വാളയാർ പീഡനം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും!!! കസ്റ്റഡിയിൽ ഉള്ളത് അടുത്ത ബന്ധുക്കൾ...!!!
കുട്ടികളെ പീഡിപ്പിച്ച അടുത്ത ബന്ധു പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്.
പാലക്കാട്: വാളയാറില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രധാന പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യും. കുട്ടികള്‍ രണ്ട് പേരും നിരന്തരം ലൈംഗിക പീഡനത്തിന് വിധേയരായിരുന്നെന്ന് വ്യക്തമായിരുന്നു. കുട്ടികളെ പീഡിപ്പിച്ച അടുത്ത ബന്ധു പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്.

സഹോദരിമാരായ ഹൃതികയും ശരണ്യയും നിരന്തരം ലൈംഗിക പീഡനത്തിന് വിധേയരായിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടികളുടെ അമ്മ ഭാഗ്യത്തിന്റെ അടുത്ത ബന്ധു തന്നെയാണ് ഇവരെ പീഡിപ്പിച്ചിരുന്നത്.

മൂത്ത മകള്‍ ഹൃതികയെ അടുത്ത ബന്ധുവായ യുവാവ് പീഡിപ്പിച്ചിരുന്നത് തനിക്ക് അറിയാമായിരുന്നെന്ന് അമ്മ പറയുന്നു. ഒരിക്കല്‍ ഇത് നേരിട്ട് കണ്ടപ്പോള്‍ അയാളെ താക്കീത് ചെയ്തിരുന്നതാണ്. പീന്നീട് കുട്ടികള്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും അമ്മയും വെളിപ്പെടുത്തല്‍.

ചേച്ചി മരിച്ച ദിവസം മൃതദേഹം ആദ്യം കണ്ടത് അനിയത്തിയായ ശരണ്യയായിരുന്നു. അന്ന് വീട്ടില്‍ നിന്ന് അപരിചിതരായ രണ്ട് പേര്‍ ഇറങ്ങി പോകുന്നത് കണ്ടെന്നും പോലീസിന് മൊഴി നല്‍കിയിരുന്നു.

മൂത്തമകളെ അടുത്ത ബന്ധു ലൈംഗികമായി പീഡിപ്പിച്ചെന്ന് പോലീസിനോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അമ്മ ഭാഗ്യം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് നല്‍കാന്‍ പോലും പോലീസ് തയ്യാറായില്ല.

5 പേരാണ് ഇപ്പോല്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. ഇവര്‍ കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ഇവരുടെ ഫോണില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

എട്ടടി ഉയരത്തിലുള്ള വീടിന്റെ ഉത്തരത്തിലാണ് കുട്ടികൾ തൂങ്ങി നിന്നത്. ഇത്ര ഉയരത്തിലെത്താൻ ചെറിയ കുട്ടികളായ ഹൃതികയ്ക്കും ശരണ്യയ്ക്കും കഴിയില്ല. രണ്ട് പേരേയും ഒരേ സ്ഥലത്ത് തന്നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടതും. ഇതെല്ലാം ദുരൂഹത വർധിപ്പിയ്ക്കുന്നു.

വാളയാറിൽ ഷെഡ് കെട്ടി താമസിയ്ക്കുന്ന ശെൽവപുരം ഷാജി- ഭാഗ്യം ദന്പതികളുടെ മക്കളാണ് മരിച്ച ഹൃതികയും ശരണ്യയും. ഭാഗ്യത്തിന്റെ ആദ്യ വിവാഹത്തിലെ മകളാണ് ഹൃതിക. ഇവർക്ക് ഒരു ആൺകുട്ടി കൂടി ഉണ്ട്. അച്ഛനമ്മമാർ കൂലിപ്പണിയ്ക്ക് പോകുന്ന സമയത്താണ് കുട്ടികൾ പീഡനത്തിന് ഇരയായെന്നാണ് നിഗമനം.

പാലക്കാട് എസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിയ്ക്കുന്നത്. പോലീസ് കസ്റ്റഡിയിലുള്ള ആളുകളുടെ വിശദമായ മൊഴി എടുക്കുന്നതോടെ കുട്ടികളുടെ മരണം സംബന്ധിച്ച് വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.












Click it and Unblock the Notifications