അച്ഛൻ പറഞ്ഞു 'സ്ത്രീയെ മുഴുവനായും കാണണം'; സഭയിലെ ഹോമോസെക്ഷ്വാലിറ്റി, തുറന്ന് പറഞ്ഞ് സിസ്റ്റർ ജെസ്മി

കത്തോലിക്കാ സഭയ്ക്ക് എതിരെ തുറന്ന കലാപം നടത്തുന്ന സിസ്റ്റർ ജെസ്മിയുമായി സംവിധായകൻ മേജർ രവി നടത്തിയ അഭിമുഖം ശ്രദ്ധ നേടുന്നു. യൂട്യൂബ് ചാനലായ ബിഹൈൻഡ് വുഡ്സിന് വേണ്ടി നൽകിയ അഭിമുഖത്തിലാണ് പുരോഹിതർക്കും കന്യാസ്ത്രീകൾക്കും ഇടയിലെ ഹോമോ സെക്ഷ്യാലിറ്റി അടക്കമുളള വിഷയങ്ങളെ കുറിച്ച് സിസ്റ്റർ ജെസ്മി തുറന്ന് സംസാരിച്ചിരിക്കുന്നത്.

സന്ന്യാസ ജീവിതം നയിച്ചിരുന്ന കാലത്ത് പുരോഹിതരിൽ നിന്നും കന്യാസ്ത്രീകളിൽ നിന്നും അടക്കം ഉണ്ടായ മോശം അനുഭവങ്ങൾ സിസ്റ്റർ ജെസ്മി അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ്. ആമേൻ-ഒരു കന്യാസ്ത്രീയുടെ ആത്മകഥ എന്ന പുസ്തകത്തിലൂടെ കത്തോലിക്കാ സഭയെ സിസ്റ്റർ ജെസ്മി വിറപ്പിച്ചിരുന്നു. കേരളത്തിൽ ഈശോ എന്ന് സിനിമയ്ക്ക് പേരിട്ടത് വരെ വിവാദമാക്കുന്നത് അടക്കമുളള വിഷയങ്ങളിൽ ശക്തമായ പ്രതികരണമാണ് സിസ്റ്റർ ജെസ്മി നടത്തിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്...

1

'' ഈശോ എന്നുളള സിനിമയുടെ പേരിലുളള വിവാദം വളരെ ആശങ്കപ്പെടുത്തുന്നതായിരുന്നു. നാദിര്‍ഷ എന്ന സംവിധായകന്റെ പേരുമായി കൂട്ടിക്കെട്ടി അവിടെ മതം കൊണ്ടുവന്നു. നിങ്ങള്‍ക്ക് മുഹമ്മദ് എന്ന് പേര് വെയ്ക്കാന്‍ ധൈര്യം ഉണ്ടോ എന്നും ടിജെ ജോസഫിന്റെ കൈ വെട്ടിയില്ലേ എന്നും ചോദിക്കുന്നു. അത്രയും അധപതിക്കണോ ഓരോരുത്തരും. ടിജെ ജോസഫിന്റെ കൈ വെട്ടിയത് ശരിയല്ലല്ലോ. ആ ശരിയല്ലായ്മ തന്നെ ക്രിസ്ത്യാനികളും ചെയ്യണോ. ഇവര്‍ക്കൊന്നും ബുദ്ധിയില്ലേ. ഏത് നൂറ്റാണ്ടിലാണ് ഇവരൊക്കെ ജീവിക്കുന്നത് എന്ന് സിസ്റ്റര്‍ ജെസ്മി ചോദിച്ചു.

2

ബെംഗളൂരു വെച്ച് പുരോഹിതനില്‍ നിന്നുണ്ടായ മോശം അനുഭവവും സിസ്റ്റര്‍ ജെസ്മി പങ്കുവെച്ചു. താന്‍ ഇതുവരെ ഒരു സ്ത്രീയുടെ മുഖത്ത് പോലും നോക്കിയിട്ടില്ലെന്നും എന്നാല്‍ തനിക്ക് ഇപ്പോള്‍ ഒരു സ്ത്രീയെ മുഴുവനായും കാണണം എന്നുമാണ് അച്ഛന്‍ പറഞ്ഞത്. നാട്ടില്‍ നിന്ന് ബെംഗളൂരു പോയപ്പോഴാണ് അച്ഛന്‍ അങ്ങനെ ആയിപ്പോയത്. അവിടെ യാതൊരു ജോലിയും ഇല്ല, ഇഷ്ടം പോലെ സ്വത്ത്. എല്ലാ റൂമും അച്ഛന്റെ അധീനതയിലാണ്. ആരെ വേണമെങ്കിലും റൂമില്‍ കൊണ്ട് പോയി എന്ത് വേണമെങ്കിലും ചെയ്യാം.

എന്തൊരു മാറ്റം, എങ്കിലും അന്നും ഇന്നും സുന്ദരി... കാവ്യാ മാധവന്റെ വേറിട്ട ചിത്രങ്ങൾ കാണാം

3

സാഹചര്യവും ഇവരെ ഇത്തരത്തില്‍ ചീത്തയാക്കുന്നുണ്ട്. പാവങ്ങളുടെ സഭയാകുന്നതിന് പകരം എന്തിനാണ് ഇങ്ങനെ എന്ന് സിസ്റ്റര്‍ ജെസ്മി ചോദിക്കുന്നു. ആദ്യം വെല്‍ത്തും പിന്നെ വുമണും പിന്നെ വൈനും. സമ്പത്താണ് ഇതിലേക്കൊക്കെ അച്ഛന്മാരെ വഴി തെറ്റിക്കുന്നത്. പട്ടിണി കിടക്കുകയാണ് എങ്കില്‍ ഇത്തരത്തില്‍ തോന്നുമോ. ഒരു സ്ത്രീയെ മുഴുവനായി കാണണം എന്നാവശ്യപ്പെട്ട് കെഞ്ചുന്നു. പിന്നെ ബഹളമായി, റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ട് വിടില്ലെന്ന് പറഞ്ഞു, താന്‍ പെട്ടുപോയി.

4

കുമ്പസാരം നടത്തുമ്പോള്‍ പുരോഹിതര്‍ മോശമായി സംസാരിക്കുന്ന അനുഭവവും ഉണ്ടായിട്ടുണ്ടെന്ന് സിസ്റ്റര്‍ ജെസ്മി പറയുന്നു. കുട്ടിക്കാലത്ത് രണ്ട് തവണ അത്തരത്തിലുളള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളെ കുറിച്ചാണ് അവര്‍ സംസാരിച്ചതെന്നും സിസ്റ്റര്‍ ജെസ്മി പറയുന്നു. കന്യാസ്ത്രീകളില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഹോമോ സെക്ഷ്യല്‍ ആയിട്ടുളളതും തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

5

''ഒരു സിസ്റ്റര്‍ക്ക് പല സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു. താനീ കഥകളൊന്നും അറിഞ്ഞിരുന്നില്ല. ഇവര്‍ ആദ്യം തന്നോട് ദേഷ്യം കാണിക്കുകയും പിന്നെ സ്‌നേഹം കാണിക്കുകയും ചെയ്തു. ഈ സിസ്റ്ററിന്റെ പെരുമാറ്റം കണ്ടിട്ട് താന്‍ ഞെട്ടിപ്പോയി. തന്റെ പ്രാര്‍ത്ഥനാ പുസ്തകത്തില്‍ കെട്ടുകണക്കിന് പ്രേമലേഖനങ്ങള്‍ കൊണ്ട് വെയ്ക്കുമായിരുന്നു. താനത് വായിക്കുക പോലും ചെയ്യാറില്ല. ഇതോടെ സിസ്റ്റര്‍ക്ക് തന്നോട് ദേഷ്യമായി. തന്നെപ്പറ്റി മോശമായി പറയാനൊക്കെ തുടങ്ങി''.

6

''ഒരു തവണ താന്‍ പനിച്ച് കിടക്കുമ്പോള്‍ തന്നെ കാണാന്‍ വന്നു. തന്നെ തൊടാനൊക്കെ ഒരു അവസരം കിട്ടി എന്ന് കണ്ടപ്പോള്‍ അവര്‍ കൂളായി. സമൂഹത്തിന്റെ സമാധാനത്തിന് വേണ്ടി സഹിക്കാനാണ് തന്നോട് മറ്റൊരു സിസ്റ്റര്‍ പറഞ്ഞത്. കുറച്ച് കാലത്തേക്ക് താന്‍ ഒരു ഇരയായി. സഹിക്കാന്‍ പറ്റാതായപ്പോള്‍ താന്‍ മദര്‍ സുപ്പീരിയറിനെ കണ്ട് ഒന്നുകില്‍ തനിക്കോ അല്ലെങ്കില്‍ സിസ്റ്ററിനോ ട്രാന്‍സ്ഫര്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ഒരിക്കല്‍ ട്രാന്‍സ്ഫര്‍ കൊടുത്തിട്ട് അവര്‍ പോയില്ലെന്ന് മദര്‍ പറഞ്ഞു''.

7

''ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഒന്ന് പേര് ചേര്‍ത്താല്‍ ഇവിടെ നിന്ന് പറഞ്ഞുവിടുന്ന കാര്യം താനേറ്റു എന്ന് താന്‍ പറഞ്ഞു. താന്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. പോകേണ്ടതിന്റെ തലേദിവസം വരെ ബാഗ് പാക്ക് ചെയ്തില്ല. പോകുന്ന ദിവസം മദറിനെ ചീത്ത വിളിച്ചു. തന്നോട് പറഞ്ഞു ലാബില്‍ പോയി വിഷം വാങ്ങിക്കൊണ്ടുവരാന്‍. തനിക്ക് കുടിച്ച് മരിക്കാനാണെന്ന് പറഞ്ഞു. അതോടെ തന്റെ ക്ഷമ കെട്ടു. നാണമില്ലല്ലോ ഈ കുപ്പായമിട്ട് നടക്കാന്‍ എന്ന് ചോദിച്ച് താന്‍ അലറി. വൈകിട്ടായപ്പോള്‍ അവര്‍ പോയി''.

8

അച്ഛന്‍മാര്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ചതിന് വന്‍തുക നഷ്ടപരിഹാരം കൊടുക്കുന്ന സംഭവങ്ങളുണ്ടെന്ന് സിസ്റ്റര്‍ ജെസ്മി പറയുന്നു. ഒരു ഹോസ്റ്റല്‍ വാര്‍ഡനായ അച്ഛന്‍ അവിടുത്തെ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചിരുന്നതായി കേട്ടിട്ടുണ്ട്. താന്‍ സിസ്റ്ററില്‍ നിന്ന് പീഡനം അനുഭവിച്ച് കൊണ്ടിരുന്നപ്പോള്‍ അതേക്കുറിച്ച സൈക്കോളജിസ്റ്റായ ഒരു അച്ഛനോട് പറഞ്ഞിരുന്നു. തന്നെ ചുണ്ടിലൊക്കെ സിസ്റ്റര്‍ ചുംബിക്കുന്നില്‍ യാതൊരു താല്‍പര്യവും ഇല്ലെന്ന് പറഞ്ഞു.

9

''കുറച്ച് കഴിയുമ്പോള്‍ അത് ഇഷ്ടപ്പെടാന്‍ തുടങ്ങും എന്നാണ് അച്ഛന്‍ പറഞ്ഞത്. താനത് ഇതുവരെ ഇഷ്ടപ്പെട്ടിട്ടില്ല. ഹോമോസെക്ഷ്വല്‍ ആയിട്ടുളള സ്ത്രീകളും പുരുഷന്മാരും നൂറില്‍ അഞ്ച് പേര് കാണും എന്ന് അച്ഛന്‍ പറഞ്ഞു. ക്രിസ്ത്യാനികളില്‍ അവര്‍ സ്ത്രീകള്‍ പോയി കന്യാസ്ത്രീകളും പുരുഷന്മാര്‍ പോയി അച്ഛന്മാരുമാകുമെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടാകില്ല''. അത് തനിക്കൊരു പുതിയ അറിവായിരുന്നുവെന്ന് സിസ്റ്റര്‍ ജെസ്മി പറഞ്ഞു.

10

ഫ്രാങ്കോ ബിഷപ്പിനേയും ഫാദര്‍ റോബിന്റെയും പോലുളള കാര്യങ്ങള്‍ എപ്പോഴും നടക്കുന്നുണ്ട്. ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് ജാമ്യത്തിന് ശ്രമിച്ചു. അപ്പോള്‍ താന്‍ ചോദിച്ച ചോദ്യം, ഇതിന് മുന്‍പ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളും അത്തരത്തില്‍ ആവശ്യപ്പെട്ട് വന്നാല്‍ വിവാഹം കഴിക്കുമോ എന്നതായിരുന്നു. ഇത് പിടിക്കപ്പെട്ടതാണ്. എന്നിട്ടും നാട് വിടാന്‍ വിമാനത്തില്‍ കയറാന്‍ നില്‍ക്കുകയായിരുന്നു. ചര്‍ച്ച് അല്ലേ അതിനുളള പണം കൊടുത്തത് എന്നും സിസ്റ്റര്‍ ജെസ്മി ചോദിക്കുന്നു.

11

''ഒരു ശതമാനം പേര്‍ മാത്രമാണ് ദൈവ വിളി കിട്ടി അച്ഛനോ കന്യാസ്ത്രീയോ ആയിട്ടുളളൂ. ബാക്കി 99 ശതമാനം പേരും വെറുതേ ഉടുപ്പിട്ട് നടക്കുകയാണ് എന്നും സിസ്റ്റര്‍ ജെസ്മി പറഞ്ഞു. അനാഥാലയങ്ങള്‍ സഭയുടെ അഭയകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. താനും സ്‌റ്റെഫിയും ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നത് എന്നാണ് അഭയ കേസിലെ കോട്ടൂരാന്‍ കോടതിയില്‍ പറഞ്ഞത്. ഒന്നുകില്‍ പ്രതിജ്ഞയെടുത്ത് മാറ്റുക, അല്ലെങ്കില്‍ കല്യാണം കഴിച്ച് ജീവിക്കുക''.

12

'ഒരു ബിഷപ്പ് തന്നെ വിളിച്ച് ചോദിച്ചു, നീയെന്താ ഈശോയെ വിറ്റ് കാശാക്കുകയാണോ എന്ന്. നിങ്ങള്‍ ഈശോയെ വിറ്റ് ഒരുപാട് കാശുണ്ടാക്കുന്നില്ലേ, താന്‍ കുറച്ച് ഉണ്ടാക്കിക്കോട്ടെ പിതാവേ എന്ന് താന്‍ മറുപടി പറഞ്ഞു. തനിക്ക് ഭയമില്ലേ സഭയ്ക്ക് എതിരെ പറയാനും എഴുതാനും എന്ന് പലരും ചോദിക്കുന്നുണ്ട്. ഇല്ലെന്നാണ് മറുപടി. ശ്വാസം നിലയ്ക്കുന്നത് വരെ ഇത്തരത്തില്‍ സംസാരിക്കുക എന്നതാണ് തന്റെ ദൗത്യം''. ക്രിസ്തുവിനെ തലവനായി എന്ന് കത്തോലിക്കാ സഭ പ്രതിഷ്ഠിക്കുന്നുവോ അന്ന് സഭ നേരെയാവും എന്നും സിസ്റ്റര്‍ ജെസ്മി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+