വാളയാർ പീഡനം: ബലാത്സംഗം നടന്നെന്ന് ഡോക്ടർ, കുട്ടിയ്ക്ക് പൈൽസെന്ന് പോലീസ് !!!
ജനുവരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂത്തകുട്ടി ഹൃതികയുടെ മരണം അസ്വാഭാവിക മരണം ആയി മാത്രമാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.
പാലക്കാട്: വാളയാറില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രിയും, മന്ത്രി മേഴ്സിക്കുട്ടി അമ്മയും. ജനുവരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂത്ത പെണ്‍കുട്ടി ഹൃതിക പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. എന്നാല്‍ ഇത് പ്രകാരം തുടര്‍ അന്വേഷണം നടത്താനോ, ബന്ധുക്കളെ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായിരുന്നില്ല.
പോക്‌സോ നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം നടത്താതിരുന്ന പോലീസിന് എതിരെ നടപടി ഉണ്ടാകാനാണ് സാധ്യത.

ജനുവരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂത്തകുട്ടി ഹൃതികയുടെ മരണം അസ്വാഭാവിക മരണം ആയി മാത്രമാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കു്ട്ടിയെ ബന്ധു പീഡിപ്പിയ്ക്കുന്നത് കണ്ടിരുന്നെന്ന് അമ്മ തന്നെ പോലീസിന് മൊഴി നല്‍കിയിരുന്നതാണ്.

അനിയത്തി ശരണ്യ നല്‍കിയ മൊഴിയും പോലീസ് അവഗണിച്ചു. ഹൃതിക മരിച്ച ദിവസം രണ്ട് പേര്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നത് കണ്ടെന്ന് ശരണ്യ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യം വിശദമായി അന്വേഷിയ്ക്കാന്‍ പോലീസ് തയ്യാറായില്ല.

ചെറിയ കുട്ടികള്‍ മരിച്ചിട്ടും അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പോലീസ് ശിശു സംരക്ഷണ സമിതിയെ അറിയിച്ചിരുന്നില്ല. ശരണ്യയ്ക്ക് കൗണ്‍സിലിങ് നല്‍കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചിട്ടും ബന്ധുക്കള്‍ ഇതിന് തയ്യാറായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

വനിതാപോലീസിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷിയ്‌ക്കേണ്ടതായിരുന്നു എന്നാല്‍ വാളയാര്‍് എസ് ഐ തന്നെയാണ് കേസ് അന്വേഷിച്ചിരുന്നത്. ഫോറന്‍സിക്ക് പരിശോധനയ്ക്ക് ആവശ്യമായ തെളിവ് ശേഖരിയ്ക്കുന്നതിലും പോലീസിന് വീഴ്ച പറ്റി.

ഹൃതികയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമായിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ ഗുഹൃഭാഗത്ത് പഴുപ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഇത് പൈല്‍സ് കാരണമാകാമെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്ളത്.

ഹൃതികയുടേതിന് സമാനമാണ് ശരണ്യയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും. ഈ കുട്ടിയ്ക്കും ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശരണ്യയും ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ട്.

കേസ് അന്വേഷണത്തിൽ പോലീസിന് വീഴ്ച സംഭവിച്ചു എന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്ർ സമ്മതിച്ചു. ചെറിയ കുട്ടികൾ മരിച്ചിട്ടും പോക്സോ നിയമപ്രകാരം കേസ് എടുക്കാതെ അസ്വാഭാവിക മരണത്തിന് മാത്രം കേസ് എടുത്തത് വീഴ്ചയായി. മന്ത്രി മേഴ്സിക്കുട്ടി അമ്മയും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞിരുന്നു.

സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ നിർണായകമായ ഒരു കേസിൽ പോലീസിന് വീഴ്ച പറ്റി എന്നത് അംഗീകരിയ്ക്കാനാവില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പ്രതികൾക്ക് ഭരണകക്ഷയുമായി ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ്്ചെന്നിത്തലയുടെ ആരോപണം.

കേസിലെ രണ്ട് പ്രധാന പ്രതികൾ പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങൾ ഇവരുടെ കയ്യിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ കേസിൽ നിർണായക തെളിവ് ആകും.

കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ച വാളയാർ സിഐയ്ക്കും എസ്ഐയ്ക്കും എതിരെ നടപടി ഉണ്ടാകാൻ സാധ്യത ഉണ്ട്. പാലക്കാട് എസിപി പൂങ്കുഴലി ഐപിഎസ് ആണ് ഇപ്പോൾ കേസ് അന്വേഷിയ്ക്കുന്നത്.












Click it and Unblock the Notifications