക്ഷികളെയാണ് സിബിഐ കുറ്റപത്രത്തിൽ അനുബന്ധമായി ചേർത്തിട്ടുള്ളത്. ചൊവ്വാഴ്ച മൂന്ന് സാക്ഷികളഎ വിസ്തരിക്കും. 1992 മാർച്ച് 27 പുലർച്ചെയാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ അഭയയുടെ മൃതദേഹം കണ്ടെത്തുന്നത്. കൊല്ലപ്പെട്ട് 27 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിചാരണ നടക്കുന്നത്.

രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനി

രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനി

കോട്ടയം ബിസിഎം കോളജ്‌ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു സിസ്റ്റർ അഭയ. കോട്ടയം പയസ്‌ ടെന്ത്‌ കോണ്‍വെന്റിലെ അന്തേവാസിയായിരുന്നു സിസ്റ്റര്‍ അഭയ. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് 1992 ഏപ്രില്‍ 14ന് ക്രൈം ബ്രാഞ്ചിന്‌ കൈമാറി. കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് 1993 ജനുവരി 30ന് സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി.

1933ൽ സിബിഐ ഏറ്റെടുത്തു

1933ൽ സിബിഐ ഏറ്റെടുത്തു

ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് അഭയ ആക്ഷന്‍ കൌണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചു. 1993 മാര്‍ച്ച്‌ 29ന് ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ്‌ സിബിഐ ഏറ്റെടുക്കുകയായിരുന്നു. ഇതിനിടയില്‍ ക്രൈംബ്രാഞ്ച് കേസിലെ പല നിര്‍ണ്ണായക തെളിവുകളും നശിപ്പിച്ചിരുന്നുവെന്ന ആരോപണം ഉയർന്നിരുന്നു.

ആത്മഹത്യ വാദം തള്ളി

ആത്മഹത്യ വാദം തള്ളി

സിബിഐ കേസ് ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ സിസ്റ്റർ‌ അഭയയുടെ ഡയറിയും വസ്ത്രങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. തുടർന്ന് സിബിഐയുടെ അന്വേഷത്തിൽ നേരത്തെ കേസ് അന്വേഷിച്ചിരുന്നു ക്രൈം ബ്രാഞ്ചിന്റെ ആത്മഹത്യ എന്ന കണ്ടെത്തൽ അപ്പാടെ തള്ളി കളഞ്ഞു.

എല്ലാം നശിപ്പിച്ചു

എല്ലാം നശിപ്പിച്ചു

കേസ് അന്വേഷിച്ചിരുന്ന സിബിഐ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസ് സർവ്വീസ് ഏഴ് വർഷം ബാക്കിയുള്ളപ്പോൾ രാജിവെക്കുകയായിരുന്നു. അഭയയുടെ മരണം ആത്മഹത്യയാണെന്നു റിപ്പോര്‍ട്ടെഴുതിയ ക്രൈം ബ്രാഞ്ച്‌ അവരുടെ പക്കലുണ്ടായിരുന്ന തെളിവു സാധനങ്ങള്‍ സിബിഐയെ ഏല്‍പ്പിക്കാതെ കത്തിച്ചുകളഞ്ഞതായും വര്‍ഗീസ്‌ പി തോമസ് ആരോപണം ഉന്നയിച്ചിരുന്നു.

അന്വേഷണത്തിന് പ്രത്യേക സംഘം

അന്വേഷണത്തിന് പ്രത്യേക സംഘം

കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെയും ആരോപണം ഉയർന്നിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവും കേസ് തേയ്ച്ച് മായ്ച്ച് കളയാന്‍ ശ്രമിച്ചതായും വര്‍ഗീസ് തോമസ് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് 1994 മാര്‍ച്ച്‌ 17ന് സിബിഐ ജോയിന്‍റ് ഡയറക്ടര്‍ എംഎല്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്‌ അന്വേഷണച്ചുമതല നല്‍കി.

കേസ് തള്ളമെന്ന് ആവശ്യം

കേസ് തള്ളമെന്ന് ആവശ്യം

പുതിയ അന്വേഷണ സംഘത്തിനും കൊലപാതകമാണെന്ന് തെളിയിക്കാൻ സാധിച്ചില്ല. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് സിബിഐയുടെ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേട്ട്‌ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഈ റിപോർട്ട് തള്ളി രൂക്ഷ വിമർശനമാണ് സിബിഐക്ക് നേരെ കോടതി ഉന്നയിച്ചത്. സത്യസന്ധമായി വീണ്ടും കേസന്വേഷിക്കാന്‍ സിബിഐയ്ക്കു വീണ്ടും എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേട്ട്‌ കോടതി നിര്‍ദേശം നല്‍കി. തുടര്‍ന്ന് 1999 ജൂലൈ 12ന് കൊലപാതകം തന്നെ എന്നു സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നൽകുകായിരുന്നു. എന്നാൽ തെളിവുകളെല്ലാം പോലീസ് നശിപ്പിച്ചെന്നും, അതുകൊണ്ട് പ്രതികളെ പിടികൂടാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

വിടുതൽ തരണമെന്ന് പ്രതികൾ

വിടുതൽ തരണമെന്ന് പ്രതികൾ

പത്ത് വർഷത്തിന് ശേഷം വിചാരണ ആരംഭിക്കുമ്പോൾ വിചാരണ തടയണം എന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളായ ഫാ. തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കോടതിയെ സമീപിച്ചിരുന്നു. തങ്ങൾക്കെതിരെ തെളിവുകൾ ഇല്ലെന്നും വിടുതൽ നൽകണമെന്നുമാണ് അവർ ആവശ്യപ്പെട്ടത്. എന്നാൽ വാചാരമ കോടതി ഇത് തള്ളി. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവിടെയും രക്ഷയുണ്ടായില്ല.

English summary
Sister Abhaya case: Trail starts, 50th witness change stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X